കൊച്ചി : കളമശ്ശേരിയില്‍ വിവിധ സ്ഥലങ്ങളില്‍ രാസവാതകം ചോര്‍ന്നതിന്റെ ഗന്ധം പടര്‍ന്നു. പാചക വാതകത്തിന്റെ ഗന്ധമാണ് പരന്നത് പ്രദേശവാസികളിലും ഭീതിയുണര്‍ത്തി. ള്ളെിയാഴ്ച രാത്രി എട്ട് മണിക്ക് ശേഷമാണ് ഗന്ധം പടര്‍ന്നത്.
അര്‍ധരാത്രിയോടെ ഇടപ്പള്ളി, കളമശേരി, കാക്കനാട് എന്ന് ഭാഗങ്ങളിലാണ് രൂക്ഷ ഗന്ധം അനുഭവപ്പെട്ടത്. തുടര്‍ന്ന് പ്രദേശവാസികളില്‍ ചിലര്‍ക്ക് കണ്ണെരിച്ചിലും ചുമയും ശ്വാസംമുട്ടലും അനുഭവപ്പെട്ടു. പരിശോധനയില്‍ ഗ്യാസ് പൈപ്പുകളില്‍ ചോര്‍ച്ച വന്നതായി കണ്ടെത്തി. എന്നാല്‍ അപകടകരമായ വാതകമല്ല ചോര്‍ന്നതെന്നാണ് അധികൃതര്‍ നല്കുന്ന വിശദീകരണം.
എല്‍പിജി ചോര്‍ച്ചയുണ്ടായാല്‍ മനസിലാക്കാനായി ഒരു ഗന്ധം ചേര്‍ക്കാറുണ്ട്. അതുമായി ബന്ധപ്പെട്ടുണ്ടായ സാങ്കേതിക തകരാറാണിതെന്നാണ് അധികൃതര്‍ നല്കുന്ന വിശദീകരണം. പാചകാവശ്യത്തിനുള്ള പ്രകൃതിവാതകത്തിന് മണമില്ല. വാതകം ചോര്‍ന്നാല്‍ പെട്ടന്ന് തിരിച്ചറിയാനായി രൂക്ഷ ഗന്ധമുള്ള ടെര്‍ട്ട് ബ്യൂട്ടല്‍ മെര്‍കാപ്റ്റന്‍ എന്ന രാസവസ്തുവാണ് ചേര്‍ക്കുന്നത്. ഇത് പുറത്തുപോയതാണെന്നാണ് അധികൃതര്‍ നല്കുന്ന വിശദീകരണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: