Sunday, March 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

പ്രതിക്കൂട്ടില്‍ ലോകായുക്ത

ലോകായുക്ത വിധി അനുകൂലമാവുമെന്ന ഉറപ്പ് ലഭിച്ചതിനെത്തുടര്‍ന്നാണ് ബില്ലിന്റെ പേരില്‍ ഗവര്‍ണറോടുണ്ടായിരുന്ന എതിര്‍പ്പ് സര്‍ക്കാര്‍ വേണ്ടെന്നുവച്ചതെന്നു വേണം കരുതാന്‍. ഇക്കാര്യത്തില്‍ ഒരു 'ഡീല്‍' നടന്നിരിക്കുന്നു എന്നു വ്യക്തം. നിയമത്തിന്റെ പഴുത് സമര്‍ത്ഥമായി ഉപയോഗിച്ചും, ഭരണഘടനാ പദവികളിലിരിക്കുന്നവരെ ഭീഷണിപ്പെടുത്തിയും പ്രലോഭിപ്പിച്ചും അനുനയിപ്പിച്ചുമൊക്കെ അഴിമതിക്കേസുകളില്‍നിന്ന് രക്ഷപ്പെടുന്ന രീതിയാണ് ഇവിടെയും അവലംബിച്ചിട്ടുള്ളതെന്നു വേണം മനസ്സിലാക്കാന്‍

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
Apr 1, 2023, 05:00 am IST
in Editorial

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി ദുര്‍വിനിയോഗം ചെയ്‌തെന്ന കേസ് ഫുള്‍ബെഞ്ചിനു വിട്ട ലോകായുക്ത വിധി അഴിമതിക്കെതിരായ പോരാട്ടത്തെ ദുര്‍ബലപ്പെടുത്തുകയല്ല, അട്ടിമറിക്കുക തന്നെയാണ് ചെയ്തിരിക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയനും, ഒന്നാം പിണറായി സര്‍ക്കാരിലെ പതിനെട്ട് മന്ത്രിമാര്‍ക്കും എതിരായ കേസിന്റെ വാദം പൂര്‍ത്തിയായിട്ടും വിധി പറയാന്‍ ഒരു വര്‍ഷത്തില്‍ കൂടുതല്‍ എടുത്ത ലോകായുക്തയുടെ നടപടി പ്രത്യക്ഷത്തില്‍ തന്നെ ദുരൂഹമാണ്. മന്ത്രിസഭയുടെ തീരുമാനം ലോകായുക്തയ്‌ക്ക് അന്വേഷിക്കാന്‍ കഴിയുമോ എന്നതിലെ അഭിപ്രായഭിന്നതയാണ് കേസ് ഫുള്‍ബെഞ്ചിനു വിടാന്‍ കാരണമെന്ന് ലോകായുക്ത പറയുന്നത് പരിഹാസ്യമാണ്. നാല് വര്‍ഷം മുന്‍പ് ഈ പരാതി ലഭിച്ചപ്പോള്‍ തന്നെ ഇത്തരമൊരു സംശയം ഉയര്‍ന്നിരുന്നതാണ്. എന്നാല്‍ ഇക്കാര്യം അന്നുതന്നെ വിശദമായി പരിശോധിച്ച ഫുള്‍ബെഞ്ച് പരാതി സ്വീകരിക്കുകയാണുണ്ടായത്. ഇതിനുനേരെ ബോധപൂര്‍വം കണ്ണടച്ചുകൊണ്ടാണ് കേസ് വീണ്ടും ഫുള്‍ബെഞ്ചിനു വിട്ടിരിക്കുന്നത്. വിചിത്രമായ ഈ നടപടിക്ക് യാതൊരു വിശദീകരണവും ലോകായുക്ത നല്‍കുന്നില്ല. ഇനി ലോകായുക്തയുടെ അധികാര പരിധി സംബന്ധിച്ച് അഭിപ്രായഭിന്നത ഉണ്ടായിരുന്നെങ്കില്‍ നേരത്തെതന്നെ ഫുള്‍ബെഞ്ചിന് വിടാമായിരുന്നു. എന്തുകൊണ്ടാണ് ലോകായുക്ത അങ്ങനെ ചെയ്യാതിരുന്നതെന്ന ചോദ്യത്തിന് ഉത്തരം നല്‍കേണ്ടതുണ്ട്. അന്തിമവാദം കേട്ട് ഒരു വര്‍ഷം കഴിഞ്ഞതിനുശേഷം ഒരു വെളിപാടുപോലെ ലോകായുക്തയുടെ അധികാരപരിധി സംബന്ധിച്ച സംശയമുണ്ടായി എന്നുപറയുന്നത് സാമാന്യബോധത്തിന് നിരക്കുന്ന കാര്യമല്ല. അധികാരത്തിലിരിക്കുന്നവരുടെ താല്‍പ്പര്യങ്ങള്‍ക്കു വഴങ്ങി അവര്‍ക്ക് അനുകൂലമായി ഒരു ഉത്തരവു പുറപ്പെടുവിക്കുകയാണ് ലോകായുക്ത ചെയ്തിട്ടുള്ളതെന്ന് സംശയിക്കണം.

കുട്ടികള്‍ കുടുക്ക പൊട്ടിച്ചതും പാവപ്പെട്ട ലോട്ടറി വില്‍പ്പനക്കാരന്‍ സ്വരുകൂട്ടിവച്ചതുമൊക്കെയായ തുക യാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കിയത്. അര്‍ഹിക്കുന്നവര്‍ക്കു മാത്രം അത് ലഭിക്കുമെന്ന വിശ്വാസത്തിലായിരുന്നു ഇത്. എന്നാല്‍ എംഎല്‍എയുടെ ബന്ധുവിനും, പാര്‍ട്ടി നേതാവിന്റെ കുടുംബത്തിനും മറ്റൊരു നേതാവിന്റെ ഗണ്‍മാനും ഇതില്‍നിന്ന് ഒരുകോടിയോളം രൂപ നല്‍കിയതാണ് പരാതിക്ക് കാരണം. ദുരിതാശ്വാസനിധി ആര്‍ക്ക് എങ്ങനെ നല്‍കണമെന്ന മാര്‍ഗനിര്‍ദ്ദേശമില്ലെന്നും, മന്ത്രിസഭയുടെ തീരുമാനം പരിശോധിക്കാന്‍ ലോകായുക്തയ്‌ക്ക് അധികാരമില്ലെന്നുമൊക്കെയാണ് പരാതിക്കെതിരായി സിപിഎം നേതാക്കളും സര്‍ക്കാരും വാദിച്ചുകൊണ്ടിരുന്നതെങ്കിലും അതൊക്കെ നാട്യം മാത്രമായിരുന്നു. സ്വജനപക്ഷപാതം അഴിമതിയല്ലെന്നുവരെ ഇക്കൂട്ടര്‍ വാദിക്കുകയുണ്ടായി. ഇക്കാര്യത്തില്‍ അധികാരദുര്‍വിനിയോഗമോ ക്രമക്കേടോ അഴിമതിയോ ഒന്നും നടന്നിട്ടില്ലെങ്കില്‍ പിന്നെയെന്തിനാണ് ലോകായുക്ത നിയമത്തിന്റെ  പതിനാലാം വകുപ്പ് ഭേദഗതി ചെയ്ത് യുദ്ധകാലാടിസ്ഥാനത്തില്‍ പുതിയ നിയമനിര്‍മാണത്തിന്  ശ്രമിച്ചത്? പരാതി വസ്തുതാപരമാണെന്നും ലോകായുക്ത വിധി എതിരാവുമെന്നും ഭയന്നുതന്നെയാണ് ഇങ്ങനെയൊരു നിയമനിര്‍മാണത്തിന് തിടുക്കം കാണിച്ചത്. ലോകായുക്ത വിധിയെ തുടര്‍ന്ന് മന്ത്രി കെ.ടി.ജലീലിന് രാജിവയ്‌ക്കേണ്ടി വന്നത് മുഖ്യമന്ത്രിയുടെയും മറ്റും ഭയം ഇരട്ടിപ്പിച്ചു.  ലോകായുക്ത നിയമഭേദഗതി ബില്ല് നിയമസഭ പാസ്സാക്കിയെങ്കിലും ഗവര്‍ണര്‍ ഒപ്പിടാത്തതുകൊണ്ട് നിയമമായില്ല. ഇതിന്റെ പേരില്‍ ഗവര്‍ണര്‍ക്കെതിരെ സിപിഎമ്മും സര്‍ക്കാരും വലിയ കോലാഹലമുണ്ടാക്കിയെങ്കിലും കുറെക്കഴിഞ്ഞ് ഒരു സുപ്രഭാതത്തില്‍ അത് കെട്ടടങ്ങുകയായിരുന്നു.  

ലോകായുക്ത വിധി അനുകൂലമാവുമെന്ന ഉറപ്പ് ലഭിച്ചതിനെത്തുടര്‍ന്നാണ് ബില്ല് ഒപ്പിടാത്തതിന്റെ പേരില്‍ ഗവര്‍ണറോടുണ്ടായിരുന്ന എതിര്‍പ്പ് സര്‍ക്കാര്‍ വേണ്ടെന്നുവച്ചതെന്നു വേണം കരുതാന്‍. ഇക്കാര്യത്തില്‍ ഒരു ‘ഡീല്‍’ നടന്നിരിക്കുന്നു എന്നു വ്യക്തം. നിയമത്തിന്റെ പഴുത് സമര്‍ത്ഥമായി ഉപയോഗിച്ചും, ഭരണഘടനാ പദവികളിലിരിക്കുന്നവരെ ഭീഷണിപ്പെടുത്തിയും പ്രലോഭിപ്പിച്ചും അനുനയിപ്പിച്ചുമൊക്കെ അഴിമതിക്കേസുകളില്‍നിന്ന് രക്ഷപ്പെടുന്ന രീതിയാണ് ഇവിടെയും അവലംബിച്ചിട്ടുള്ളതെന്നു വേണം മനസ്സിലാക്കാന്‍. കുപ്രസിദ്ധമായ ലാവ്‌ലിന്‍ കേസിലെ പ്രതിസ്ഥാനത്തുനിന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഒഴിവാക്കപ്പെട്ടത് ഇത്തരം ഇടപെടലുകളുടെ ഫലമായാണെന്ന വിമര്‍ശനം ഉയര്‍ന്നിരുന്നു. ഇക്കാര്യത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന് പ്രത്യേക വൈദഗ്‌ദ്ധ്യം ഉള്ളതായാണ് ബന്ധപ്പെട്ട കേന്ദ്രങ്ങള്‍ നല്‍കുന്ന സൂചന. ഇ.കെ.നായനര്‍ സര്‍ക്കാരില്‍ സിപിഐക്കാരനായ നിയമമന്ത്രി ഇ. ചന്ദ്രശേഖരന്‍ നായരാണ് ശക്തമായ വകുപ്പുകളുള്ള ലോകായുക്ത നിയമം കൊണ്ടുവന്നത്. മറ്റ് സംസ്ഥാനങ്ങളിലെ ലോകായുക്തകള്‍ക്ക് കുരയ്‌ക്കാനേ കഴിയൂ, ഞങ്ങളുടെ ലോകായുക്തയ്‌ക്ക് കടിക്കാനുമാവും എന്ന അവകാശവാദമാണ് അന്ന് ഉയര്‍ത്തിയിരുന്നത്. ലോകായുക്തയുടെ ആ പല്ലാണ് പിണറായി പറിച്ചെടുക്കാന്‍ നോക്കിയത്. നിയമനിര്‍മാണത്തിലൂടെ അതിന് കഴിഞ്ഞില്ലെങ്കിലും ലക്ഷ്യം നേടിയിരിക്കുന്നു എന്നാണ് ഇപ്പോഴത്തെ ലോകായുക്തയുടെ ഉത്തരവ് കാണിക്കുന്നത്. നിങ്ങള്‍ വിചാരിച്ചതുപോലെ ലോകായുക്തയ്‌ക്ക് എന്നെ ഒരു ചുക്കും ചെയ്യാനാവില്ലെന്ന ധാര്‍ഷ്ട്യത്തിന്റേതായ പതിവ് ചിരി അധികം വൈകാതെ മുഴങ്ങിക്കേള്‍ക്കാം.

Tags: Pinarayi Vijayanകേസ്പ്രളയ ദുരിതാശ്വാസംലോകായുക്ത
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പിണറായി വിജയന്റെ മൂന്നാം ഊഴം ജനം തള്ളിക്കളയും, ചേർത്തലയിൽ പ്രസാദിനെതിരെ പ്രസംഗിക്കും: ജി സുധാകരൻ

Kerala

ചൂരല്‍മല: മുഖ്യമന്ത്രി പറഞ്ഞത് നുണ; ടൗണ്‍ഷിപ്പ് നിര്‍മാണം കേന്ദ്ര സഹായത്താല്‍

Entertainment

മുഖ്യമന്ത്രി പിണറായി വിജയൻ മമ്മൂട്ടിയോട് പരസ്യമായി മാപ്പ് പറഞ്ഞു, സിപിഎമ്മിനെക്കൊണ്ട് ഒരു ഗുണവുമുണ്ടായിട്ടില്ല,ഇനി ടാർജറ്റ് സുരേഷ് ഗോപി

Kerala

മുഹമ്മദ് റിയാസിനെ ചടങ്ങിൽ ക്ഷണിച്ചില്ല, പ്രധാനമന്ത്രിയുടെ ഉദ്‌ഘാടന പരിപാടി ബഹിഷ്ക്കരിക്കുമെന്ന് പിണറായിയും സർക്കാരും

Kerala

മമ്മൂട്ടിയെ തള്ളി പിണറായി വിജയനും മുഹമ്മദ് റിയാസും; പിന്നില്‍ ന്യൂനപക്ഷവോട്ട് നഷ്ടമാകുമോ എന്ന ഭയം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

രമേഷ് പിഷാരടി നാടിന് വേണ്ടി എന്തെങ്കിലും ചെയ്തിട്ടുണ്ടോ?- ചോദ്യവുമായി അഖില്‍ മാരാര്‍; ഉപ്പുസത്യാഗ്രഹത്തില്‍ പങ്കെടുത്തെന്ന് പരിഹാസം

രാജീവ് ഗാന്ധിയെ വധിച്ച ശിവരശനെ പിടികൂടിയ ദൗത്യം നയിച്ച മേജർ രവി; ഇയാള്‍ ജയിക്കേണ്ടത് നാടിന്റെ ആവശ്യമെന്ന കൊച്ചി ബ്ലോഗറുടെ കുറിപ്പ് വൈറല്‍

സ്ത്രീകളെയും, പിന്നാക്ക വിഭാഗക്കാരെയും മതം മാറ്റിയാൽ 20 വർഷം വരെ തടവ് ; മതസ്വാതന്ത്ര്യ ബില്ലുമായി ഛത്തീസ്ഗഡ്

തിരുവനന്തപുരത്ത് മെഴുകുതിരിയില്‍ നിന്ന് തീ പടര്‍ന്ന് വീട് കത്തിനശിച്ചു

എങ്ങിനെ ഇറാന്‍ 4000 കിലോമീറ്റർ അകലെയുള്ള ഡീഗോ ഗാർഷ്യയിലേക്ക് മിസൈല്‍ അയച്ചു? മിസൈലുകളെ തകര്‍ത്തെങ്കിലും യുഎസിന് നെഞ്ചിടിപ്പ്

യുവതിയെ കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവം: ലിവിംഗ് ടുഗദര്‍ പങ്കാളി അറസ്റ്റില്‍

Judge and gavel in courtroom

അനധികൃത സ്വത്ത് സമ്പാദനം: ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് മുന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ക്ക് കഠിന തടവും പിഴയും

ഇന്ത്യയുടെ ഇപ്പോഴത്തെ സുരക്ഷാ ഉപദേഷ്ടാവായ അജിത് ഡോവല്‍ (ഇടത്ത്) അജിത് ഡോവലായി ധുരന്ധര്‍ സിനിമയില്‍ വേഷം കെട്ടിയ തമിഴ് നടന്‍ മാധവന്‍ (വലത്ത്)

അജിത് ഡോവലായി ധുരന്ധറില്‍ കസറി നടന്‍ മാധവന്‍…പാകിസ്ഥാനില്‍ ജീവന്‍പണയം വെച്ച് ഏഴ് വര്‍ഷം ചാരനായി നടന്ന ഡോവലിന്റെ കഥ…

വാണിജ്യ എല്‍പിജി വിഹിതം 50 ശതമാനമായി വര്‍ദ്ധിപ്പിച്ച് കേന്ദ്രം

പെണ്‍കുട്ടികളുടെ ചിത്രം മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച യുവാവ് അറസ്റ്റില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.