ന്യൂദല്‍ഹി: ജനം ടിവി ഗ്ലോബല്‍ എക്സലന്‍സ് പുരസ്കാരങ്ങള്‍ സമ്മാനിച്ചു. ദല്‍ഹി ഡോ. അംബേദ്കര്‍ ഇന്റര്‍നാഷണല്‍ സെന്ററില്‍ നടന്ന മൂന്നാമത് എഡിഷന്, പുരസ്കാരദാനചടങ്ങ് കേന്ദ്ര വാണിജ്യ വ്യവസായ വകുപ്പ് മന്ത്രി പീയുഷ് ഗോയല്‍ ഉദ്ഘാടനം ചെയ്തു. വാണിജ്യ വ്യവസായ രംഗങ്ങളില്‍ വ്യക്തിമുദ്ര പതിപ്പിച്ച 12 പേരെ പുരസ്കാരങ്ങള്‍ നല്കി ആദരിച്ചു. പ്രജ്ഞാപ്രവാഹ് ദേശീയ സംയോജകന്‍ ജെ. നന്ദകുമാര്‍, മുന്‍കേന്ദ്രമന്ത്രിയും ബിജെപി കേരള പ്രഭാരിയുമായ പ്രകാശ് ജാവദേക്കര്‍ എംപി, ആര്‍എസ്എസ് ദക്ഷിണക്ഷേത്ര വിശേഷസമ്പര്‍ക്കപ്രമുഖ് എ. ജയകുമാര്‍, ജനം ടിവി എംഡി യു.എസ്. കൃഷ്ണകുമാര്‍, സംഘാടകസമിതി ജനറല്‍ കണ്‍വീനര്‍ ശ്രീകുമാര്‍ വരത്ര എന്നിവര്‍ ചടങ്ങില്‍ സംസാരിച്ചു.
ജ്യോതി ലാബ്സ് ലിമിറ്റഡ് എംഡി എം.ആര്. ജ്യോതി, ഫാം ഫെഡ് ഗ്രൂപ്പ് ജനറല്‍ മാനേജര്‍ റോബിന് ചിറമല്‍, ഭാരത് ലജ്ന മള്‍ട്ടി സ്റ്റേറ്റ് ഹൗസിങ് കോഓപറേറ്റീവ് സൊസൈറ്റി ചെയര്‍ മാനും എംഡിയുമായ ആര്. പ്രേംകുമാര്‍, മാംഗോ മെഡോസ് അഗ്രിക്കള്‍ച്ചര്‍ തീംപാര്‍ക്ക് എംഡി എന്‍.കെ. കുര്യന്, നന്തിലത്ത് ഗ്രൂപ്പ് ഡയറക്ടര്‍ ഐശ്വര്യ നന്തിലത്ത്, പിട്ടാപ്പിള്ളില്‍ എജന്സീസ് എംഡി പീറ്റര്‍പോള്‍ പിട്ടാപ്പിള്ളി, പേള്‍ വിസ്ഡം സ്കൂള്‍സ് ഗ്രൂപ്പ് വൈസ് ചെയര്മാന് സൂരജ് രാമചന്ദ്രന്, ടാള്‍റോപ് സിഇഒ സഫീര്‍ നജുമുദ്ദീന്‍, ഹരിദേവ് ഫോര്മുലേഷന് എംഡി എം.എസ്. രഘു, റിലയന്റ് ക്രെഡിറ്റ്സ് എംഡി ജോസ്കുട്ടി സേവ്യര്‍, അര്‍ക്കായിസ് സ്റ്റഡി എബ്രോഡ് സിഇഒ ദിലീപ് രാധാകൃഷ്ണന്, മെര്‍മെയ്ഡ് ഡിജിറ്റല്‍ ചെയര്മാന് പി.കെ. പ്രീത് എന്നിവരാണ് പുരസ്കാരങ്ങള്‍ ഏറ്റുവാങ്ങിയത്.
സോപാന സംഗീതജ്ഞന് ഞെരളത്ത് ഹരിഗോവിന്ദന്, നര്‍ത്തകി രമാ വൈദ്യനാഥനും സംഘവും ഗായിക രൂപാ രേവതിയും സംഘവും അതരിപ്പിച്ച കലാപരിപാടികളും പുരസ്കാരനിശക്ക് മാറ്റുകൂട്ടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: