തിരുവനന്തപുരം : പ്രമുഖ എഴുത്തുകാരി സാറാ തോമസ്(88) അന്തരിച്ചു. തിരുവനന്തപുരം നന്താവനത്തെ വീട്ടിലായിരുന്നു അന്ത്യം. വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്നാണ് മരണം. കേരള സാഹിത്യ അക്കാദമി പുരസ്കാരം ഉള്‍പ്പടെ നിരവധി ബഹുമതികള്‍ കരസ്ഥമാക്കിയിട്ടുണ്ട്. ശനിയാഴ്ച ഉച്ചയ്ക്ക് രണ്ട് മണിയോടെ പാറ്റൂര്‍ മാര്‍ത്തോമ പള്ളി സെമിത്തേരിയിലാണ് സംസ്കാരം.
17 നോവലുകളും നൂറിലേറെ ചെറുകഥകളും സാറാ തോമസ് സാഹിത്യ ലോകത്തിനായി നല്‍കിയിട്ടുണ്ട്. ഇതില്‍ നാര്‍മടിപ്പുടവ എന്ന നോവലാണ് അവരുടെ ഏറ്റവും ശ്രദ്ധേയമായത്. ജീവിതം എന്ന നദി എന്നതാണ് സാറാ തോമസിന്റെ ആദ്യ നോവല്‍. ഭര്‍ത്താവ് ഡോ. തോമസ് സക്കറിയുടെ അടുത്ത് ചികിത്സയ്ക്കായി എത്തുന്ന രോഗികളുടെ ജീവിതങ്ങളില്‍ നിന്നാണ് അവരുടെ കഥാപാത്രങ്ങളും അതില്‍ ഉടലെടുത്തത്. ശേഷം ദൈവമക്കള്, മുറിപ്പാടുകള്‍, വേലക്കാര്‍ തുടങ്ങി ഒട്ടനവധി രചനകള്‍ അവരുടേതായി ഉണ്ടായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: