തൃശൂര്‍: തിരുവമ്പാടി-പാറമേക്കാവ് ദേവസ്വങ്ങളുടെ പൂരം പ്രദര്‍ശനത്തിന് നാളെ തുടക്കം കുറിക്കും. പ്രദർശനം വൈകീട്ട് അഞ്ചിന് മന്ത്രി കെ രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും. അറുപതാമത്തെ പൂരം പ്രദര്‍ശനമാണിത്. മെയ് 22 ന് സമാപിക്കും.
180ല്‍ പരം സ്റ്റാളുകളും 80തിലധികം പവിലിയനുകളുമാണ് ഈ വര്‍ഷം പ്രദര്‍ശനനഗരിയില്‍ സജ്ജമാക്കുന്നത്. ഐഎസ്ആര്‍ഒ, ബിഎസ്എന്‍എല്‍, കയര്‍ ബോര്‍ഡ്, കോര്‍പറേഷന്‍, ഫാം ഇന്‍ഫര്‍മേഷന്‍ ബ്യൂറോ, വൈദ്യുതി ബോര്‍ഡ്, കേരള പോലീസ്, എക്‌സൈസ് വകുപ്പ്, ജില്ലാ പഞ്ചായത്ത്, കാര്‍ഷിക സര്‍വകലാശാല, വെറ്ററിനറി യൂനിവേഴ്‌സിറ്റി, ജില്ലാ ആരോഗ്യ വകുപ്പ്, കില, തുടങ്ങിയ സര്‍ക്കാര്‍ സ്ഥാപനങ്ങളെല്ലാം ഇത്തവണ പവിലിയനുകളൊരുക്കുന്നുണ്ട്.
ഗുരുവായൂര്‍ ദേവസ്വവും, ജൂബിലി മിഷന്‍ മെഡിക്കല്‍ കോളജും പവിലിയനുകള്‍ ഒരുക്കുന്നുണ്ട്. പൂരം പ്രദര്‍ശനത്തിന്റെ ഡയമണ്ട് ജൂബിലി വര്‍ഷത്തിന്റെ ഭാഗമായി തിരുവമ്പാടി- പാറമേക്കാവ് ദേവസ്വങ്ങളും പ്രദര്‍ശനക്കമ്മറ്റിയും ചേര്‍ന്ന് ഒരു ഡയമണ്ട് ജൂബിലി പവിലിയന്‍ ഒരുക്കും. പൂരം പ്രദര്‍ശനത്തിന്റെ അറുപത് വര്‍ഷത്തെ ചരിത്രം ഉള്‍ക്കൊളളുന്ന ഫോട്ടോ പ്രദര്‍ശനവും, വീഡിയോ പ്രദര്‍ശനവും, തിരുവമ്പാടി -പാറമേക്കാവ് ദേവസ്വങ്ങളുടെ കീഴിലുളള വിവിധ സ്ഥാപനങ്ങളുടെ വിവരാധിഷ്ഠിത സ്റ്റാളുകളും ഈ പവിലിയനിലുണ്ടാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: