Thursday, March 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഇന്ധന സെസ്: മാഹിയിലും സംസ്ഥാനത്തും തമ്മില്‍ ഉണ്ടാകാന്‍ പോകുന്നത് വന്‍ വില വ്യത്യാസം, നികുതി വെട്ടിച്ച് കേരളത്തിലേക്കുളള ഒഴുക്ക് വര്‍ദ്ധിക്കും

നിലവില്‍ മാഹി-പെട്രോള്‍ 93.80, ഡീസല്‍ 87.72. കേരളം- പെട്രോള്‍ 105.72, ഡീസല്‍ 95.72

ഗണേഷ് മോഹന്‍ പി കെ by ഗണേഷ് മോഹന്‍ പി കെ
Mar 30, 2023, 10:38 am IST
in Kerala

കണ്ണൂര്‍: സംസ്ഥാനത്ത് ഡീസല്‍-പെട്രോള്‍ എന്നിവയ്‌ക്ക് മുകളില്‍ രണ്ട് രൂപ സെസ് ഏര്‍പ്പെടുത്താനുളള ബജറ്റ് തീരുമാനം ഏപ്രില്‍ 1 മുതല്‍  പ്രാബല്യത്തില്‍ വരുമ്പോള്‍ മാഹിയിലും സംസ്ഥാനത്തും ഇന്ധന വിലയിലുണ്ടാക്കാനിരിക്കുന്നത് വലിയ വിത്യാസം.  ഇപ്പോള്‍ തന്നെ മാഹിയില്‍ നിന്നും കേരളത്തിലേക്ക് അനധികൃതമായി കടത്തുന്ന ഇന്ധനങ്ങളുടെ കടത്ത് ഇതോടെ വര്‍ദ്ധിക്കാന്‍ വഴിയൊരുക്കും. മാത്രമല്ല ഇതുവഴി നികുതിയിനത്തില്‍ ലഭിക്കേണ്ട നല്ലൊരുതുക കേരളത്തിന് നഷ്ടമാവുകയും ചെയ്യും. കേന്ദ്ര സര്‍ക്കാര്‍ നേരത്തെ വില കുറച്ചപ്പോള്‍ സംസ്ഥാന സര്‍ക്കാര്‍ നികുതി കുറയ്‌ക്കാന്‍ തയ്യാറാവാത്തതും മാഹിയെ അപേക്ഷിച്ച് സംസ്ഥാന സര്‍ക്കാര്‍ പെട്രോളിയം ഉല്‍പ്പന്നങ്ങള്‍ക്ക് മുകളില്‍ ചുമത്തിയ നികുതിയും വില അന്തരത്തിന് കാരണങ്ങളിലൊന്നാണ്.  

മാഹിയില്‍ നിലവില്‍ പെട്രോളിന് 93രൂപ 80പൈസയും  ഡീസലിന് 87രൂപ 72 പൈസയും മാത്രമേയുളളൂ. കേരളത്തിലാവട്ടെ പെട്രോളിന് 106 രൂപയും ഡീസലിന് 96 രൂപയുമാണ് നിലവിലെ വില. ഇപ്പോള്‍ തന്നെ മാഹിയെ അപേക്ഷിച്ച് ഡീസലിന് 12രൂപയും പെട്രോളിന് 8 രൂപയും അധികമാണ്. ഏപ്രില്‍ 1മുതല്‍ സെസുകൂടി വരുന്നതോടെ നിലവിലെ വ്യത്യാസം യഥാക്രമം 14രൂപയും 10 രൂപയുമായി മാറും.  

ഇപ്പോള്‍ തന്നെ മാഹിയോട് ചേര്‍ന്ന് കിടക്കുന്ന തലശ്ശേരി, പാനൂര്‍ മേഖലകളിലെ ഒട്ടുമിക്ക വാഹനങ്ങളും മാഹിയില്‍ നിന്നാണ് ഇന്ധനങ്ങള്‍ നിറയ്‌ക്കുന്നത്. മാത്രമല്ല കോഴിക്കോടേക്കും മറ്റും സര്‍വ്വീസ് നടത്തുന്ന സ്വകാര്യ ബസ്സുകളും മറ്റ് വാഹനങ്ങളുമെല്ലാം ദിനംപ്രതി ഇന്ധനം നിറയ്‌ക്കുന്നത് മാഹിയിലെ പെട്രോള്‍ പമ്പുകളില്‍ നിന്നാണ്. 

ഏപ്രില്‍ 1മുതല്‍ മാഹിയിലും കേരളത്തിലും തമ്മില്‍ വിലയില്‍ വലിയ അന്തരം ഉണ്ടാകുന്നതോടെ കണ്ണൂര്‍, കോഴിക്കോട് ജില്ലയിലെ ജനങ്ങള്‍ കൂട്ടത്തോടെ അങ്ങോട്ട് പോകാനുളള സാധ്യക ഏറെയാണ്. ഇത് സംസ്ഥാന സര്‍ക്കാരിന് നികുതിയിനത്തില്‍ ലഭിക്കുന്ന വരുമാനത്തിന് വലിയ തിരിച്ചടിയാവും. കൂടാതെ രഹസ്യമായി വീപ്പകളിലും കാനുകളിലും ചെറിയ ടാങ്കുകളിലുമൊക്കെയായി വലിയ തോതില്‍ പെട്രോളും ഡീസലും ജില്ലയിലേക്ക് കടത്തി കൊണ്ടുവരാന്‍ സാധ്യതയേറും. ഇപ്പോള്‍ തന്നെ ഇത്തരത്തില്‍ മാഹിയോട് ചേര്‍ന്ന് നില്‍ക്കുന്ന പ്രദേശങ്ങളില്‍ ഇത്തരത്തില്‍ ഇന്ധനങ്ങളെത്തിച്ച് വില്‍പ്പന നടത്തുന്ന മാഫിയ സംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നതായി ആരോപണം ഉണ്ട്. 

ടാങ്കറുകളും ബാരലുകളിലും കന്നാസുകളിലുമായി ആയിരക്കണക്കിന് ലിറ്റര്‍ ശേഖരിച്ച് സംസ്ഥാനത്ത് വില്‍പന നടത്തുന്ന സംഘം തന്നെ പ്രവര്‍ത്തിക്കുന്നുണ്ട്.  ഒരു ലിറ്ററിന് മുകളില്‍ 10രൂപവരെ ലാഭം ലഭിക്കുമെന്നിരിക്കെ രണ്ട് രൂപ കുറച്ച് 8 രൂപയ്‌ക്ക് വില്‍പ്പന നടത്തിയാലും ചിലവ് കഴിച്ച് വലിയ തുകയാണ് ഇത്തരത്തില്‍ കടത്തിക്കൊണ്ടു വന്ന് വില്‍പ്പന നടത്തുന്നവര്‍ക്ക് ലഭിക്കുന്നത്. വന്‍കിട സ്ഥാപനങ്ങള്‍, ചെങ്കല്‍-കരിങ്കല്‍ ക്വാറികള്‍ എന്നിവിടങ്ങളിലേക്കെല്ലാം ഇപ്പോള്‍തന്നെ ലോറികളിലും മറ്റും ഡീസലും പെട്രോളും കടത്തുന്നുണ്ട്. സെസ് വര്‍ദ്ധന പിന്‍വലിച്ചില്ലെങ്കില്‍ സംസ്ഥാന സര്‍ക്കാരിന് നഷ്ടമുണ്ടാകുമെന്നു മാത്രമല്ല, മദ്യ മയക്കു മരുന്ന് മാഫിയകളെ പോലെ ഇന്ധന മാഫിയയും നാട്ടില്‍ സജീവമാകുന്ന സ്ഥിതി ഉണ്ടാവുമെന്നുറപ്പാണ്.

Tags: keralapriceസംസ്ഥാനപെട്രോള്‍മാഹിഇന്ധന പ്രതിസന്ധി
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Local News

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

Vicharam

കേരള കേരളം ആവുമ്പോൾ

Kerala

മോദിയാണ് എന്റെ വഴികാട്ടി, എന്റെ രാഷ്‌ട്രീയ പ്രവേശനത്തിന് പിന്നിലെ പ്രധാന കാരണം നരേന്ദ്ര മോദിയെന്ന് റോബിൻ രാധാകൃഷ്ണന്‍

Kerala

കള്ളക്കടൽ പ്രതിഭാസം : സംസ്ഥാനത്തെ തെക്കൻ തീരങ്ങളിൽ ഇന്നും നാളെയും കനത്ത ജാഗ്രത നിർദ്ദേശം

India

കേരളം ഉൾപ്പെടെ അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് തീയതികൾ ഇന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ പ്രഖ്യാപിക്കും : വൈകിട്ട് പത്ര സമ്മേളനം നടത്തും

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

സണ്ണി എം കപിക്കാട് (ഇടത്ത്) അജയ് തറയില്‍ (വലത്ത്)

‘സണ്ണി കപിക്കാട് കള്ളനാണയം; മൂന്ന് പേരുകള്‍…ആദ്യം പൈലി, പിന്നെ എല്‍ഐസി ജോലികിട്ടാന്‍ ഹിന്ദുപേര്, ദളിതനായപ്പോള്‍ സണ്ണികപിക്കാടായി’

ആദിവാസി മേഖലയിൽ അനധികൃതമായി കുടിൽ കെട്ടിപ്പാർത്തു ; 500 ഓളം ബംഗ്ലാദേശികളെ കുടിയൊഴിപ്പിച്ച് ഹിമന്ത സർക്കാർ

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

സിനിമയെ വെല്ലും ട്വിസ്റ്റ് : ഇറാനിയൻ പെൺകുട്ടിയുമായി പ്രണയത്തിലായി ഇസ്രായേൽ സൈനികൻ ; വിവാഹനിശ്ചയവും നടത്തി

മെസ്സിയെ മാര്‍ച്ചില്‍ കൊണ്ടുവരുമെന്നത് ഭൂലോക ഉടായിപ്പ് ആയിരുന്നെന്ന് സമ്മതിക്കൂ…താനൂരിന് പകരം തിരൂരില്‍ പോയ അബ്ദുറഹിമാനെ ട്രോളി ശ്രീജിത് പണിക്കര്‍

രത്‌നഗിരിയിലുള്ള ദാവൂദ് ഇബ്രാഹിമിന്റെ പൂർവ്വിക സ്വത്തുക്കൾ വാങ്ങുന്നയാളെ കണ്ടെത്തി 

കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളുടെ രണ്ടാം ഘട്ട പട്ടിക പുറത്ത്, കെ.എസ്. ശബരീനാഥന്‍, എം. ലിജു, എന്‍. ശക്തന്‍ സ്ഥാനാര്‍ത്ഥികള്‍

ഇന്ത്യയ്‌ക്കെതിരെ വൻ ഗൂഢാലോചന ! വിദേശ കൂലിപ്പടയാളികൾ മിസോറാം വഴി മ്യാൻമറിലേക്ക് കടക്കുന്നതായി എൻഐഎ : ബ്രിട്ടീഷ് കമാൻഡോയും പിടിയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.