ചെന്നൈ: കോണ്‍ഗ്രസില്‍ പ്രവര്‍ത്തിക്കുമ്പോള്‍ മോദിയെ വിമര്‍ശിക്കുന്ന പഴയ കാല ട്വീറ്റ് പൊക്കിക്കൊണ്ടുവന്ന കോണ്‍ഗ്രസിനെ പരിഹസിച്ച് നടിയും ദേശീയ വനിതാകമ്മീഷന് അംഗവുമായ ഖുശ്ബു സുന്ദര്‍.
“ഞാനെന്റെ പഴയ ട്വീറ്റുകള്‍ കളയില്ല. ഇനിയും പലതും കാണും അക്കൂട്ടത്തില്‍. നിങ്ങളുടെ സമയം ഉപയോഗിച്ച് അവകൂടി കണ്ടെത്തിക്കോളൂ. കോണ്‍ഗ്രസിന് ഇപ്പോള്‍ ശരിയ്ക്കും ജോലിയില്ലാതായിരിക്കുന്നു”- ഖുശ്ബു ട്വിറ്ററിലൂടെ പരിഹസിച്ചു.
“എന്തായാലും രാജ്യത്തിന്റെ പ്രതിപക്ഷ നേതാവായ രാഹുല്‍ ഗാന്ധിയുടെ അതേ തലത്തിലേക്ക് തന്നെയും ഉയര്‍ത്തിക്കൊണ്ടുവന്ന കോണ്‍ഗ്രസിനോട് നന്ദിയുണ്ട്. “- ഖുശ്ബു പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: