ലഖ്നൗ: കേന്ദ്രം ഭരിയ്ക്കുമ്പോള്‍ കോണ്‍ഗ്രസും കേന്ദ്ര അന്വേഷണ ഏജന്‍സികളെ ഉപയോഗിച്ച് എതിരാളികളെ വേട്ടയാടിയിരുന്നുവെന്ന് സമാജ് വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ്.
പൊതുവെ ബിജെപിയ്ക്കെതിരെ നിലപാടെടുക്കുന്ന അഖിലേഷ് യാദവിന്റെ കോണ്‍ഗ്രസിനെതിരായ ഈ കടന്നാക്രമണം കോണ്‍ഗ്രസ് ക്യാമ്പുകളില്‍ ഞെട്ടലുളവാക്കി. കേന്ദ്ര അന്വേഷണ ഏജന്‍സികളെ (സിബിഐ, ഇഡി മുതലായവ) ഉപയോഗിച്ച് ബിജെപി എതിരാളികളെ വേട്ടയാടുകയാണെന്ന കോണ്‍ഗ്രസിന്റെ ആരോപണത്തെ ദുര്‍ബ്ബലമാക്കുന്ന ആരോപണമാണ് അഖിലേഷ് യാദവ് നടത്തിയത്.
പണ്ട് കോണ്‍ഗ്രസ് കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ച് പ്രതിപക്ഷത്തെ വേട്ടയാടുന്ന ശൈലി പിന്തുടരുക മാത്രമാണ് ബിജെപി ഇപ്പോള്‍ ചെയ്യുന്നതെന്നും അഖിലേഷ് യാദവ് പറഞ്ഞു. ഇതോടെ കോണ്‍ഗ്രസ് പ്രതിരോധത്തിലായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: