ന്യൂദല്‍ഹി: എന്തുകൊണ്ടാണ് ആര്‍ആര്‍ആര്‍ സിനിമയില്‍ സര്‍ദാര്‍ വല്ലഭായ് പട്ടേലിനെ പ്രത്യേകം സ്തുതിച്ചതെന്നതിന് കാരണം വിശദീകരിച്ച് സംവിധായകന് രാജമൗലിയുടെ അച്ഛനും തിരക്കഥാകൃത്തുമായ വിജയേന്ദ്രപ്രസാദ്.
“ബ്രിട്ടീഷുകാര്‍ ഇന്ത്യ ഒഴിഞ്ഞുപോകുന്ന സമയത്ത് ഇന്ത്യയില്‍ 17 പ്രദേശ് കോണ്‍ഗ്രസ് സമിതികളാണ് ഉണ്ടായിരുന്നത്. ഗാന്ധിജിയായിരുന്ന സ്വാതന്ത്ര്യസമരപ്രസ്ഥാനത്തിന്റെ സ്വാഭാവികമായ നേതാവ്. പ്രധാനമന്ത്രിയാകാന്‍ ഒരു കോണ്‍ഗ്രസ് നേതാവിനെ തെരഞ്ഞെടുക്കാന്‍ അന്നേരം ബ്രിട്ടീഷുകാര്‍ തന്നെ ഗാന്ധിജിയോട് പറഞ്ഞു. 17 പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി അധ്യക്ഷന്മാരോട് പ്രധാനമന്ത്രിയാകാന്‍ യോഗ്യതയുള്ള നേതാവിനെ തെരഞ്ഞെടുക്കാന്‍ ഗാന്ധിജി തന്നെ ആവശ്യപ്പെട്ടു.”- വിജയേന്ദ്രപ്രസാദ് പറഞ്ഞു.
“പ്രധാനമന്ത്രിയാകാന്‍ ഖദര്‍ ധരിച്ചതുകൊണ്ടായില്ല. നല്ല വിദ്യാഭ്യാസം വേണം. വിദേശഭാഷയില്‍ (ഇംഗ്ലീഷ്) സംസാരിക്കാനും മറ്റും കഴിവുള്ള വ്യക്തിയായിരിക്കണം. അതിനാല്‍ എന്റെ അഭിപ്രായം അത് നെഹ്രു ആയിരിക്കണമെന്നതാണ്. “- ഗാന്ധിജി പറഞ്ഞു. പിന്നീട് 17 പിസിസി അധ്യക്ഷന്മാരോടും പ്രധാനമന്ത്രിയാക്കേണ്ട വ്യക്തിയുടെ പേര് കടലാസില്‍ എഴുതി നല്കാന് ഗാന്ധിജി ആവശ്യപ്പെട്ടു. എന്തായിരുന്നു ഫലമെന്നറിയാമോ? 17ല്‍ 15 പിസിസികളും ആവശ്യപ്പെട്ടത് പട്ടേലിനെ പ്രധാനമന്ത്രിയാക്കണം എന്നതായിരുന്നു. ഒരു വോട്ട് അസാധുവായി. ഒരാള്‍ ആചാര്യ കൃപലാനിക്ക് വോട്ട് ചെയ്തു. ജനാധിപത്യത്തെ വിലമതിക്കുന്നുവെങ്കില്‍ ഗാന്ധിജി പ്രധാനമന്ത്രി സ്ഥാനത്തേക്ക് തെരഞ്ഞെടുക്കേണ്ടത് പട്ടേലിനെ ആയിരുന്നു. പക്ഷെ നെഹ്രുവിനോട് താല്പര്യമുള്ളതിനാല് ഗാന്ധിജി 18ാമത് ഒരു പിസിസി രൂപീകരിച്ച ശേഷം നെഹ്രുവിന്റെ പേര് പ്രധാനമന്ത്രി സ്ഥാനത്തേക്ക് നിര്‍ദേശിച്ചു. – വിജയേന്ദ്രപ്രസാദ് വിശദീകരിക്കുന്നു.
“മാത്രമല്ല, പട്ടേലിനോട് നെഹ്രുവിന്റെ പേര് പ്രധാനമന്ത്രി സ്ഥാനത്തേക്ക് നിര്‍ദേശിക്കാന്‍ ഗാന്ധിജി ആവശ്യപ്പെടുകയായിരുന്നു. ഗാന്ധിജി ജീവിച്ചിരിക്കുന്നിടത്തോളം കാലം പ്രധാനമന്ത്രിയാകാന്‍ ആവശ്യപ്പെടില്ലെന്ന് പട്ടേലിനെക്കൊണ്ട് സ്വകാര്യമായി ഗാന്ധി പ്രതിജ്ഞ ചെയ്യിക്കുകയും ചെയ്തിരുന്നു. “- വിജയേന്ദ്രപ്രസാദ് പറയുന്നു.
“പട്ടേലായിരുന്നു അന്ന് പ്രധാനമന്ത്രിയായിരുന്നതെങ്കില്‍ കശ്മീര്‍ ഇന്നത്തേതുപോലെ കത്തില്ലായിരുന്നു. ഗാന്ധിജിയെക്കുറിച്ച് ഞാന്‍ ധാരാളം വായിച്ചിട്ടുണ്ട്. പക്ഷെ ഗാന്ധിജിയുടെ ഈ ഒരു പ്രവൃത്തി തൃപ്തികരമാണെന്ന് എനിക്ക് ഒരിയ്ക്കലും തോന്നിയിട്ടില്ല. 561 നാട്ടുരാജ്യങ്ങളായി ഇന്ത്യ വിഘടിച്ചുനില്‍ക്കുമ്പോള്‍ ഉരുക്കുമനുഷ്യനായ പട്ടേല്‍ അതിവേഗമാണ് ആ പ്രശ്നം പരിഹരിച്ച് എല്ലാറ്റിനേയും ഇന്ത്യയുടെ ഭാഗമാക്കിയത്. ഈ 561 സംസ്ഥാനങ്ങളോടും ഇന്ത്യയില്‍ ചേരാന്‍ ആഗ്രഹിക്കുന്നതായി ഒപ്പിടാന്‍ പട്ടേല്‍ പറഞ്ഞു. ഇല്ലെങ്കില്‍ …എന്ത് സംഭവിക്കും എന്ന് എല്ലാവര്ക്കും അറിയുന്നതുകൊണ്ട് എല്ലാവരും വേഗം ഒപ്പിട്ടു. കശ്മീരിനോട് തനിക്ക് പ്രത്യേകം പ്രതിപത്തിയുണ്ടെന്നും അതിനാല്‍ കശ്മീരിന്റെ പ്രശ്നം ഞാന്‍ നോക്കിക്കോളാമെന്ന് നെഹ്രു പട്ടേലിനോട് അഭ്യര്‍ത്ഥിച്ചു. പക്ഷെ കശ്മീരിനെ നോക്കൂ. അത് കത്തുന്ന വിഷയമായി ഇന്നും നില്ക്കുന്നു.” – വിജയേന്ദ്ര പ്രസാദ് പറയുന്നു.
ആര്‍ആര്‍ആര്‍, ബാഹുബലി എന്നീ സിനിമകളുടെ തിരക്കഥാകൃത്ത് കൂടിയാണ് വിജയേന്ദ്രപ്രസാദ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: