ന്യൂദല്‍ഹി: രാജ്യത്തെ കോവിഡ് കേസുകളില്‍ മുന്പില് കേരളമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.
2023 ഫിബ്രവരി മധ്യത്തോടെ പ്രത്യക്ഷമായ കോവിഡ് 19 കേസുകളില്‍ കേരളത്തില്‍ നിന്നാണ് ഏറ്റവും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്. രാജ്യത്താകെയുള്ള കോവിഡ് കേസുകളില്‍ 26.4 ശതമാനം കേരളത്തില്‍ നിന്നാണ്.
രണ്ടാം സ്ഥാനത്ത് മഹാരാഷ്ട്രയാണ്- 21.7 ശതമാനം കേസുകള്‍. 13.9 ശതമാനത്തോടെ ഗുജറാത്ത് മൂന്നാം സ്ഥാനത്തും 8.6 ശതമാനം കേസുകളോടെ കര്‍ണ്ണാടക നാലാം സ്ഥാനത്തും 6.3 ശതമാനം കേസുകളോടെ തമിഴ്നാട് അഞ്ചാം സ്ഥാനത്തും ഉണ്ടാകും. കോവിഡ് വാക്സിനേഷനുകള്‍ എല്ലാ സംസ്ഥാനങ്ങളിലും നല്ല തോതില്‍ നടന്നതിനാല്‍ മരണനിരക്കും ആശുപത്രിപ്രവേശനനിരക്കും കുറവാണെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം പറയുന്നു.
ആള്‍ക്കൂട്ടമുള്ള ഇടങ്ങള്‍ ഒഴിവാക്കുക, കാറ്റോട്ടം കുറവായ അന്തരീക്ഷം കഴിയുന്നതും ഒഴിവാക്കുക, ആള്‍ക്കൂട്ടത്തിലും അടഞ്ഞ സ്ഥലങ്ങളിലും മാസ്ക് ധരിയ്ക്കുക, കൈകള്‍ ശുദ്ധമാക്കുക, പൊതുസ്ഥലങ്ങളില്‍ തുപ്പാതിരിക്കുക എന്നീ കാര്യങ്ങള്‍ പാലിക്കണമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം ഉപദേശിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: