ന്യൂദല്‍ഹി: കുറ്റവാളികളായി ശിക്ഷിക്കപ്പെടുന്ന ജനപ്രതിനിധികളെ അയോഗ്യരാക്കുന്നതില്‍ നിന്നും രക്ഷിക്കാനുള്ള പഴുതു നല്‍കുന്ന ഒരു ഓര്‍ഡിനന്‍സ് 2013ല്‍ കൊണ്ടുവരാന്‍ ശ്രമിച്ചത് പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങും സോണിയാഗാന്ധിയും ചേര്‍ന്നാണ്. അന്ന് കൂടെയുള്ള ലാലു പ്രസാദ് യാദവ് പോലുള്ള ക്രിമിനലുകളെ രക്ഷിയ്‌ക്കുക എന്നതായിരുന്നു ഈ ഓര്‍ഡിനന്‍സ് തയ്യാറാക്കിയതിന്റെ പിന്നിലെ ലക്ഷ്യം.
അന്ന് ഞരമ്പുകളില്‍ യുവരക്തമോടുന്ന രാഹുല്‍ഗാന്ധി ഈ ഓര്‍ഡിനന്‍സ് ചീന്തിയെറിയുകയായിരുന്നു. കൂടെ നില്‍ക്കുന്ന ക്രിമിനലുകളായ രാഷ്‌ട്രീയക്കാരെ രക്ഷിയ്‌ക്കാന്‍ വേണ്ടി സോണിയയും മന്‍മോഹന്‍സിങ്ങും കൊണ്ടുവന്ന ഈ ഓര്‍ഡിനന്‍സ് ചീന്തിയെറിയുക വഴി രാഹുല്‍ സ്വയം കുടുങ്ങുകയായിരുന്നുവെന്ന് ബിജെപി വക്താവ് ടോം വടക്കന്‍.
ചിലപ്പോള്‍ മറ്റൊരാളെ രക്ഷിയ്‌ക്കാന്‍ ശ്രമിക്കുമ്പോള്‍ സ്വയം കുടുങ്ങിപ്പോകുന്ന വിധിവൈപരീത്യമാണ് രാഹുല്‍ ഗാന്ധിയുടെ ജീവിതത്തില്‍ സംഭവിച്ചത്. ഇതിനെയാണ് പോയറ്റിക് ജസ്റ്റിസ് (Poetic Justice) അല്ലെങ്കില്‍ കാലം കാത്തുവെച്ച കാവ്യനീതി എന്ന് പറയുന്നതെന്നും ടോം വടക്കന്‍ പറഞ്ഞു. ക്രിമിനലുകളായ രാഷ്‌ട്രീയക്കാരെ രക്ഷിയ്‌ക്കാനുള്ള പഴുതായി സോണിയയും മന്‍മോഹന്‍ സിങ്ങും കൊണ്ടുവന്ന ഓര്‍ഡിനന്‍സ് ചീന്തിയെറിഞ്ഞ രാഹുല്‍ ഗാന്ധി സ്വയം ക്രിമനല്‍ കുറ്റക്കാരനായതോടെ അയോഗ്യനാകേണ്ടി വന്നുവെന്നും ടോം വടക്കന്‍ വിശദമാക്കി.
2013ൽ മുതിർന്ന കോൺഗ്രസ് നേതാവ് അജയ് മാക്കൻ നടത്തിയ വാർത്താ സമ്മേളനത്തിനിടെ രാഹുൽ ഗാന്ധി പെട്ടെന്ന് കടന്നുവന്ന് അന്നത്തെ യുപിഎ സർക്കാർ കൊണ്ടുവന്ന ആ ഓർഡിനൻസ് അന്ന് കീറിയെറിഞ്ഞത്. കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള സര്‍ക്കാര്‍ കൊണ്ടുവന്ന ഓര്‍ഡിനന്‍സ് കോണ്‍ഗ്രസിന്റെ പ്രമുഖ നേതാവായിരുന്ന രാഹുല്‍ ഗാന്ധി തന്നെ പരസ്യമായി കീറിയെറിഞ്ഞത് വലിയ രാഷ്‌ട്രീയ വിവാദത്തിന് ഇടയാക്കിയിരുന്നു.
പത്തു വർഷങ്ങൾക്കു മുൻപു ചെയ്ത ആ പ്രവൃത്തി ഇപ്പോൾ രാഹുൽ ഗാന്ധിക്കു തന്നെ തിരിച്ചടി ആയിരിക്കുകയാണ്. അപകീര്‍ത്തിക്കേസില്‍ രാഹുല്‍ ഗാന്ധി കുറ്റക്കാരനെന്ന് കോടതി കണ്ടെത്തുകയും രണ്ടുകൊല്ലം തടവിന് വിധിക്കുകയും ചെയ്ത പശ്ചാത്തലത്തില്‍, രാഹുല്‍ ഗാന്ധി ലോക്‌സഭാ അംഗത്വത്തില്‍നിന്ന് അയോഗ്യനാക്കപ്പെട്ടിരിക്കുകയുമാണ്.
സുപ്രീംകോടതി റൂളിങ്ങ് അനുസരിച്ച് കുറ്റവാളിയായി വിധിച്ചാല്‍ ആ രാഷ്‌ട്രീയക്കാരന്‍ അയോഗ്യനാകും. അത് സ്വാഭാവികമാണ്. അതേ ഇവിടെ സംഭവിച്ചുള്ളൂ.
അപകീര്‍ത്തികരമായ പ്രസ്താവന നടത്തുക എന്ന കാര്യത്തില്‍ രാഹുല്‍ ഗാന്ധി ഒരു ക്രോണിക് കേസാണ്. രാഹുല്‍ ഗാന്ധിയ്‌ക്ക് ഇത് മാറാവ്യാധി പോലെയാണ്. ഈയിടെ ബ്രിട്ടനില്‍ ചെന്ന് ഇന്ത്യയെ അപകീര്‍ത്തിപ്പെടുന്ന പ്രസ്താവന നടത്തി. ഇന്ത്യയുടെ ജനാധിപത്യത്തെ രക്ഷിക്കാന്‍ വിദേശരാജ്യങ്ങള്‍ ഇടപെടണമെന്നും രാഹുല്‍ പറഞ്ഞിരുന്നു. രാഹുല്‍ ഗാന്ധിയുടെ കാര്യത്തില്‍ അപകീര്‍ത്തികരമായ പ്രസ്താവന നടത്തുക എന്നത് ഒരു മാറാവ്യാധിയാണ്. ഇതില്‍ ബിജെപിയോ പ്രതിപക്ഷമോ ഒന്നും ഇടപെട്ടിട്ടില്ല. ഇത് സുപ്രീംകോടതിയുടെ റൂളിങ്ങ് ആണ്. അതനുസരിച്ചാണ് രാഹുലിനെ അയോഗ്യനാക്കിയത്. – ടോം വടക്കന്‍ പറഞ്ഞു.
രാഹുല്‍ ഗാന്ധിയ്‌ക്ക് സൂറത്തിലെ കോടതിയില്‍ രക്ഷപ്പെടാന്‍ ഒരു പഴുതുണ്ടായിരുന്നു. മാപ്പ് പറയാനുള്ള ഒരു സാധ്യത. പക്ഷെ അദ്ദേഹം മാപ്പ് പറഞ്ഞില്ല. പക്ഷെ അദ്ദേഹത്തിന്റെ ഇത്തരം മനോഭാവം ശരിയല്ല. സ്വന്തം പാര്‍ട്ടിക്കും രാജ്യത്തിനും നഷ്ടമുണ്ടാക്കുകയാണ് ഈ മനോഭാവത്തിലൂടെ രാഹുല്‍ ഗാന്ധി ചെയ്തത്. ഇത് രാഹുല്‍ ഗാന്ധി സ്വയം സൃഷ്ടിച്ച പ്രതിസന്ധിയാണ്. – ടോം വടക്കന്‍ വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: