തിരുവനന്തപുരം: കേരളത്തെ ഒരു വിജ്ഞാന സമ്പദ്വ്യവസ്ഥയാക്കി മാറ്റിത്തീര്‍ക്കുന്നതിന്റെ മുന്നോടിയായി സംസ്ഥാനത്ത് 600 കോടി രൂപ നിക്ഷേപത്തില്‍ മൂന്ന് സയന്‍സ് പാര്‍ക്കുകള്‍ ആരംഭിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. തിരുവനന്തപുരം, കൊച്ചി, കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളങ്ങള്‍ക്ക് സമീപം സ്ഥാപിക്കാനുദ്ദേശിക്കുന്ന ഓരോ സയന്‍സ് പാര്‍ക്കിനും 200 കോടി രൂപ വീതം നിക്ഷേപവും, 10 ലക്ഷം ചതുരശ്ര അടി വിസ്തീര്‍ണവും ഉണ്ടായിരിക്കും.
കേരള, കുസാറ്റ്, കണ്ണൂര്‍ സര്‍വകലാശാലകള്‍ക്ക് കീഴിലായിരിക്കും സയന്‍സ് പാര്‍ക്കുകള്‍ സ്ഥാപിക്കുക. കിഫ്ബി ഫണ്ട് വകയിരുത്തി സ്ഥാപിക്കുന്ന പാര്‍ക്കുകള്‍ക്കായി കേരള സംസ്ഥാന ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സിലിനെ പദ്ധതി നടപ്പാക്കുന്നതിനുള്ള സ്പെഷ്യല്‍ പര്‍പ്പസ് വെഹിക്കിളായി തീരുമാനിച്ചു.
കേരളത്തെ ഒരു വിജ്ഞാന സമ്പദ്വ്യവസ്ഥയാക്കി മാറ്റിത്തീര്‍ക്കാന്‍ വിവിധ വികസന പദ്ധതികളുമായി മുന്നോട്ടുപോവുകയാണ് എല്‍ഡിഎഫ് സര്‍ക്കാര്‍. ശാസ്ത്ര, സാങ്കേതിക രംഗത്തെ സര്വ്വതോന്മുഖമായ വികാസം ഇതിനാവശ്യമാണ്. സംസ്ഥാനമാകെ 4 സയന്‍സ് പാര്‍ക്കുകള്‍ സ്ഥാപിക്കാന്‍ കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ ബജറ്റില്‍ സര്‍ക്കാര്‍ തീരുമാനിച്ചതും ഈയടിസ്ഥാനത്തിലാണ്. ഒരു വിജ്ഞാന സമൂഹമായി കേരളത്തെ വളര്‍ത്താന്‍ ഈ പാര്‍ക്കുകള്‍ക്ക് വലിയ പങ്കുവഹിക്കാന്‍ സാധിക്കുമെന്നും മുഖ്യമന്ത്രിയുടെ ഓഫിസ് വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: