ന്യൂഡല്‍ഹി: മുഖ്യമന്ത്രി പിണറായി വിജയന്‍ ഉപരാഷ്‌ട്രപതി ജഗ്ദീപ് ധന്‍കറിനെ ഡല്‍ഹി 6 മൗലാന ആസാദ് റോഡിലുള്ള അദ്ദേഹത്തിന്റെ ഔദ്യോഗിക വസതിയില്‍ സന്ദര്‍ശിച്ചു. കേരളത്തിന്റെയും രാജ്യത്തിന്റെയും വികസനം കൂടിക്കാഴ്ചയില്‍ ചര്‍ച്ച ചെയ്തു.
കേരളത്തിന്റെ ഉയര്‍ന്ന സാമൂഹിക വികസന സൂചികയെ ഉപരാഷ്‌ട്രപതി അഭിനന്ദിച്ചു. ഇത് അഭിമാനകരമായ നേട്ടമാണെന്ന് അദ്ദേഹം പറഞ്ഞു. ഉപരാഷ്‌ട്രപതിയെ കേരളം സന്ദര്‍ശിക്കുന്നതിന് മുഖ്യമന്ത്രി ക്ഷണിച്ചു. സൈനിക സ്‌കൂളിലെ പഠന കാലത്തെ മലയാളിയായ പ്രിന്‍സിപ്പളും അദ്ധ്യാപകരും കേരളത്തില്‍ നിന്നാണെന്നും താമസിയാതെ കേരളം സന്ദര്‍ശിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഉപരാഷ്ടപതിയെ പൊന്നാട അണിയിച്ച മുഖ്യമന്ത്രി തെയ്യത്തിന്റെ ഒറ്റത്തടി ശില്പവും സമ്മാനമായി നല്‍കി. ഇരുവരും ഒരുമിച്ച് പ്രഭാത ഭക്ഷണം കഴിച്ചു. ഉപരാഷ്‌ട്രപതിയായി ചുമതലയേറ്റ ശേഷം മുഖ്യമന്ത്രിയുടെ ആദ്യത്തെ സന്ദര്‍ശനമാണിത്. ചീഫ് സെക്രട്ടറി ഡോ. വി.പി. ജോയ്, കേരള ഹൗസ് റസിഡന്റ് കമ്മീഷണര്‍ സൗരഭ് ജെയിന്‍ എന്നിവരും ഒപ്പമുണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: