ന്യൂദല്‍ഹി: ഇനി ഒരു ഭിന്ദ്രന്‍ വാല ഇന്ത്യയില്‍ ഉണ്ടാവേണ്ട എന്ന ഉറച്ചനിലപാടിലാണ് കേന്ദ്രസര്‍ക്കാര്‍. ദേശസുരക്ഷയാണ് മുഖ്യം അതിനെ വെല്ലുവിളിക്കാന്‍ ആരെയും സമ്മതിക്കില്ലെന്ന കേന്ദ്രത്തിന്റെ ഉറച്ച നിലപാടിന് മുന്നില്‍ ഖലിസ്ഥാന്‍ പ്രസ്ഥാനം മുട്ടുമടക്കി. ഇപ്പോള്‍ അമൃതപാല്‍സിങ്ങിന്റെ അനുയായികളായി തോക്കും കൃപാണും ഏന്തിയ മുഴുവന്‍ അനുയായികളെയും കേന്ദ്ര സേന പിടികൂടിക്കഴിഞ്ഞു.
കേന്ദ്ര ആഭ്യന്ത്രരമന്ത്രി അമിത് ഷായ്ക്ക് ഇന്ദിരാഗാന്ധിയുടെ ഗതി വരും എന്ന് വെല്ലുവിളിച്ച അമൃതപാല്‍ സിങ്ങിനെ ഇനിയും വെച്ചിരുന്നാല്‍ അടുത്ത ഭിന്ദ്രന്‍വാലയായി തീരും എന്ന കേന്ദ്ര രഹസ്യാന്വേഷണ സംഘത്തിന്റെ റിപ്പോര്‍ട്ടുകളാണ് കടുത്ത നിലപാടിലേക്ക് കടക്കാന്‍ കേന്ദ്രത്തെ പ്രേരിപ്പിച്ചത്.
പഞ്ചാബിലെ അജ്നല പൊലീസ് സ്റ്റേഷന് ആക്രമിതച്ച അമൃതപാല്‍ സിങ്ങിന്റെ നേതൃത്വത്തിലുള്ള വാരിസ് പഞ്ചാബ് ദേ എന്ന സംഘടനയുടെ നീക്കം കേന്ദ്രവും ഏറെ ശ്രദ്ധയോടെയാണ് നിരീക്ഷിച്ചത്. പൊലീസ് പോലും ഈ ഖലിസ്ഥാന്‍ വാദികളുടെ മുന്നില്‍ വിറച്ചുപോയി എന്ന് മാത്രമല്ല, പൊലീസിനുള്ളില്‍ പോലും ഖലിസ്ഥാന്‍ അനുകൂല വാദികളും തലപൊക്കുന്ന സ്ഥിതിവന്നു.
കഴിഞ്ഞ ഏതാനും മാസങ്ങള്‍ക്കുള്ളില്‍ അമൃതപാല്‍സിങ്ങിന്റെ പേരില്‍ വന്നത് 35 കോടിയോളം രൂപയാണ്. തൊട്ടുപിന്നാലെ ദുബായില്‍ പ്രവര്‍ത്തിക്കുന്ന പാക് ചാരസംഘടനയായ ഐഎസ് ഐ വഴി ആധുനികമായ ആയുധശേഖരങ്ങളും എത്തി. ഇതെല്ലാം കേന്ദ്ര രഹസ്യാന്വേഷണ വകുപ്പ് നിരീക്ഷിക്കുന്നുണ്ടായിരുന്നു. മാത്രമല്ല, ഖലിസ്ഥാന്‍ വാദികളുടെ പണത്തിന്റെ സഹായത്തോടെ അധികാരത്തിലേറിയ പഞ്ചാബിലെ ആം ആദ്മി പാര്‍ട്ടിക്കും അതിന്റെ മുഖ്യമന്ത്രി ഭഗവന്ത് സിങ്ങ് മാനും ചെറുവിരലനക്കാന്‍ കഴിയില്ലെന്നും കേന്ദ്രത്തിന് ബോധ്യമായി.
ആ സാഹചര്യത്തിലാണ് മാര്‍ച്ച് 2ന് കേന്ദ്രആഭ്യന്തരമന്ത്രി അമിത് ഷാ പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാനെ ദല്‍ഹിക്ക് വിളിച്ചുവരുത്തി. ദേശവിരുദ്ധ ശക്തികള്‍ക്കെതിരെ കടുത്ത നടപടി എടുക്കണമെന്ന അന്ത്യശാസനം കേന്ദ്രആഭ്യന്തരമന്ത്രി ഭഗവന്ത് മാന്‍ കൈമാറി.അതിന് കഴിഞ്ഞില്ലെങ്കില്‍ പഞ്ചാബ് സര്‍ക്കാരിനെ പിരിച്ചുവിടുമെന്നും കേന്ദ്രം താക്കീത് നല്കി. സംസ്ഥാന സര്‍ക്കാരും പോലീസും നടപടി എടുക്കുന്നില്ലെങ്കില്‍ കേന്ദ്രസേന ഇടപെടുമെന്ന ഭീഷണിക്ക് മുന്നില്‍ മാന്‍ വഴങ്ങുകയായിരുന്നു.
ഈ കൂടിക്കാഴ്ചയ്ക്ക് പിന്നാലെ തന്നെ പഞ്ചാബില്‍ കര്‍ശന നടപടികള്‍ക്കുള്ള ഒരുക്കങ്ങളും ആരംഭിച്ചു. പഞ്ചാബ് പോലീസിന് പുറമേ 18 കമ്പനി സിആര്‍പിഎഫിനേയും കേന്ദ്രസര്‍ക്കാര്‍ സംസ്ഥാനത്തേക്കയച്ചു. പഴുതടച്ചുള്ള നീക്കമാണ് നടത്തിയത്. കഴിഞ്ഞ ദിവസം അമൃതപാല്‍സിങിനെതിരെ പ്രത്യക്ഷ പോലീസ് നടപടി ആരംഭിക്കുമ്പോഴേക്കും പഞ്ചാബിലെ സംഘര്‍ഷ മേഖലകളിലെല്ലാം സിആര്‍പിഎഫും പോലീസും സ്വാധീനം ശക്തമാക്കിയിരുന്നു. എല്ലാ ജിലകളിലും സിആര്‍പിഎഫ് വിന്യസിക്കപ്പെട്ടുകഴിഞ്ഞു.
പഞ്ചാബ് അതിര്‍ത്തികള്‍ മുഴുവനും പോലീസും കേന്ദ്രസേനയും അടച്ചിരിക്കുകയാണ്. ഇത്രയും പേരുടെ കണ്ണുവെട്ടിച്ച് അമൃതപാല്‍സിങിന് രക്ഷപ്പെടാനാവില്ലെന്ന് എല്ലാവര്‍ക്കുമറിയാം. പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചതിന് പിന്നാലെ അമൃതപാല്‍സിങിനും കൂട്ടാളികള്‍ക്കുമെതിരെ ദേശീയ സുരക്ഷാ നിയമവും ചുമത്തിക്കഴിഞ്ഞു.
ഖാലിസ്ഥാനികളോട് യാതൊരു തരത്തിലുമുള്ള വിട്ടുവീഴ്ച പ്രതീക്ഷിക്കേണ്ടെന്ന ശക്തമായ സന്ദേശമാണ് കേന്ദ്രസര്‍ക്കാര്‍ നല്‍കുന്നത്. രാജ്യത്തെ സിഖ് സംഘടനകളുമായെല്ലാം കേന്ദ്രസര്‍ക്കാര്‍ നിരന്തര സമ്പര്‍ക്കത്തിലാണ്. യാതൊരുതരത്തിലുള്ള പിന്തുണയും ഖാലിസ്ഥാനികള്‍ക്ക് നല്‍കരുതെന്നും സംഘര്‍ഷം വ്യാപിച്ചാല്‍ നഷ്ടം സിഖ് സമൂഹത്തിന് മാത്രമായിരിക്കുമെന്നുമുള്ള സന്ദേശങ്ങള്‍ കൃത്യമായി ഉന്നത തലത്തില്‍ തന്നെ കൈമാറിയിട്ടുണ്ട്. മുന്‍ ഖാലിസ്ഥാനി നേതാക്കളും സിഖ് സമുദായ നേതാക്കളും കേന്ദ്രസര്‍ക്കാരിനൊപ്പം നിലയുറപ്പിച്ചതും വാരിസ് പഞ്ചാബ് ദേയുടെ പ്രവര്‍ത്തന രീതികളോടുള്ള സിഖ് സമൂഹത്തിലെ അതൃപ്തിയും പഞ്ചാബിനെ ശാന്തമാക്കി നിര്‍ത്തുന്നു. ക്രിമിനലിനെ മോചിപ്പിക്കാനായി അജ്നാല പോലീസ് സ്റ്റേഷനിലേക്കെത്തിയ വാരിസ് പഞ്ചാബ് ദേ പ്രവര്‍ത്തകര്‍ ഒരു കയ്യില്‍ ആയുധവും മറുകയ്യില്‍ സിഖ് പുണ്യഗ്രന്ഥമായ ഗുരുഗ്രന്ഥസാഹിബും ഏന്തി ആക്രമണം നടത്തിയതില്‍ സിഖ് സമുദായ നേതാക്കള്‍ക്ക് അതൃപ്തിയുണ്ട്. ഗുരുഗ്രന്ഥ സാഹിബിനെ പോലീസ് അപമാനിച്ചു എന്ന പേരില്‍ പഞ്ചാബിലെങ്ങും അശാന്തി വിതയ്ക്കാനായിരുന്നു അമൃതപാല്‍സിങിന്റെ ഗൂഢനീക്കം. പക്ഷെ അത് പരാജയപ്പെട്ടു. ഓപ്പറേഷന് ബ്ലൂ സ്റ്റാറും ഇന്ദിരാഗാന്ധി വധവും പിന്നീട് നടന്ന സിഖ് കൂട്ടക്കൊലയും സമ്മാനിച്ച മുറിവുകളില്‍ നിന്ന് പതിറ്റാണ്ടുകള്‍ കഴിഞ്ഞിട്ടും പൂര്‍ണ്ണമായും മോചിതരാവാത്ത സിഖ് സമൂഹത്തിന് വാരിസ് പഞ്ചാബ് ദേയും അമൃതപാല്‍ സിങും വലിയ ബാധ്യത തന്നെയാണ്.
ഇന്ദിരാഗാന്ധി രാഷ്ട്രീയ മുതലെടുപ്പിന് വേണ്ടി വളര്‍ത്തിയതാണ് അന്ന് ഭിന്ദ്രന്‍വാലയെ. കോണ്‍ഗ്രസിനെ പഞ്ചാബില്‍ വളര്‍ത്താന്‍ വേണ്ടിയായിരുന്നു ഇന്ദിരാഗാന്ധി ഭിന്ദ്രന്‍ വാലയെ ആദ്യം സഹായിച്ചത്. എന്നാല്‍ തന്റെ തലയ്ക്ക് മീതെ ഭിന്ദ്രന്‍ വാല വളരുമെന്നറിഞ്ഞതോടെയാണ് ബ്ലു സ്റ്റാര്‍ ഓപ്പറേഷന് ഉത്തരവിട്ടതും സുവര്‍ണ്ണ ക്ഷേത്രത്തില്‍ വെടിവെപ്പ് നടത്തി ഭിന്ദ്രന്‍ വാലയെ വധിച്ചതും.
പഴയ ഇന്ത്യയല്ല ഇന്നത്തെ ഇന്ത്യ. രാജ്യസുരക്ഷയ്ക്ക് അപകടമാവുന്ന ഒരു നീക്കവും അനുവദിക്കില്ല. അത് മോദിയും അമിത് ഷായും അമൃതപാല്‍ സിങ്ങിനെതിരായ പഴുതടച്ച നീക്കത്തിലൂടെ വ്യക്തമാക്കിക്കഴിഞ്ഞു.
അതിന് പക്കാ ക്രെഡിറ്റ് മോദി സര്‍ക്കാരിനാണെന്ന് മുതിര്‍ന്ന പത്രപ്രവര്‍ത്തകരും പറയുന്നു.
കര്‍ഷക സമരവുമായി ബന്ധപ്പെട്ട് ഖലിസ്ഥാന്‍ പതാക ചെങ്കോട്ടയില്‍ ഉയര്‍ത്തിയ ദീപ് സന്ധു എന്ന നടനെ ഓര്‍മ്മയുണ്ടോ? അന്ന് കര്‍ഷകസമരത്തെ ഖലിസ്ഥാന്‍ വാദികള്‍ റാഞ്ചുകയായിരുന്നു. അന്ന് പല മോദി വിരുദ്ധ ജേണലിസ്റ്റുകളും ഖലിസ്ഥാന്‍ പതാക ചെങ്കോട്ടയില്‍ ഉയര്‍ത്തിയത് കര്‍ഷകരാണെന്ന് വാചകമടിച്ചു. എന്നാല്‍ അത് രാജ്യസുരക്ഷ അപകടത്തിലാക്കാന്‍ വന്ന, കര്‍ഷകരെ മറയാക്കി ഖലിസ്ഥാന്‍ വാദികള്‍ നടത്തിയ ആക്രമണമായിരുന്നു എന്ന കേന്ദ്ര രഹസ്യാന്വേഷണ സേന കണ്ടെത്തിയിരുന്നു. എന്തിന് കര്‍ഷക സമരത്തിനുള്ള പണം നല്‍കിയത് പോലും ഖലിസ്ഥാന്‍ വാദികളാണെന്ന് ഇന്ന് എല്ലാ രാഷ്ട്രീയപാര്‍ട്ടികള്‍ക്കും അറിയാം.
അമൃതപാല്‍ സിങ്ങിനെതിരായ കേന്ദ്ര സര്‍ക്കാരിന്റെ നീക്കത്തെ പോപ്പുലര്‍ ഫ്രണ്ടിനെതിരായ നീക്കവുമായി താരതമ്യം ചെയ്യുകയാണ് ജേണലിസ്റ്റ് മാത്യു സാമുവല്‍. “ആദ്യം പിണറായിയോട് പോപ്പുലര്‍ ഫ്രണ്ടിനെതിരെ ഇടപെടാന്‍ കേന്ദ്രസര്‍ക്കാര പറഞ്ഞു. ഇടപെട്ടില്ല. പിണറായി അനങ്ങിയില്ല. ഇന്ത്യാ വിരുദ്ധ ഗ്രൂപ്പുണ്ടാകുന്നു. സിപിഎമ്മിനെ പലയിടത്തും ജയിക്കാന്‍ വേണ്ടി പോപ്പുലര്‍ ഫ്രണ്ട് പലയിടത്തും സഹായിച്ചിരുന്നു. സ്വന്തം പാര്‍ട്ടിക്കാരനെ കൊന്നിട്ടുപോലും (മഹാരാജാസ് കോളെജിലെ അഭിമന്യുവധം) പിണറായി നിശ്ശബ്ദനായി.
കാര്യങ്ങള്‍ കൈവിട്ടുപോകുന്ന സ്ഥിതിയിലാണ് സംസ്ഥാന സര്‍ക്കാരിനെ അവഗണിച്ച് കേന്ദ്ര സര്‍ക്കാര്‍ വന്ന് എല്ലാവരെയും പൊക്കിയെടുത്തു കൊണ്ടുപോയതും പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിച്ചതും. രാജ്യസുരക്ഷയ്ക്ക് ഭീഷണിയാകുന്ന രീതിയില്‍ പ്രവര്‍ത്തിക്കാന്‍ ആര്‍ക്കും സാധിക്കില്ല എന്ന താക്കീതാണ് ഇപ്പോള്‍ അമൃതപാല്‍ സിങ്ങിനെതിരായ ശക്തമായ നീക്കത്തിലൂടെ കേന്ദ്ര സര്‍ക്കാര്‍ കാണിച്ചുകൊടുത്തത്. “- നാരദാന്യൂസ് ജേണലിസ്റ്റ് മാത്യു സാമുവല്‍ പറയുന്നു.
ഇനിയൊരു ഭിന്ദ്രന്‍വാല വേണ്ടെന്ന തീരുമാനത്തിലുറച്ച് കേന്ദ്രം; പഞ്ചാബ് പൊലീസിനെ
പ്രതികരിക്കാൻ ഇവിടെ എഴുതുക: