ലഖ്നൗ ; ഭീകരൻ ഒസാമ ബിൻ ലാദനാണ് തന്റെ ഗുരു എന്ന് പരസ്യമായി പ്രഖ്യാപിക്കുകയും ലാദന്റെ ചിത്രം തന്റെ ഓഫീസ് മുറിയില്‍ പ്രദര്‍ശിപ്പിക്കുകയും ചെയ്ത ഉദ്യോഗസ്ഥനെ യോഗി സര്‍ക്കാര്‍ പിരിച്ചുവിട്ടു. ഉത്തര്‍പ്രദേശ് പവർ കോർപ്പറേഷൻ ലിമിറ്റഡില്‍ (യുപിപിസിഎൽ) ജോലി ചെയ്യുന്ന ഉദ്യോഗസ്ഥനായിരുന്നു പരസ്യമായി ഒസാമ ബിന്‍ ലാദന് ആരാധന നടത്തി കുടുങ്ങിയത്.
അവിടുത്തെ വൈദ്യുതി വകുപ്പില്‍ എസ്ഡിഒ ആയിരുന്ന രവീന്ദ്ര പ്രകാശ് ഗൗതമിനെയാണ് യോഗി ആദിത്യനാഥ് സര്‍ക്കാര്‍ പിരിച്ചു വിട്ടത് . ഓഫീസിൽ ഗൗതം ഒസാമ ബിന്‍ ലാദന്റെ ചിത്രം പ്രദര്‍ശിപ്പിച്ചിരുന്നു. വിവരം പുറത്ത് അറിഞ്ഞതോടെയാണ് ഗൗതമിനെ സസ്പെൻഡ് ചെയ്ത് അന്വേഷണം ആരംഭിച്ചത്. അന്വേഷണത്തിൽ ആരോപണങ്ങൾ ശരിയാണെന്ന് കണ്ടെത്തി.
ഗൗതം മാപ്പ് പറയാൻ വിസമ്മതിക്കുകയും സ്വയം ന്യായീകരിക്കാന്‍ ശ്രമിക്കുകയും ചെയ്തതോടെയാണ് .ദക്ഷിണാഞ്ചൽ വിദ്യുത് നിഗം ലിമിറ്റഡിന്റെ മാനേജിംഗ് ഡയറക്ടർ അമിത് കിഷോർ ഇയാളെ സസ്പെൻഡ് ചെയ്തത് . സസ്പെൻഷൻ കത്ത് നൽകിയപ്പോൾ രവീന്ദ്ര ഗൗതം എംഡിയോട് കത്തിലൂടെ അശ്ലീലഭാഷയിൽ സംസാരിച്ചതായും റിപ്പോർട്ട് ഉണ്ട് .
ഒസാമ ബിന്‍ ലാദന്റെയും മറ്റ് മഹാന്മാരുടെയും ഫോട്ടോ പതിപ്പിക്കാൻ അനുമതി തേടിയിട്ടും വകുപ്പ് തനിക്ക് അനുമതി നൽകിയില്ലെന്നാണ് ഗൗതം പറയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: