തിരുവനന്തപുരം: യുവജന കമ്മീഷന്‍ അധ്യക്ഷ ചിന്താ ജെറോമിന്റെ ഇംഗ്ലീഷ് പ്രയോഗത്തിലെ അബദ്ധം ചൂണ്ടിക്കാണിച്ച് ശ്രീജിത് പണിക്കരുടെ ട്രോള്‍ വൈറലായി. ഓസ്കാര്‍ പുരസ്കാരം നേടിയ ആര്‍ആര്‍ആര്‍ സിനിമയിലെ നാട്ടു നാട്ടു ഗാനം രചിച്ച രചയിതാവ് ചന്ദ്രബോസിനെയും സംഗീതസംവിധായകന്‍ എം.എം. കീരവാണിയെയും അഭിനന്ദിച്ചാണ് ചിന്താ ജെറോമിന്റെ പോസ്റ്റ്. പക്ഷെ കോമയിലെ അബദ്ധം വാചകത്തിലെ അര്‍ത്ഥം തന്നെ മാറ്റിക്കളഞ്ഞു.
ചിന്താ ജെറോമിന്റെ സമൂഹമാധ്യമപോസ്റ്റ് ഇംഗ്ലീഷിലായിരുന്നു. ഇന്ത്യയിലെ മുഴുവന്‍ സഖാക്കളും അറിഞ്ഞോട്ടെ എന്ന് കരുതായികണം ചിന്താ ജെറോം ആര്‍ആര്‍ആറിനെക്കുറിച്ചുള്ള പോസ്റ്റ് ഇംഗ്ലീഷ് തട്ടിയത്. പക്ഷെ ചിന്ത എഴുതിയതിന്റെ അര്‍ത്ഥം ഇങ്ങിനെയായിപ്പോയി:”ചന്ദ്ര ബോസ് എന്ന ഗാനരചയിതാവ്, സംഗീതം നൽകിയ എം എം കീരവാണിക്ക് ഓസ്കാർ അവാർഡ് സമ്മാനിക്കുന്നത് …..അന്താരാഷ്‌ട്ര അംഗീകരമാണ്”
ശ്രീജിത് പണിക്കരുടെ പോസ്റ്റ് വായിക്കാം:
“ഇതിന്റെ (ചിന്താ ജെറോമിന്റെ പോസ്റ്റിന്റെ) തർജ്ജമ ചുവടെ കൊടുക്കുന്നു. ഇംഗ്ലീഷ് സാഹിത്യത്തിലാണ് ചിന്തയുടെ ഡോക്ടറേറ്റ്.
“RRR സിനിമയ്‌ക്ക് അന്താരാഷ്‌ട്ര പ്രശസ്തി നേടിക്കൊടുത്ത ചന്ദ്ര ബോസ് എന്ന ഒരു ഗാനരചയിതാവ്, സംഗീതം നൽകിയ എം എം കീരവാണിക്ക് ഓസ്കാർ അവാർഡ് സമ്മാനിക്കുന്നത് തെലുങ്ക് സിനിമാ സാഹിത്യ മേഖലയ്‌ക്ക് ഒരു അന്താരാഷ്‌ട്ര അംഗീകാരമാണ്. ആദരവ്.”
എനിക്കൊരു സർവകലാശാല ഉണ്ടായിരുന്നെങ്കിൽ ഞാനും ഒരു ഡോക്ടറേറ്റ് കൊടുത്ത് ആദരിച്ചേനേ.”
പ്രതികരിക്കാൻ ഇവിടെ എഴുതുക: