Thursday, April 2, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Cricket

നാളെ ഫൈനല്‍; ഇന്ത്യ-ഓസ്‌ട്രേലിയ മൂന്നാം ഏകദിനം ചെന്നൈയില്‍

ഇന്ത്യ-ഓസ്‌ട്രേലിയ അവസാന ഏകദിനത്തിന് എംഎ ചിദംബരം സ്റ്റേഡിയം വേദിയാകുമ്പോള്‍ അതിന് ഫൈനലിന്റെ മാറ്റ്. ആദ്യ മത്സരം ഇന്ത്യയും രണ്ടാമത്തേത് ഓസ്‌ട്രേലിയയും ജയിച്ചപ്പോള്‍ നാളത്തെ പോരാട്ടം പരമ്പര ജേതാക്കളെ നിശ്ചയിക്കും.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 21, 2023, 10:13 pm IST
in Cricket

ചെന്നൈ: മുംബൈയില്‍ പതറി ജയിച്ചു. വിശാഖപട്ടണത്ത് തകര്‍ന്നടിഞ്ഞു. ചെന്നൈയില്‍ ഇനിയെന്താകും… ഇന്ത്യ-ഓസ്‌ട്രേലിയ അവസാന ഏകദിനത്തിന് എംഎ ചിദംബരം സ്റ്റേഡിയം വേദിയാകുമ്പോള്‍ അതിന് ഫൈനലിന്റെ മാറ്റ്. ആദ്യ മത്സരം ഇന്ത്യയും രണ്ടാമത്തേത് ഓസ്‌ട്രേലിയയും ജയിച്ചപ്പോള്‍ നാളത്തെ പോരാട്ടം പരമ്പര ജേതാക്കളെ നിശ്ചയിക്കും.

ബാറ്റിങ്ങിന് അനുകൂലമായ പിച്ചില്‍ മിച്ചല്‍ സ്റ്റാര്‍ക്കിന്റെയും കൂട്ടാളികളുടെയും പേസ് ആക്രമണത്തില്‍ വിരണ്ടുപോയ ഇന്ത്യയുടെ കേള്‍വികേട്ട ബാറ്റിങ് സിംഹങ്ങള്‍ ചെന്നൈയില്‍ അതിനു മറുപടി നല്കിയാല്‍ നാട്ടില്‍ വീണ്ടുമൊരു പരമ്പര നേട്ടം സ്വന്തമാകും. അല്ലെങ്കില്‍ ഇന്ത്യയില്‍ അപൂര്‍വമായ പരമ്പര നേട്ടവുമായി ഓസ്‌ട്രേലിയ മടങ്ങും. മത്സരഫലം ലോകകപ്പിനൊരുങ്ങുന്ന രണ്ട് ടീമുകള്‍ക്കും നിര്‍ണായകം.  

ചെന്നൈയിലേത് പരമ്പരാഗതമായി വേഗം കുറഞ്ഞ പിച്ച്. ഏത് പിച്ചിലും വേഗവും സ്വിങ്ങും കണ്ടെത്താനുള്ള മിച്ചല്‍ സ്റ്റാര്‍ക്കിന്റെ മികവ് ഇവിടെയും ഇന്ത്യന്‍ ബാറ്റര്‍മാര്‍ക്ക് വെല്ലുവിളിയാകും. പിച്ചിലെ ഈര്‍പ്പവും കടല്‍ക്കാറ്റിന്റെ സാന്നിധ്യവുമെല്ലാം സ്റ്റാര്‍ക്കിന് തുണയാകും. മിച്ചല്‍ ജോണ്‍സണ്‍, ലസിത് മലിംഗ, വഖാര്‍ യൂനസ് എന്നീ പേസര്‍മാര്‍ മുന്‍പ് ഇവിടെ ഇന്ത്യയുടെ നടുവൊടിച്ചിരുന്നു. സ്വിങ് ചെയ്ത് ഉള്ളിലേക്ക് വരുന്ന പന്തുകള്‍ വിരാടിനെയും സൂര്യകുമാറിനെയും ഏറെ വലയ്‌ക്കുന്നു. രണ്ട് കളിയിലും പൂജ്യത്തിന് പുറത്തായ സൂര്യകുമാറിന് ഇവിടെയും വെല്ലുവിളി.

ഇന്ത്യന്‍ ടീമില്‍ മാറ്റത്തിന് സാധ്യതയില്ല. സ്പിന്നിനെ തുണയ്‌ക്കുന്നതിനാല്‍ മൂന്ന് സ്പിന്നര്‍മാരെ കളിപ്പിക്കും. രോഹിത് ശര്‍മ്മയും ശുഭ്മന്‍ ഗില്ലും ഓപ്പണ്‍ ചെയ്യുമ്പോള്‍ വിക്കറ്റ് കീപ്പറുടെ റോളിലുള്ള കെ.എല്‍. രാഹുല്‍ അഞ്ചാം നമ്പറിലെത്തും. വിരാട് കോഹ്‌ലി മൂന്നാമതും സൂര്യകുമാര്‍ യാദവ് നാലാമനുമാകും. ഏകദിനത്തില്‍ താളം കണ്ടെത്താനാകാത്ത സൂര്യകുമാറിനെ അഞ്ചിലേക്ക് മാറ്റി രാഹുലിനെ നാലാമതായി ബാറ്റ് ചെയ്യിപ്പിക്കണമെന്ന് ആവശ്യമുയരുന്നുണ്ട്. ഹാര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, അക്‌സര്‍ പട്ടേല്‍ എന്നിവര്‍ ടീമുലുണ്ടാകും. കുല്‍ദീപ് യാദവിനു പകരം വാഷിങ്ടണ്‍ സുന്ദറിനെ പരിഗണിക്കുന്നു. ബാറ്റിങ് മികവ് സുന്ദറിന് തുണ. മുഹമ്മദ് ഷമിയും മുഹമ്മദ് സിറാജും പേസ് ആക്രമണം നയിക്കും.  

ഡേവിഡ് വാര്‍ണറും ഗ്ലെന്‍ മാക്‌സ്‌വെല്ലും ശാരീരികക്ഷമത വീണ്ടെടുത്ത് ടീമില്‍ തിരിച്ചെത്തിയാല്‍ ഓസീസ് ടീമില്‍ വീണ്ടും മാറ്റം. ട്രാവിസ് ഹെഡ്ഡിനൊപ്പം വാര്‍ണര്‍ ഓപ്പണ്‍ ചെയ്യും. സ്റ്റീവ് സ്മിത്തിനു പിന്നാലെ കഴിഞ്ഞ കൡയില്‍ ഓപ്പണ്‍ ചെയ്ത മിച്ചല്‍ മാര്‍ഷ് നാലാമനായെത്തും. മാര്‍നസ് ലബുഷെയ്‌ന് ടീമിലിടമുണ്ടാകില്ല. വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ അലക്‌സ് കാരി, കാമറോണ്‍ ഗ്രീന്‍, മാക്‌സ്‌വെല്‍, മാര്‍ക്കസ് സ്റ്റോയ്‌നിസ് എന്നിവരുമുണ്ടാകും. മിച്ചല്‍ സ്റ്റാര്‍ക്ക് പേസ് വിഭാഗം നയിക്കും. സ്പിന്നറായി ആദം സാമ്പയും തുടരും. സ്പിന്നിന് അനുകൂലമായ വിക്കറ്റായതിനാല്‍ ആഷ്ടണ്‍ അഗറിനാണ് സാധ്യത. അങ്ങനെയെങ്കില്‍ കഴിഞ്ഞ കളിയില്‍ തിളങ്ങിയ പേസര്‍മാരായ സീന്‍ അബോട്ടും നഥാന്‍ എല്ലിസും പുറത്താകും. ഗ്രീനും മാര്‍ഷും സ്റ്റോയ്‌നിസുമെല്ലാം സ്റ്റാര്‍ക്കിനെ പിന്തുണയ്‌ക്കാന്‍ കെല്‍പ്പുള്ളവര്‍.  

കഴിഞ്ഞ ദിവസങ്ങളില്‍ ചെന്നൈയില്‍ മഴ പെയ്‌തെങ്കിലും നാളെ കാലാവസ്ഥ തെളിഞ്ഞതാകുമെന്ന് സൂചന. പിച്ചില്‍ നിന്ന് പേസും സ്വിങ്ങും ലഭിക്കുമെങ്കിലും സ്പിന്നര്‍മാരാണ് സമീപകാലത്ത് ആധിപത്യം പുലര്‍ത്തിയത്.

Tags: indiaചെന്നൈഓസ്ട്രേലിയഏകദിനം
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മണ്ണെണ്ണ പെട്രോൾ പമ്പുകൾ വഴിയും; മണ്ണെണ്ണ വിതരണ നിയമങ്ങളിൽ ഇളവ് പ്രഖ്യാപിച്ച് കേന്ദ്ര സർക്കാർ

World

ശ്രീലങ്കയ്‌ക്ക് ഇന്ധനമെത്തിച്ച് ഇന്ത്യ, അടിയന്തര സഹായത്തിന് നന്ദി പറഞ്ഞ് പ്രസിഡന്റ് അനുര കുമാര ദിസനായകെ

Kerala

‘ മോദിക്ക് നന്ദി പറയുന്ന ലോകരാജ്യങ്ങൾ : എത്ര അടി ആണെങ്കിലും അവരെല്ലാം ഇന്ത്യയുടെ താൽപ്പര്യങ്ങൾക്ക് വേണ്ടി നിൽക്കും ‘ ;ജിതിൻ ജേക്കബ്

India

ഭാരതം യുദ്ധത്തിന്റെ ഭാഗത്തല്ല; രാമായണം ലോകത്തിന് പകര്‍ന്നത് ആദര്‍ശശുദ്ധിയുടെയും ആചരണശുദ്ധിയുടെയും പാഠങ്ങൾ: ദത്താത്രേയ ഹൊസബാളെ

India

എസ്-400, എസ് യു-30 എയ്‌റോ എഞ്ചിനുകൾ ഉൾപ്പെടെ 2.38 ലക്ഷം കോടി രൂപയുടെ പ്രതിരോധ കരാറുകൾക്ക് അംഗീകാരം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

കൊല്ലും കൊലയുമായി പെരുമ്പാവൂരിൽ ഇതര സംസ്ഥാന തൊഴിലാളികൾ അഴിഞ്ഞാടുന്നു , യുവാവിനെ അടിച്ച് കൊന്ന പ്രതികൾ പിടിയിൽ

കോൺഗ്രസിന്റെ സ്വയം പ്രഖ്യാപിത രാജകുമാരന് ഹാട്രിക് പരാജയവും പരാജയങ്ങളുടെ നൂറ്റാണ്ടും നേരിടേണ്ടിവരും ; രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

ബോട്ടിൽ ഇരുന്ന് ഇഫ്താർ വിരുന്ന് സംഘടിപ്പിച്ചു , ചിക്കൻ ബിരിയാണി കഴിച്ച് അവശിഷ്ടങ്ങൾ പുണ്യഗംഗയിൽ എറിഞ്ഞു : പ്രതികളുടെ ജാമ്യാപേക്ഷ തള്ളി കോടതി

പഞ്ചാബിലെ ബിജെപി ഓഫീസിന് പുറത്തുള്ള സ്ഫോടനത്തിന്റെ ഉത്തരവാദിത്തം ഖാലിസ്ഥാൻ തീവ്രവാദി ഏറ്റെടുത്തു ; അന്വേഷണം ആരംഭിച്ച് എൻഐഎ

ശബരിമല സ്വര്‍ണ്ണക്കൊള്ള കത്തുന്ന കഴക്കൂട്ടത്ത് മുരളീധരന്‍ സീറ്റുറപ്പിച്ചേയ്‌ക്കുമെന്ന് പ്രവചനം

കണ്ണൂരില്‍ ക്ഷേത്രോത്സവത്തിനിടെ ആന ഇടഞ്ഞു

കോണ്‍ഗ്രസ് മുക്ത് ബീഹാറിന് തുടക്കമാവുന്നു; ആകെയുള്ള ആറ് കോണ്‍ഗ്രസ്  എംഎല്‍എമാരില്‍ നാല് പേര്‍ ബിജെപിയിലേക്ക്

എഫ്സിആര്‍എ ഭേദഗതി സംബന്ധിച്ച് പഠിച്ചു വരികയാണെന്ന് കാന്തപുരം

പാകിസ്ഥാന്റെ നെഞ്ചിൽ ഇടിമിന്നലാകാൻ INS ദുനഗിരി ഇന്ത്യൻ നാവികസേനയിലേയ്‌ക്ക്

കേരളത്തിലെ സ്വര്‍ണ്ണക്കൊള്ളയെക്കുറിച്ച് പറയാന്‍ ‘പൊന്മാന്‍’ സിനിമ ഓര്‍മ്മിപ്പിച്ച് രാജ് നാഥ് സിങ്ങ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.