തിരുവനന്തപുരം: ഡാറ്റാ അനാലിസിസ് സഹായത്തോടെ നടത്തിയ സൂക്ഷ്മവും വിശദവുമായ വിശകലനമാണ് മികച്ച റാങ്കുള്ള ചെക്ക് എതിരാളികളെ മറികടന്ന് ഒളിമ്പിക് സ്വര്‍ണ്ണ മെഡല്‍ നേടാന്‍ നീരജ് ചോപ്രയെ സഹായിച്ചതെന്ന് ദേശീയ അത്ലറ്റിക്സ് ടീമിന്റെ മുഖ്യ പരിശീലകനും ദ്രോണാചാര്യ അവാര്‍ഡ് ജേതാവവുമായ രാധാകൃഷ്ണന് നായര്‍ പറഞ്ഞു.
സ്പോട്സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ, തിരുവനന്തപുരം കാര്യവട്ടത്തെ ലക്ഷ്മീഭായി നാഷണല്‍ കോളേജ് ഓഫ് ഫിസിക്കല്‍ എഡ്യുക്കേഷ (സായി എല്‍.എന്‍.സി.പി.ഇ), എക്സര്‍സൈസ് ഫിസിയോളജി, വിഭാഗം സംഘടിപ്പിച്ച കായിക വിദ്യാഭ്യാസത്തില്‍ ഡാറ്റാ അനാലിസിസ് ദേശീയ ശില്‍പ്പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം .
ഡാറ്റാ അനാലിസിസ് സഹായത്തോടെ നീരജ് ചോപ്രയില്‍ നടത്തിയ സൂക്ഷ്മവും വിശദവുമായ വിശകലനം നിശ്ചിത സീസണില്‍ നാലാം റാങ്ക് മാത്രമായിരുന്നപ്പോള്പ്പോലും, മികച്ച റാങ്കുള്ള ചെക്ക് എതിരാളികളെ മറികടന്ന് ഒളിമ്പിക് സ്വര്‍ണ്ണ മെഡല്‍ നേടാന്‍ നീരജ് ചോപ്രയെ സഹായിച്ചു. ഈ മാസം 27ന് സായി എല്‍.എന്‍.സി.പി.ഇ അത്ലറ്റിക്സ് സ്റ്റേഡിയത്തില്‍ നടക്കാനിരിക്കുന്ന ഇന്ത്യന്‍ ഗ്രാന്‍ഡ് പ്രികകല് നീരജ് ചോപ്ര പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്നു.
ഉസൈന്‍ ബോള്‍ട്ടിന്റെ 100 മീറ്റര്‍ സ്പ്രിന്റിന്റെ ബയോമെക്കാനിക്കല്‍ വിശകലനത്തിന്റെ ഡാറ്റ അനാലിസിസ് പരിശീലകര്‍ക്ക് കായിക തരങ്ങളുടെ പ്രകടന സങ്കല്‍പ്പത്തെ തന്നെ പുനര്നിര്മ്മിച്ചുവന്നു ചടങ്ങില്‍ അധ്യക്ഷനായിരുന്ന സായി എല്‍.എന്‍.സി.പി.ഇ യുടെ റീജിണല്‍ ഡയറക്ടറും പ്രിന്‍സിപ്പലുമായ ഡോ. ജി.കിഷോര്‍ പറഞ്ഞു.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുളള പരിശീലകര്‍, കായിക അദ്ധ്യാപകര്‍, ഗവേഷണ വിദ്യാര്‍ത്ഥികള്‍, കായിക വിദ്യാഭ്യാസ ബിരുദാനന്തര ബിരുദ വിദ്യാര്‍ത്ഥികള്‍ തുടങ്ങി 40 ഓളം പേ4 അഞ്ച് ദിവസത്തെ ശില്പശാലയില് പങ്കെടുക്കുന്നുണ്ട്. കായികരംഗത്ത് സോഫ്റ്റ്വെയര് അടിസ്ഥാനമാക്കിയുള്ള ഡാറ്റാ വിശകലനം കൈകാര്യം ചെയ്യുന്നതിനുളള നൈപുണ്യം വര്‍ധിപ്പിക്കുകയാണ് ഈ ശില്പശാലയുടെ ലക്ഷ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: