കന്യാകുമാരി: കന്യാകുമാരി:പെണ്‍കുട്ടിയ്ക്ക് അശ്ലീലസന്ദേശം അയച്ചതിനും വീഡിയോ സംഭാഷണത്തിനും അറസ്റ്റിലായ കന്യാകുമാരിയിലെ യുവ ഇടവക വികാരിയ്ക്കെതിരെ കൂടുതല്‍ പരാതികള്‍. അഴകിയമണ്ഡപത്തിന് സമീപം പ്ലാങ്കാലയിലെ സിറോ മലങ്കര കത്തോലിക്കാ സഭയുടെ കീഴിലെ ലിറ്റിൽ ഫ്ലവർ ഫൊറാന പള്ളി വികാരിയായ ബെനഡിക്റ്റ് ആന്റോ(30)യാണ് ഒരു യുവതിയ്ക്ക് അശ്ലീലസന്ദേശവും വീഡിയോസന്ദേശവും അയച്ചത് വൈറലായതിനെ തുടര്‍ന്ന് അറസ്റ്റിലായത്.നാഗർകോവിലിൽ വച്ചാണ് പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തത്.
പേച്ചിപ്പാറ സ്വദേശിനിയായ 18കാരി യുവതിയാണ് പരാതിക്കാരി. ഈ യുവതിക്കൊപ്പമുള്ള അശ്ലീല ഫോട്ടോകളും വാട്സ്ആപ്പ് വീഡിയോയും സോഷ്യൽ മീഡിയയിൽ വൈറലായതിനു ശേഷം വൈദികന് ബെനഡിക്റ്റ് ആന്റോ ഒളിവിലായിരുന്നു.
എന്നാല്‍ ഇപ്പോള്‍ ഈ ഇടവക വികാരിയ്ക്കെതിരെ കൂടുതല്‍ പരാതികള്‍ വന്നുകൊണ്ടിരിക്കുകയാണ്. ഒരു നിയമവിദ്യാർത്ഥിനിയാണ് പുതിയ പരാതിക്കാരി. ബെനഡിക്റ്റ് ആന്റോ ഇത്തരം അശ്ളീല സന്ദേശങ്ങൾ അയച്ചിരുന്നതായും ഫോട്ടോ പകർത്തിയതായും ഒരു നിയമവിദ്യാർഥിയുടെ രക്ഷകർത്താവ് പരാതിയുമായി രംഗത്തെത്തിയിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: