ന്യൂദല്‍ഹി: ബിജെപിയോട് യാതൊരു തൊട്ടു കൂടായ്മയുമില്ലെന്ന തലശ്ശേരി അതിരൂപതാ ആര്‍ച്ച് ബിഷപ് മാര്‍ ജോസഫ് പാംപ്ലാനിയുടെ പ്രസ്താവനയെ സ്വാഗതം ചെയ്ത് കേന്ദ്രസഹമന്ത്രി രാജീവ് ചന്ദ്രശേഖര്‍. ബിജെപിയില്‍ പ്രതീക്ഷയര്‍പ്പിക്കുന്ന തലശ്ശേരി ബിഷപ്പിന്റെ പ്രസ്താവനയെ സ്വാഗതം ചെയ്യുന്നു.
സബ് കാ സാഥ് സബ് കാ വികാസ് എന്ന മന്ത്രവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി എല്ലാ ഇന്ത്യക്കാരുടെയും വികസനത്തിനായി പ്രവര്‍ത്തിക്കുകയാണ്. ജാതി, മത ചിന്തകള്‍ക്കതീതമായ അദ്ദേഹത്തിന്റെ സമഗ്ര വീക്ഷണം രാജ്യത്തെ യുവജനങ്ങള്‍ക്ക് കൂടുതല്‍ അവസരങ്ങള്‍ സൃഷ്ടിക്കുന്നതും ഒപ്പം സമൂഹം അഭിമുഖീകരിക്കുന്ന പൊതുവായ ഭീഷണികളെ ഒരുമിച്ച് കൈകാര്യം ചെയ്യുന്നുവെന്ന് ഉറപ്പാക്കുന്നതുമാണ്. അതാണ് പുതിയ ഇന്ത്യയെന്നും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: