Sunday, March 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കേരളം സാമ്പത്തിക അടിയന്തരാവസ്ഥയിലേക്ക്; ദൈനംദിന ഭരണ നിര്‍വഹണത്തിനുപോലും പണം തികയാതെ വരുന്ന സാഹചര്യം വിദൂരമല്ല: ടി.പി. സെന്‍കുമാര്‍

കേരളത്തില്‍ റവന്യൂവരുമാനത്തിന്റെ 70 ശതമാനവും ശമ്പളം, പെന്‍ഷന്‍, പലിശ, കടം തിരിച്ചടവ് എന്നിവയ്‌ക്കായി മാറ്റിവയ്‌ക്കേണ്ടിവരുന്നു. വീണ്ടുവിചാരമില്ലാതെ കടം വാങ്ങിക്കൂട്ടിയാല്‍ തിരിച്ചടവും പലിശയും വര്‍ധിക്കുന്നതോടെ ഇത് 8590 ശതമാനമായി ഉയര്‍ന്നേക്കും.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 19, 2023, 07:49 pm IST
in Kerala

തിരുവനന്തപുരം: കടക്കെണിയില്‍പ്പെട്ടിരിക്കുന്ന കേരളം സാമ്പത്തിക അടിയന്തരാവസ്ഥയിലേക്ക് നീങ്ങുകയാണെന്ന് മുന്‍ ഡിജിപി ടി.പി. സെന്‍കുമാര്‍. എന്‍ജിഒ സംഘ് നോര്‍ത്ത് ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച ‘കടക്കെണിയിലായ കേരളവും ജീവനക്കാരുടെ ആശങ്കയും’ എന്ന സെമിനാറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേരളത്തില്‍ റവന്യൂവരുമാനത്തിന്റെ 70 ശതമാനവും ശമ്പളം, പെന്‍ഷന്‍, പലിശ, കടം തിരിച്ചടവ് എന്നിവയ്‌ക്കായി മാറ്റിവയ്‌ക്കേണ്ടിവരുന്നു. വീണ്ടുവിചാരമില്ലാതെ കടം വാങ്ങിക്കൂട്ടിയാല്‍ തിരിച്ചടവും പലിശയും വര്‍ധിക്കുന്നതോടെ ഇത് 8590 ശതമാനമായി ഉയര്‍ന്നേക്കും. ഇതോടെ ദൈനംദിന ഭരണ നിര്‍വഹണത്തിനുപോലും പണം തികയാതെ വരും. ഇത് സംസ്ഥാനത്ത് അരക്ഷിതാവസ്ഥ സൃഷ്ടിക്കും. ഇതൊഴിവാക്കാന്‍ ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 360 അനുസരിച്ച് സാമ്പത്തിക അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്നതിന് കേന്ദ്രസര്‍ക്കാരിനെ നിര്‍ബന്ധിതമാക്കുമെന്ന് ടി.പി. സെന്‍കുമാര്‍ പറഞ്ഞു.

അങ്ങിനെ വന്നാല്‍ നിയമസഭ പാസാക്കുന്ന സാമ്പത്തിക കാര്യങ്ങളുമായി ബന്ധപ്പെട്ട ബില്ലുകളെല്ലാം രാഷ്‌ട്രപതിയുടെ അംഗീകാരത്തിനായി അയയ്‌ക്കേണ്ടിവരും. സംസ്ഥാനസര്‍ക്കാര്‍ നിലനില്‍ക്കുമെങ്കിലും സാമ്പത്തികകാര്യങ്ങളുടെ നിയന്ത്രണം പൂര്‍ണമായും രാഷ്‌ട്രപതിക്കാവും. ഇതുവരെ സ്വതന്ത്രഭാരതത്തില്‍ ഒരു സംസ്ഥാനത്തും സാമ്പത്തിക അടിയന്തരാവസ്ഥ നടപ്പാക്കേണ്ടിവന്നിട്ടില്ല. അതുകൊണ്ട് കേരളസര്‍ക്കാരിനും മന്ത്രിമാര്‍ക്കും ഭരണഘടനയിലെ ഈ വകുപ്പിനെക്കുറിച്ച് വ്യക്തമായ ധാരണയില്ലാത്തതാകും അനിയന്ത്രിതമായി കടം വാങ്ങിക്കൂട്ടുന്നതിന് കാരണമെന്നും സെന്‍കുമാര്‍ പറഞ്ഞു.

2011 ല്‍ യുഡിഎഫ് അധികാരത്തില്‍ വരുന്ന സമയത്ത് 78,673 കോടി രൂപയായിരുന്നു പൊതുകടം. യുഡിഎഫ് ഭരണം അവസാനിച്ച് എല്‍ഡിഎഫ് ഭരണം ഏറ്റെടുക്കുന്ന സമയത്ത് ഇത് 1,57,370 കോടി രൂപയായി ഉയര്‍ന്നിരുന്നു. 2021 ല്‍ എല്‍ഡിഎഫ് ഭരണത്തിന്റെ അവസാനകാലത്ത് പൊതുകടം 3,27,654 കോടിയായി ഉയര്‍ന്നു. ഇപ്പോള്‍ ഇത് നാലു ലക്ഷം കോടിയിലധികമായിരിക്കുന്നു. കടം വാങ്ങാന്‍ അനുവാദം നല്‍കാതെ കേന്ദ്രം ഞെരുക്കുന്നുവെന്നാണ് ഇപ്പോഴും സിപിഎം ജാഥ നടത്തി പറയുന്നത്. ഇനിയും കടം വാങ്ങിയാല്‍ പലിശയും തിരിച്ചടവും വര്‍ധിക്കുന്നതോടെ സര്‍ക്കാരിന് പ്രവര്‍ത്തിക്കാനുള്ള ധനം പോലും ഉണ്ടാകില്ല. ഇപ്പോള്‍ത്തന്നെ റവന്യൂ വരുമാനത്തിന്റെ 30 ശതമാനത്തോളം മാത്രമാണ് ദൈനംദിന പ്രവര്‍ത്തനങ്ങള്‍ക്കും വികസനത്തിനും ലഭ്യമാകുന്നത്. സംസ്ഥാനത്തെ നിലവിലെ സാമ്പത്തിക സ്ഥിതിവച്ച് വരുംമാസങ്ങളില്‍ ശമ്പളംപോലും കൃത്യമായി കിട്ടുന്ന കാര്യം ബുദ്ധിമുട്ടായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

കേരളം കടമെടുക്കുന്നത് ശമ്പളം നല്‍കാനും അതുപോലുള്ള മറ്റുകാര്യങ്ങള്‍ക്കുമാണ്. മറ്റ് സംസ്ഥാനങ്ങളെപ്പോലെ ഉല്‍പാദനപരമായ കാര്യങ്ങള്‍ക്കായി പണം വിനിയോഗിക്കാത്തതിനാല്‍ അതില്‍ നിന്ന് തിരിച്ചടവിനുള്ള വരുമാനം ലഭിക്കുന്നുമില്ല. വിദേശനാണ്യവരുമാനത്തില്‍ മുന്നിലായിരുന്ന കേരളം യുപിക്ക് പുറകിലേക്ക് പോയി. പ്രതിവര്‍ഷം ഒരുലക്ഷം കോടിയോളം വിദേശനാണ്യം നേടിയിരുന്ന കേരളത്തിന് ഇപ്പോള്‍ 35,000 കോടി രൂപ മാത്രമാണ് ഈ ഇനത്തില്‍ ലഭിക്കുന്നത്. ഉല്‍പാദനമേഖലകളില്‍ നിന്നുള്ള വരുമാനം വളരെ തുച്ഛമാണ്. മദ്യവും പെട്രോളും ലോട്ടറിയും ആശ്രയിച്ച് ഒരു സംസ്ഥാനത്തിന് എത്രകാലം മുന്നോട്ടുപോകാനാകുമെന്നും സെന്‍കുമാര്‍ ചോദിച്ചു.

Tags: keralaemergencyകേരള സര്‍ക്കാര്‍financial crisisTP Senkumar
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Local News

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

Vicharam

കേരള കേരളം ആവുമ്പോൾ

Kerala

മോദിയാണ് എന്റെ വഴികാട്ടി, എന്റെ രാഷ്‌ട്രീയ പ്രവേശനത്തിന് പിന്നിലെ പ്രധാന കാരണം നരേന്ദ്ര മോദിയെന്ന് റോബിൻ രാധാകൃഷ്ണന്‍

Kerala

കള്ളക്കടൽ പ്രതിഭാസം : സംസ്ഥാനത്തെ തെക്കൻ തീരങ്ങളിൽ ഇന്നും നാളെയും കനത്ത ജാഗ്രത നിർദ്ദേശം

India

കേരളം ഉൾപ്പെടെ അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് തീയതികൾ ഇന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ പ്രഖ്യാപിക്കും : വൈകിട്ട് പത്ര സമ്മേളനം നടത്തും

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

രമേഷ് പിഷാരടി നാടിന് വേണ്ടി എന്തെങ്കിലും ചെയ്തിട്ടുണ്ടോ?- ചോദ്യവുമായി അഖില്‍ മാരാര്‍; ഉപ്പുസത്യാഗ്രഹത്തില്‍ പങ്കെടുത്തെന്ന് പരിഹാസം

രാജീവ് ഗാന്ധിയെ വധിച്ച ശിവരശനെ പിടികൂടിയ ദൗത്യം നയിച്ച മേജർ രവി; ഇയാള്‍ ജയിക്കേണ്ടത് നാടിന്റെ ആവശ്യമെന്ന കൊച്ചി ബ്ലോഗറുടെ കുറിപ്പ് വൈറല്‍

സ്ത്രീകളെയും, പിന്നാക്ക വിഭാഗക്കാരെയും മതം മാറ്റിയാൽ 20 വർഷം വരെ തടവ് ; മതസ്വാതന്ത്ര്യ ബില്ലുമായി ഛത്തീസ്ഗഡ്

തിരുവനന്തപുരത്ത് മെഴുകുതിരിയില്‍ നിന്ന് തീ പടര്‍ന്ന് വീട് കത്തിനശിച്ചു

എങ്ങിനെ ഇറാന്‍ 4000 കിലോമീറ്റർ അകലെയുള്ള ഡീഗോ ഗാർഷ്യയിലേക്ക് മിസൈല്‍ അയച്ചു? മിസൈലുകളെ തകര്‍ത്തെങ്കിലും യുഎസിന് നെഞ്ചിടിപ്പ്

യുവതിയെ കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവം: ലിവിംഗ് ടുഗദര്‍ പങ്കാളി അറസ്റ്റില്‍

Judge and gavel in courtroom

അനധികൃത സ്വത്ത് സമ്പാദനം: ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് മുന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ക്ക് കഠിന തടവും പിഴയും

ഇന്ത്യയുടെ ഇപ്പോഴത്തെ സുരക്ഷാ ഉപദേഷ്ടാവായ അജിത് ഡോവല്‍ (ഇടത്ത്) അജിത് ഡോവലായി ധുരന്ധര്‍ സിനിമയില്‍ വേഷം കെട്ടിയ തമിഴ് നടന്‍ മാധവന്‍ (വലത്ത്)

അജിത് ഡോവലായി ധുരന്ധറില്‍ കസറി നടന്‍ മാധവന്‍…പാകിസ്ഥാനില്‍ ജീവന്‍പണയം വെച്ച് ഏഴ് വര്‍ഷം ചാരനായി നടന്ന ഡോവലിന്റെ കഥ…

വാണിജ്യ എല്‍പിജി വിഹിതം 50 ശതമാനമായി വര്‍ദ്ധിപ്പിച്ച് കേന്ദ്രം

പെണ്‍കുട്ടികളുടെ ചിത്രം മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച യുവാവ് അറസ്റ്റില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.