ന്യൂയോര്‍ക്ക്: ഒരു കാലത്ത് ഹോളിവുഡ് അടക്കിവാണ, നിരവധി ഓസ്കാര്‍ അവാര്‍ഡുകള്‍ വാരിക്കൂട്ടിയ ജൂലിയ റോബര്‍ട്സ് ഹിന്ദുമതത്തിലേക്ക്. ക്രിസ്ത്യന്‍ മതത്തില്‍ നിന്നാണ് ഒരു പ്രത്യേകസാഹചര്യത്തില്‍ ജൂലിയ റോബര്‍ട്സ് ഹിന്ദുമതത്തിലേക്ക് മാറിയത്.
“ഈറ്റ്, പ്രേ, ലവ്”- എന്ന സിനിമയുടെ ഷൂട്ടിംഗിനായി ഇന്ത്യയില്‍ എത്തിയപ്പോഴാണ് താന്‍ ഹിന്ദുമതത്തിലേക്ക് മാറിയതെന്ന് ജൂലിയ റോബര്‍ട്സ് തന്നെ വെളിപ്പെടുത്തുന്നു. 2009ലാണ് ഈ സിനിമയുടെ ഷൂട്ടിങ്ങിനായി ജൂലിയ റോബര്‍ട്സ് ഇന്ത്യയില്‍ വന്നത്. യുഎസിലെ ജോര്‍ജിയയിലാണ് ഇപ്പോള്‍ ജൂലിയ റോബര്‍ട്സും കുടുംബവും ജീവിക്കുന്നത്. ബീറ്റില്‍സും ജോര്‍ജ്ജ് ഹാരിസനും എല്ലാം ഹിന്ദുമതത്തിലേക്ക് മാറിയതിന് ശേഷം പാശ്ചാത്യലോകത്ത് നിന്നും ഏറെ വാര്‍ത്ത സൃഷ്ടിച്ച മതംമാറ്റമാണ് ജൂലിയ റോബര്‍ട്സിന്‍റേത്.
ഒരു ഹിന്ദു ഗുരുവിന്റെ ചിത്രത്തിലേക്ക് ആകര്‍ഷിക്കപ്പെട്ടതോടെയാണ് ജൂലിയ റോബര്‍ട്സില്‍ അഗാധമായ മാറ്റം ഉണ്ടാകുന്നത്. “ഞാന്‍ ആ ഗുരുവിന്റെ ചിത്രത്തിലേക്ക് ആകര്‍ഷിക്കപ്പെട്ടു. അദ്ദേഹം ആരെന്നോ എന്തെന്നോ അറിയില്ല. പക്ഷെ അദ്ദേഹത്തോട് എനിക്ക് അഗാധമായ അടുപ്പം തോന്നി. അങ്ങിനെയാണ് ഞങ്ങളുടെ ജീവിതം മാറിയത്. “- ജൂലിയ റോബര്‍ട്സ് തന്നെ വിശദമാക്കുന്നു.
ജൂലിയ റോബര്‍ട്സ് തന്നെ ഹിന്ദുമതത്തിലേക്ക് മാറിയതിനെക്കുറിച്ച് പറയുന്നത് കേള്‍ക്കുക:” ഒരു ഹിന്ദു എന്ന നിലയ്‌ക്ക് അഭിമാനമുണ്ട്. ഹിന്ദുയിസം മനുഷ്യരാശിക്ക് ഗീത, വേദങ്ങല്‍, യോഗ, ധ്യാനം, ആയുര്‍വേദ എന്നിവ സമ്മാനിച്ചു. എന്റെ മക്കള്‍ക്ക് ഹിന്ദു ദൈവങ്ങളുടെ പേരായ ലക്ഷ്മി, ഗണേശ, കൃഷ്മ, ബലറാം എന്നിങ്ങനെയാണ് പേരിട്ടിരിക്കുന്നത്. ഞാന്‍ ഹിന്ദു മതം പരിശീലിക്കുന്നു. ഞാന്‍ മന്ത്രോച്ചാരണത്തിനും പ്രാര്‍ത്ഥനയ്‌ക്കും ആഘോഷത്തിനും ക്ഷേത്രങ്ങളില്‍ പോകുന്നു”- ജൂലിയ റോബര്‍ട്സ് പറയുന്നു. ഭര്‍ത്താവും മൂന്ന് മക്കള്‍ക്കുമൊപ്പം ദിവസേന ക്ഷേത്ര സന്ദര്‍ശനവും പ്രാര്‍ത്ഥനയും പതിവാക്കിയിരിക്കുകയാണ് ജൂലിയ റോബര്‍ട്സ്.
പ്രെറ്റി വുമന്‍ ഉള്‍പ്പെടെ ഒട്ടേറെ ഹോളിവുഡ് ഹിറ്റ് സിനിമകളിലെ നായികയാണ് ജൂലിയ റോബര്‍ട്സ്, ഓഷ്യന്‍ ഇലവന്‍, ഓഷ്യന്‍ ട്വല്‍വ് എന്നീ ചിത്രങ്ങളും വിഖ്യാതങ്ങളാണ്.
അത് നീം കരോലി ബാബ തന്നെ
എന്നാല്‍ ഈ ഗുരു ആരെന്ന കാര്യം ജൂലിയ റോബര്‍ട്സ് പരസ്യമാക്കിയിട്ടില്ല. അത് നീം കരോലി ബാബ തന്നെയാണെന്ന് വിശ്വസിക്കുന്നു. ഉത്തര്‍പ്രദേശിലെ ഫറൂഖബാദിലാണ് നീം കരോലി ഗ്രാമം. നേരത്തെ ഗൃഹസ്ഥാശ്രമിയായിരുന്ന നീം കരോലി ബാബ 1958ല്‍ വീടുവിട്ടു. ടിക്കറ്റെടുക്കാതെ ട്രെയിനില്‍ യാത്രചെയ്തിരുന്ന സ്വാമിയെ റെയില്‍വേ കണ്ടക്ടര്‍ നീം കരോലി ഗ്രാമത്തില്‍ എത്തിയപ്പോള്‍ തള്ളിയിടുകയായിരുന്നു. പിന്നീട് ഈ ഗ്രാമം അദ്ദേഹത്തിന്റെ സ്വന്തം ഇടമായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: