ന്യൂദല്‍ഹി : ഭാരത് ജോഡോ യാത്രയ്ക്കിടെ നടത്തിയ വിവാദ പരാമര്‍ശങ്ങളില്‍ അന്വേഷണത്തിനായി ദല്‍ഹി പോലീസ് രാഹുല്‍ ഗാന്ധിയുടെ വസതിയില്‍. കശ്മീരില്‍ പെണ്‍കുട്ടികള്‍ ലൈംഗിക പീഡനത്തിനിരയായെന്ന വെളിപ്പെടുത്തലില്‍ വിശദാംശങ്ങള്‍ തേടിയാണ് പോലീസ് രാഹുല്‍ ഗാന്ധിയുടെ വസതിയില്‍ എത്തിയിരിക്കുന്നത്.
ലൈംഗികാതിക്രമം നേരിട്ടുവെന്ന് കശ്മീരി പെണ്‍കുട്ടികള്‍ തന്നോട് വെളിപ്പെടുത്തിയെന്നായിരുന്നു ഭാരത് ജോഡോ യാത്രയ്ക്കിടെയുള്ള രാഹുലിന്റെ പരാമര്‍ശം. തുടര്‍ന്ന് വിശദമായ അന്വേഷണങ്ങള്‍ക്കായി ദല്‍ഹി പോലീസ് ഇവരെ കുറിച്ചുള്ള വിവരങ്ങള്‍ കൈമാറാന്‍ ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്ന് മാര്‍ച്ച് 16ന് നോട്ടീസ് അയച്ചിട്ടും മറുപടി ലഭിക്കാത്തതിനാലാണ് പോലീസ് രാഹുലിന്റെ വസതിയില്‍ എത്തിയിരിക്കുന്നത്.
രാഹുലിനെ കാണാനാണ് വസതിയില്‍ എത്തിയിരിക്കുന്നത്. ജനുവരി 30ന് ശ്രീനഗര്‍ യാത്രയില്‍ നിരവധി സ്ത്രീകളുമായി താന്‍ കൂടിക്കാഴ്ച നടത്തിയിരുന്നു. അവര്‍ ബലാത്സംഗത്തിനിരയായിട്ടുണ്ടെന്ന് വെളിപ്പെടുത്തിയെന്നുമാരിരുന്നു അദ്ദേഹത്തിന്റെ പ്രസ്താവന. ഇരകള്‍ക്ക് നീതി ലഭിക്കുന്നതിന് വിശദാംശങ്ങള്‍ ശേഖരിക്കുന്നതിനുമാണ് എത്തിയതെന്നാണ് സ്പെഷ്യല്‍ പോലീസ് കമ്മിഷണര്‍ സാഗര്‍ പ്രീത് ഹൂഡെ പ്രതികരിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: