ന്യൂദല്‍ഹി: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ വീട്ടിലെത്തി ദല്‍ഹി പോലീസ്. ഭാരത് ജോഡോ യാത്രയ്ക്കിടയിൽ ലൈംഗിക പീഡന ഇരകളെ കുറിച്ച് നടത്തിയ പരാമർശത്തിന്റെ വിശദാംശങ്ങൾ അന്വേഷിക്കാനാണ് പോലീസെത്തിയത്. ഞായറാഴ്ച രാവിലെയാണ് സ്പെഷ്യൽ കമീഷണൽ സാഗർ പ്രീത് ഹൂഡയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം രാഹുലിന്റെ വസതിയിലെത്തിയത്.
ലൈംഗികാതിക്രമം നേരിട്ടുവെന്ന് കശ്മീരി പെണ്‍കുട്ടികള്‍ തന്നോട് വെളിപ്പെടുത്തിയെന്ന് നേരത്തെ രാഹുല്‍ ഗാന്ധി പ്രസംഗമധ്യേ സൂചിപ്പിച്ചിരുന്നു. ഇതിന്റെ വിശദാംശങ്ങൾ തേടിയാണ് പോലീസ് എത്തിയത്. അതിക്രമം നേരിട്ടവരെ കുറിച്ചുള്ള വിവരങ്ങള്‍ കൈമാറണമെന്ന് ദല്‍ഹി പോലീസ് അദ്ദേഹത്തോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു. മാർച്ച് 16ന് ഇതുസംബന്ധിച്ച് ദൽഹി പോലീസ് രാഹുൽ ഗാന്ധിക്ക് നോട്ടീസ് നൽകിയിരുന്നു.
വിശദമായ ചോദ്യാവലിയും ദൽഹി പോലീസ് രാഹുലിന് കൈമാറിയിട്ടുണ്ട്. ഇരകള്‍ക്ക് നീതി ലഭിക്കുന്നതിന് വിശദാംശങ്ങള്‍ ശേഖരിക്കുന്നതിനുമാണ് എത്തിയതെന്നാണ് സ്പെഷ്യല്‍ പോലീസ് കമ്മിഷണര്‍ സാഗര്‍ പ്രീത് ഹൂഡെ പ്രതികരിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: