Tuesday, March 24, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Cricket

വിജയശില്‍പികളായത് രാഹുലും രവീന്ദ്ര ജഡേജയും; ആദ്യ ഏകദിനത്തില്‍ ഇന്ത്യയ്‌ക്ക് അഞ്ച് വിക്കറ്റ് ജയം

രോഹിത് ശര്‍മ്മ വിശ്രമത്തിലായതിനാല്‍ ഹാര്‍ദ്ദിക് പാണ്ഡ്യയാണ് മുംബൈയിലെ വാങ്കഡെ സ്റ്റേഡിയത്തില്‍ ഇന്ത്യയെ നയിച്ചത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 17, 2023, 09:42 pm IST
in Cricket

മുംബൈ: ഇന്ത്യ-ആസ്ത്രേല്യ ഏകദിന പരമ്പരയില്‍ ആദ്യ മത്സരത്തില്‍ ഇന്ത്യയ്‌ക്ക് അഞ്ച് വിക്കറ്റിന്റെ നാടകീയ ജയം. മൂന്ന് ഏകദിന പരമ്പരയില്‍ ഇന്ത്യ 1-0ന് മുന്‍പിലെത്തി.  രോഹിത് ശര്‍മ്മ വിശ്രമത്തിലായതിനാല്‍ ഹാര്‍ദ്ദിക് പാണ്ഡ്യയാണ് മുംബൈയിലെ വാങ്കഡെ സ്റ്റേഡിയത്തില്‍ ഇന്ത്യയെ നയിച്ചത്. 

ആദ്യം ബാറ്റ് ചെയ്ത ആസ്ത്രേല്യ നിശ്ചത 50 ഓവറില്‍ 188 റണ്‍സെടുത്തു.  മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയുടെ ബാറ്റ്സ്മാന്‍മാര്‍ ചീട്ടുകൊട്ടാരും പോലെ ആസ്ത്രേല്യയ്‌ക്ക് മുന്‍പില്‍ തകര്‍ന്നു

. ഇഷാന്‍ കിഷനാണ് (3) ഇന്ത്യന്‍ നിരയില്‍ ആദ്യം പുറത്തായത്. രോഹിത് ശര്‍മയ്‌ക്ക് പകരം ടീമിലെത്തിയ ഇഷാന്‍ കിഷന് അവസരം മുതലാക്കാനായില്ല. എട്ട് പന്ത് മാത്രമായിരുന്നു ഇഷാന്റെ ആയുസ്. സ്‌റ്റോയിനിസിന്റെ പന്തില്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങുകയായിരുന്നു താരം. അഞ്ചാം ഓവറില്‍ കോലിയും സൂര്യയും മടങ്ങി. ഇരുവരേയും അടുത്തടുത്ത പന്തുകളില്‍ സ്റ്റാര്‍ക്ക് വിക്കറ്റിന് മുന്നില്‍ കുടുക്കി. ശുഭ്മാന്‍ ഗില്ലിനെ (20) സ്റ്റാര്‍ക്ക് ലബുഷെയ്‌നിന്റെ കൈകളിലെത്തിച്ചു. ഇതോടെ നാലിന് 39 എന്ന നിലയിലായി ഇന്ത്യ. 

പിന്നീട് ക്രീസില്‍ ഒത്തുചേര്‍ന്ന ഹാര്‍ദിക് പാണ്ഡ്യ (25)- രാഹുല്‍ സഖ്യമാണ് തകര്‍ച്ച ഒഴിവാക്കിയത്. ഇരുവരും 44 റണ്‍സ് കൂട്ടിചേര്‍ത്തു. എന്നാല്‍ ഹാര്‍ദിക്കിനെ പുറത്താക്കി കാമറൂണ്‍ ഗ്രീന്‍ ഓസീസിന് ബ്രേക്ക് ത്രൂ നല്‍കി. അഞ്ചിന് 83 എന്ന നിലയിലേക്ക് ഓസീസ് വീണെങ്കിലും രാഹുല്‍- ജഡേജ സഖ്യം ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചു. ഇരുവരും 108 റണ്‍സ് കൂട്ടിചേര്‍ത്തു. ഒരു സിക്‌സും ഏഴ് ഫോറും ഉള്‍പ്പെടുന്നതായിരുന്നു രാഹുലിന്റെ ഇന്നിംഗ്‌സ്. ജഡേജ അഞ്ച് ഫോര്‍ നേടി. മിച്ചല്‍ സ്റ്റാര്‍ക്ക് ഓസീസിനായി മൂന്ന് വിക്കറ്റ് വീഴ്‌ത്തി.

ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിന് എത്തിയ ഓസ്ട്രേലിയ 35.4 ഓവറിലാണ് 188 റൺസിന് എല്ലാവരും പുറത്തായത്. മൂന്ന് വിക്കറ്റ് വീതമെടുത്ത മുഹമ്മദ് ഷമിയും മുഹമ്മദ് സിറാജുമാണ് ഓസീസ് ബാറ്റിംഗ് നിരയെ തകർത്തത്. . 65 പന്തിൽ 81 റൺസ് നേടിയ മിച്ചൽ മാർഷൊഴികെ മറ്റാർക്കും തിളങ്ങാൻ കഴിഞ്ഞില്ല.ഷമിക്കും സിറാജിനും പുറമെ രവീന്ദ്ര ജഡേജ രണ്ടും കുൽദീപ് യാദവ് ഹാർദിക്ക് എന്നിവർ ഓരൊ വിക്കറ്റും നേടി

. ബാറ്റിങ്ങിനിറങ്ങി രണ്ടാം ഓവറിൽ തന്നെ ഓപ്പണർ ട്രാവിസ് ഹെഡ് (5) പുറത്തായി. മുഹമ്മദ് സിറാജിന്റെ പന്തിൽ താരം ബൗൾഡാവുകയായിരുന്നു. തുടർന്ന് മിച്ചൽ മാർഷും സ്റ്റീവ് സ്മിത്തും ചേർന്ന് ഓസീസിനെ പിടിച്ചു നിർത്തി. 77-മത്തെ റൺസിൽ സ്മിത്തിനെ ഹാർദിക് പാണ്ഡ്യ പുറത്താക്കി.മാർണസ് ലെബുഷെയിനെ കൂട്ടുപിടിച്ച് മാർഷ് ഓസിസിന്റെ സ്‌കോറിങ്ങിൽ വേഗത കൂട്ടി. ഒടുവിൽ ജഡേജയുടെ പന്തിൽ മാർഷ് വീണു. 

20  ഓവറിൽ 129-2 എന്ന നിലയിൽ ശക്തമായി മുന്നേറിക്കൊണ്ടിരിക്കെയാണ് മാർഷിനെ പുറത്താക്കിയത്.പിന്നീട് കേവലം 59 റൺസെടുക്കുന്നതിനിടെയാണ് ഏഴ് വിക്കറ്റുകൾ ഓസ്‌ട്രേലിയക്ക് നഷ്ടമായത്. ഓസിസിന്റെ അഞ്ച് ബാറ്റർമാർക്ക് മാത്രമാണ് രണ്ടക്കം കടക്കാനായത്. ലെബുഷെയിൻ (15), ജോഷ് ഇംഗ്ലിസ് (26), കാമറൂൺ ഗ്രീൻ (12)ഗ്ലെൻ മാക്‌സ്‌വെൽ(8), മാർക്കസ് സ്റ്റോയിനിസ് (5), സീൻ അബോട്ട് (0), ആദം സാമ്പ (0) എന്നിവരാണ് പുറത്തായ മറ്റുള്ളവർ. മിച്ചൽ സ്റ്റാർക്ക് നാല് റൺസുമായി പുറത്താകാതെ നിന്നു.

Tags: രവീന്ദ്ര ജഡേജrohit sharmaHardik Pandyaകെ. എല്‍ രാഹുല്‍ഇന്ത്യ-ആസ്ത്രേല്യ ഏകദിന പരമ്പരഇന്ത്യ-ആസ്ത്രേല്യ
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

സഞ്ജുവും രോഹിത് ശര്‍മയും
Cricket

ഇത് സഞ്ജു സ്‌പെഷല്‍ 97*

India

അന്തരിച്ച നടന്‍ ധര്‍മ്മേന്ദ്രയ്‌ക്ക് മരണാനന്തര ബഹുമതിയായ പത്മവിഭൂഷണ്‍ നല‍്കും, ക്രിക്കറ്റ് താരം രോഹിത് ശര്‍മ്മയ്‌ക്ക് പത്മശ്രീ

Cricket

ബിസിസിഐ കരാറില്‍ ഇനി എ പ്ലസ് ഇല്ല

Cricket

ഇനി ഞാൻ ഗർഭിണിയാണ് എന്ന അഭ്യൂഹമായിരിക്കും അടുത്തതായി വരിക:മഹിമ ശർമ

Cricket

ഹിറ്റ്മാന്‍, നമ്പര്‍ വണ്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ശവിൻകുട്ടിയുടെ പേടി വേറെയാണ്; അഘോരികളെ കണ്ടത് തികച്ചും യാദൃച്ഛികം: ഡോ.രാജീവ് ചന്ദ്രശേഖർ

‘മോനേ വിട്; എന്നെ പേടിപ്പിക്കണ്ട, ബിജെപിയെ പേടിപ്പിക്കണ്ട, എന്റെ ജീവിതത്തിൽ കറുത്തപാടില്ല’: രാജീവ് ചന്ദ്രശേഖർ

മുന്‍ എംഎല്‍എ അഡ്വ. മാമ്മന്‍ മത്തായിയുടെ കല്ലറയില്‍ പ്രാര്‍ത്ഥിക്കുന്ന എന്‍ഡിഎ സ്ഥാനാര്‍ത്ഥി അനൂപ് ആന്റണി ജോസഫ്

ആധുനിക തിരുവല്ലയുടെ ശില്പി മാമ്മന്‍ മത്തായിയെ മറന്ന കേരളാ കോണ്‍ഗ്രസ്, സ്മാരകം ഒരുക്കുമെന്ന പ്രഖ്യാപനവും വെറുതെയായി

എന്തൊരു സിനിമയാണിത് . എല്ലാ ഇന്ത്യക്കാരും തീർച്ചയായും കണ്ടിരിക്കേണ്ട ചിത്രമാണ് ‘ധുരന്ധർ 2’ ; പ്രശംസിച്ച് രജനികാന്ത്

മുസ്ലീം ഭൂരിപക്ഷ രാജ്യങ്ങൾ പോലും റോഡുകളിൽ പ്രാർത്ഥന അനുവദിക്കുന്നില്ല ; ഇതൊരു ക്രമസമാധാന പ്രശ്നമാണ് ; സുനില്‍ ആംബേക്കര്‍

മുനമ്പം സമരവേദിയില്‍ കേന്ദ്രമന്ത്രി കിരണ്‍റിജ്ജു എത്തിയപ്പോള്‍. (ഫയല്‍ ചിത്രം)

വഖഫ് ഭീകരത; മുനമ്പത്തെ വഞ്ചിച്ചവര്‍ക്ക് മറുപടി നല്‍കാനൊരുങ്ങി തീരദേശ ജനത

കോൺഗ്രസ്സിനും സിപിഎമ്മിനും തോൽവിപ്പേടി; അവർ രണ്ടും ഒന്നുതന്നെ: രാജീവ് ചന്ദ്രശേഖർ

അമൃതാനന്ദമയി അമ്മ എന്റെ മടിയിൽ കിടന്നു,; മരണം വരെ അഭിനയിക്കണമെന്ന് പറഞ്ഞു,ഷീല

യുഡിഎഫിന്റെ പരാതി തള്ളി; നേമത്ത് എൻഡിഎ സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖറിന്റെ നാമനിർദേശ പത്രിക സ്വീകരിച്ചു

കോടികൾ കടം വാങ്ങി വഞ്ചിച്ചു’; ‘പള്ളിച്ചട്ടമ്പി’ നിർമാതാക്കൾക്കെതിരെ പരാതി, റിലീസ് ത‌ടയണമെന്നാവശ്യം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.