ൂദല്ഹി: അയോധ്യയില്‍ അതിവേഗമുയരുന്ന ശ്രീരാമജന്മഭൂമി ക്ഷേത്രത്തിന്റെ ശ്രീകോവിലിന്റെ ചിത്രം സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചു. ശ്രീരാമജന്മഭൂമി തീര്‍ത്ഥ ക്ഷേത്രത്തിന്റെ ജനറല്‍ സെക്രട്ടറി ചമ്പത് റായിയാണ് മാര്‍ച്ച് 17ന് ഈ ചിത്രം പങ്കുവെച്ചത്.
നേപ്പാള്‍ ഈയിടെ ഇന്ത്യയിലേക്ക് അയച്ച രണ്ട് സാലഗ്രാം കല്ലുകള്‍ ഉപയോഗിച്ചാണ് രാമന്റെയും സീതയുടെയും വിഗ്രഹങ്ങള്‍ കൊത്തുന്നത്. യഥാക്രമം 18 ടണ്ണും 16 ടണ്ണും ഭാരമുള്ള സാലഗ്രാമങ്ങളാണ് നേപ്പാള്‍ ഇന്ത്യയിലേക്ക് അയച്ചത്. മഹാവിഷ്ണുവിന്റെ പ്രതീകമായാണ് കാളിഘണ്ഡ്കി പുഴയില്‍ കാണുന്ന കല്ലുകളെ കണക്കാക്കുന്നതെന്ന് മുന്‍ നേപ്പാള്‍ ഉപപ്രധാനമന്ത്രി നിധി പറയുന്നു. രാമജന്മഭൂമി ക്ഷേത്രം വിചാരിച്ച വേഗതയില്‍ മുന്നേറുന്നുവെന്നും 2024ല്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കുമെന്നും മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞു.
2024 ജനവരി ഒന്നിന് ക്ഷേത്രനിര്‍മ്മാണം പൂര്‍ത്തിയാകുമെന്ന് കഴിഞ്ഞ ദിവസം കേന്ദ്ര ആഭ്യമന്തരമന്ത്രി അമിത് ഷാ പറഞ്ഞിരുന്നു. ഏകദേശം 70 ശതമാനത്തോളം പണികള്‍ പൂര്‍ത്തിയായതായി ട്രഷറര്‍ സ്വാമി ഗോവിന്ദ് ഗിരിജി മഹാരാജ് പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: