കൊച്ചി : ബ്രഹ്മപുരം മാലിന്യ പ്ലാന്റ് വിഷയത്തില്‍ ഒന്നാംപ്രതി മുഖ്യമന്ത്രി പിണറായി വിജയനാണെന്ന് കെ.സുരേന്ദ്രന് പറഞ്ഞു. ജില്ലയിലെ മാലിന്യ നിര്‍മാര്‍ജ്ജനത്തിന്റെ അഴിമതിക്കറ വൈക്കം വിശ്വനില്‍ മാത്രമായി ഒതുങ്ങുന്നില്ലെന്നും അഴിമതിയുടെ പാപക്കറ നേരെ ചെല്ലുന്നത് മുഖ്യമന്ത്രിയിലേക്കാണ്. ബ്രഹ്മപുരത്തു നിന്നും കൊച്ചി കോര്‍പ്പറേഷനിലേക്ക് നടത്തിയ ബഹുജനമാര്‍ച്ചില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മുഖ്യമന്ത്രിയുടെ വിദേശയാത്രയ്ക്കിടെയാണ് ബ്രഹ്മപുരം അഴിമതിയുടെ ഗൂഢാലോചന മുഖ്യമന്ത്രിയുടെ വിദേശയാത്രയ്ക്കിടയിലാണ് നടന്നത്. സംസ്ഥാനത്തെ എല്ലാ നഗരസഭകളിലും ഭരണപക്ഷവും പ്രതിപക്ഷവും സഹകരിക്കുന്നു. ഈ കരാര്‍ കമ്പനിയെ എല്ലായിടത്തും അടിച്ചേല്‍പ്പിക്കുകയാണ്.
മാലിന്യ നിര്‍മാര്‍ജ്ജനത്തിനായി ലോക്ബാങ്ക് അനുവദിച്ച തുക എവിടെയാണ്. ലോക ബാങ്ക്, മറ്റ് ഏജന്‍സികള്‍, കേന്ദ്ര സര്‍ക്കാര്‍ എന്നിവര്‍ സംസ്ഥാനത്തിനായി ഈ വകയില്‍ എത്ര രൂപ നല്‍കിയെന്ന് പിണറായി സര്‍ക്കാര്‍ വ്യക്തമാക്കണം. നിയമസഭയില്‍ ഇപ്പോള്‍ നടക്കുന്നത് ജനശ്രദ്ധപിടിച്ചുപറ്റുന്നതിനുള്ള ശ്രമങ്ങളാണ്.
ബ്രഹ്മപുരം വിഷയത്തില്‍ ചാരിത്ര്യ പ്രസംഗം നടത്താന്‍ കോണ്‍ഗ്രസിന് അവകാശമില്ല. പ്രതിപക്ഷത്തിനും ഈ അഴിമതിയില്‍ പങ്കുണ്ട്. പ്രതിപക്ഷ നേതാവിനും കോണ്‍ഗ്രസിനും ഈ പാപക്കറയില്‍ നിന്നും ഒഴിഞ്ഞു നില്‍ക്കാനാവില്ല. കൊച്ചിയിലെ മനുഷ്യര്‍ ഗിനിപ്പന്നികളല്ല. അവരെല്ലാം പകര്‍ച്ചവ്യാധി ഭീതിയില്‍ കഴിയുകയാണെന്നും സുരേന്ദ്രന് കൂട്ടിച്ചേര്‍ത്തു.
കേരളമൊട്ടാകെ ഇത്തരത്തിലുള്ള അഴിമതി കരാറുകളാണെന്നും കോഴിക്കോട് ഞെളിയന്‍പറമ്പിലെ മാലിന്യസംസ്കരണ പ്ലാന്റിന്റെ സ്ഥിതിയും മറ്റൊന്നല്ല. അവിടം മറ്റൊരു ബ്രഹ്മപുരമാകുമെന്ന ഭീതിയിലാണ് ജനങ്ങള്‍. ബ്രഹ്മപുരത്ത് മാലിന്യസംസ്കരണ പ്ലാന്റിലെ തീയണയ്ക്കാന്‍ കേന്ദ്രം സഹായം വാഗ്ദാനം ചെയ്തിരുന്നാണ്. എന്നാല്‍ സംസ്ഥാന സര്‍ക്കാര്‍ മറുപടി നല്കാന് തയ്യാറായില്ല. അഴിമതിയുടെ കള്ളക്കഥകള്‍ പുറത്ത് വരണമെന്നും സുരേന്ദ്രന് കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: