കൊച്ചി : സ്വപ്ന സുരേഷിന്റ ആരോപത്തില്‍ പാര്‍ട്ടി സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന് മാന നഷ്ടത്തിന് പരാതി നല്കി. മുഖ്യമന്ത്രി എന്തുകൊണ്ടാണ് പരാതി നല്‍കാത്തതെന്ന് സിപിഎം വിലയിരുത്തേണ്ടതാണ് ഇതെന്ന് കെപിസിസി പ്രസിഡന്റ് കെ. സുധാകരന്. കൊച്ചി കോര്പ്പറേഷന് ഓഫീസ് ഉപരോധം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മുഖ്യമന്ത്രി ഉണ്ടാക്കിയ പണം എവിടുന്നാണെന്ന് രാജ്യത്തെ വിവരംകെട്ട കമ്യൂണിസ്റ്റുകാര്‍ ആലോചിക്കണം. സാധാരണക്കാരനായിരുന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ക്ക് ഐടി കമ്പനി കെട്ടപ്പൊക്കാനുള്ള പണം എവിടെ നിന്നാണഅ ലഭിച്ചത്. എം വി ഗോവിന്ദന്റെ മടിയില്‍ കനമില്ലെന്നും അതുകൊണ്ടാണ് അദ്ദേഹം പരാതി നല്‍കിയതെന്നും സുധാകരന് പറഞ്ഞു.
മുഖ്യമന്ത്രിക്കും കുടുംബത്തിനും എതിരെ നിരവധി ആരോപണങ്ങളാണ് ഉയര്‍ന്നിട്ടുള്ളത്. എന്നിട്ട് മുഖ്യമന്ത്രി ഒരു മാനനഷ്ടക്കേസ് പോലും കൊടുക്കാന്‍ തയ്യാറായിട്ടില്ല. ഗോവിന്ദന് മാഷ് മാനനഷ്ടക്കേസ് കൊടുക്കുമെന്ന് അറിയാം കാരണം അദ്ദേഹം കളങ്കിതനല്ല. അഴിമതിക്കാരനല്ലാത്ത പാര്‍ട്ടി സെക്രട്ടറി അഴിമതിക്കാരന് ചൂട്ട് പിടിക്കരുത്.
മുഖ്യമന്ത്രിയുടെ അഴിമതിക്കെതിരെ പ്രതികരിക്കാനുള്ള നട്ടെല്ല് എം.വി. ഗോവിന്ദന് കാണിക്കണമെന്നും സുധാകരന് വ്യക്തമാക്കിയിരുന്നു. നട്ടെല്ലുണ്ടെങ്കില്‍ അദ്ദേഹത്തെ മാറ്റാനുള്ള തീരുമാനം സ്വീകരിക്കണം. അഴിമതിക്കാരനല്ലാതിരുന്നിട്ടും കാര്യമില്ല, അഴിമതിക്ക് കൂട്ടു നില്ക്കുന്നതും തെറ്റാണ്.
മാധ്യമ പ്രവര്‍ത്തകരെ ആക്രമിക്കുന്നത് അംഗീകരിക്കാനാകില്ല. പരിശോധിച്ച് നടപടിയെടുക്കും. പാര്‍ട്ടി പുനഃസംഘടനയില്‍ ഗ്രൂപ്പുകള്‍ക്ക് സ്ഥാനമില്ല. പുനഃസംഘടനയുമായി ബന്ധപ്പെട്ട് ചില പ്രശ്നങ്ങളുണ്ട്. അത് പരിഹരിക്കുമെന്നും സുധാകരന് കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: