തിരുവനന്തപുരം: നിയമസഭാ മന്ദിരത്തിലെ കയ്യാങ്കളിയിൽ അഞ്ച് യുഡിഎഫ് എംഎല്‍എമാര്‍ക്കെതിരെ കേസെടുത്തു. അനൂപ് ജേക്കബ്, പികെ ബഷീര്‍, ഉമ തോമസ്, കെ.കെ രമ, റോജി എം ജോണ്‍ എന്നിവര്‍ക്കെതിരെയാണ് കേസെടുത്തത്. വനിതാ വാച്ച് ആന്‍ഡ് വാര്‍ഡ് നല്കിയ പരാതിയിലാണ് മ്യൂസിയം പോലീസ് കേസെടുത്തത്. രണ്ട് കേസുകളാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
കലാപശ്രമം അടക്കമുള്ള കുറ്റങ്ങളാണ് പ്രതിപക്ഷ എംഎല്‍എമാര്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. സനീഷ് കുമാര്‍ ജോസഫ് നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ഭരണപക്ഷ എംഎല്‍എമാരായ സച്ചിന് ദേവ്, എച്ച് സലാം എന്നിവര്‍ക്കെതിരെയും ഡെപ്യൂട്ടി ചീഫ് മാര്‍ഷലിനെതിരെയും, കണ്ടാലറിയാവുന്ന മറ്റ് വാച്ച് ആൻ്റ് വാർഡുമാർ എന്നിവരെക്കെതിരെയും കേസെടുത്തു. തിരുവനന്തപുരം മ്യൂസിയം പൊലീസാണ് രണ്ടു കേസും രജിസ്റ്റര്‍ ചെയ്തത്.
സ്പീക്കറുടെ ഓഫീസിന് മുന്നിൽ സമാധാനപരമായി പ്രതിഷേധിച്ച പ്രതിപക്ഷ എംഎൽഎ മാരെ കയ്യേറ്റം ചെയ്തെന്നാണ് സനീഷിന്റെ പരാതി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: