സൂറിച്ച്: യുഎസ്, കാനഡ, മെക്‌സിക്കോ രാജ്യങ്ങള്‍ വേദിയാകുന്ന 2026ലെ ലോകകപ്പ് ഫുട്‌ബോളില്‍ ടീമുകളുടെ എണ്ണം 32ല്‍ നിന്ന് 48 ആയി വര്‍ധിക്കും. ഇതോടെ, 104 മത്സരങ്ങളുണ്ടായിരിക്കുമെന്ന് ഫിഫ പ്രഖ്യാപിച്ചു. നാല് ടീമുകളടങ്ങുന്ന 12 ഗ്രൂപ്പുകളായി തിരിച്ചാകും മത്സരങ്ങള്‍.
ഗ്രൂപ്പിലെ ആദ്യ രണ്ടു സ്ഥാനക്കാരും എല്ലാ ഗ്രൂപ്പുകളില്‍ നിന്നുമായി ഏറ്റവും മികച്ച എട്ട് മൂന്നാം സ്ഥാനക്കാരും റൗണ്ട് ഓഫ് 32വിലേക്ക് യോഗ്യത നേടും. 40 ദിവസങ്ങളിലായി നടക്കുന്ന ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനല്‍ ജൂലൈ 19നാണ്. 1998 ലോകകപ്പ് മുതല്‍ ഒരു ടൂര്‍ണമെന്റില്‍ 64 മത്സരങ്ങളാണുണ്ടായിരുന്നത്. 34 ടീമുകളും. അതിലാണ് മാറ്റം വരുന്നത്. ഇതോടെ, ഏഷ്യയില്‍ നിന്നടക്കം കൂടുതല്‍ ടീമുകള്‍ക്ക് ലോകകപ്പിന് അവസരമൊരുങ്ങും.
ഫിഫ ഗവേണിങ് കൗണ്‍സില്‍ യോഗത്തിലാണ് തീരുമാനം. മൂന്ന് ടീമുകളടങ്ങുന്ന 16 ഗ്രൂപ്പുകളായി ടീമുകളെ വിഭജിക്കുന്നതിനെക്കുറിച്ചായിരുന്നു ആദ്യ ചര്‍ച്ചകള്‍. എന്നാല്‍ ഖത്തര്‍ ലോകകപ്പില്‍ ഗ്രൂപ്പ് ഘട്ടത്തില്‍ വലിയ ടീമുകള്‍ നേരത്തെ പുറത്തായ സാഹചര്യത്തിലാണ് നാലു ടീമുകളെ 12 ഗ്രൂപ്പുകളാക്കി തിരിക്കുന്നത്. ലോകകപ്പിന്റെ ദൈര്‍ഘ്യം വര്‍ധിക്കുന്നത് കോടിക്കണക്കിന് ഡോളര്‍ അധിക വരുമാനവുമുണ്ടാക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: