33 ഹോള്‍ഡിംഗ്സിന്റെ ചെയര്‍മാനും മാനേജിംഗ് ഡയറക്ടറും, നസീം ഹെല്‍ത്ത് കെയര്‍ എം ഡി യുമായ മുഹമ്മദ് മിയാന്‍ദാദ് വി.പി ഫോര്‍ബ്സ് മിഡില്‍ ഈസ്റ്റിന്റെ 2023 -ലെ ടോപ് 100 ഹെല്‍ത്ത് കെയര്‍ ലീഡര്‍മാരില്‍ ഒരാളായി തിരഞ്ഞെടുക്കപ്പെട്ടു. മലപ്പുറം സ്വദേശിയാണ് മുഹമ്മദ് മിയാന്‍ദാദ് വി.പി.
ഖത്തറില്‍ നിന്ന് ഈ അഭിമാനകരമായ നേട്ടം കൈവരിച്ചിരിക്കുന്ന നാല് ആരോഗ്യ പ്രവര്‍ത്തകരില്‍ ഏക ഇന്ത്യക്കാരനാണ് മിയാന്‍ദാദ്. മിയാന്‍ദാദിന്റെ ദീര്‍ഘവീക്ഷണത്തോടെയുള്ള നേതൃത്വം നസീം ഹെല്‍ത്ത്കെയറിനെ ഖത്തറിലെ ആരോഗ്യ മേഖലയ്ക്ക് തന്നെ ഒരു വഴികാട്ടിയാക്കി മാറ്റി.
അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ നസീം ഹെല്‍ത്ത്കെയര്‍ ഏറെ അറിയപ്പെടുന്ന മെഡിക്കല്‍ സ്ഥാപനം എന്ന നിലയില്‍, അത്യാധുനിക സൗകര്യങ്ങളോടെ, തങ്ങളുടെ 7 ബ്രാഞ്ചുകളിലൂടെ പ്രതിമാസം 95 രാജ്യങ്ങളില്‍ നിന്നുള്ള 90,000 ത്തിലധികം രോഗികള്‍ക്ക് പരിചരണം നല്കുന്നു. ഇതിനു പുറമെ 33 ഹോള്‍ഡിംഗ്സ് 2022-ല്‍ അത്യാധുനിക ശസ്ത്രക്രിയാ സേവനങ്ങള്‍ നല്കുന്ന സര്‍ജിക്കല്‍ സെന്ററും ആരംഭിച്ചിട്ടുണ്ട്.
ആതുര സേവന രംഗത്തിന്റെ വളര്‍ച്ചയ്ക്കായി മിയാന്‍ദാദിന്റെ നൂതന സമീപനവും, പ്രതിബദ്ധതയുമാണ് ഫോര്‍ബ്സ് മിഡില്‍ ഈസ്റ്റ് 2023 ലെ മികച്ച 100 ഹെല്‍ത്ത് കെയര്‍ ലീഡര്‍മാരില്‍ ഒരാളായി അദ്ദേഹത്തെ തിരഞ്ഞെടുക്കാന്‍ കാരണമായത്. ഹെല്‍ത്ത് കെയര്‍ മാനേജ്മെന്റില്‍ 15 വര്‍ഷത്തിലേറെയുള്ള പരിചയസമ്പത്തോടെ അദ്ദേഹം ഖത്തറിലെ ഏറ്റവും വലിയ സ്വകാര്യ ഹെല്‍ത്ത് കെയര്‍ പ്രൊവൈഡര്‍ എന്ന നിലയിലേക്ക് നസീം ഹെല്‍ത്ത് കെയറിനെ നയിച്ചു. മിയാന്‍ദാദിന്റെ തന്ത്രപരമായ വീക്ഷണവും പ്രവര്‍ത്തന വൈദഗ്ധ്യവും നസീമിനെ ഏറ്റവും മികച്ച രോഗി പരിചരണം നല്‍കുന്നതിനും, ആരോഗ്യമേഖല വ്യവസായത്തില്‍ മുന്‍നിരയില്‍ തുടരാനും പ്രാപ്തമാക്കി.
നസീം ഹെല്‍ത്ത്കെയറിന്റെ മാനേജിംഗ് ഡയറക്ടര്‍ എന്ന പദവിക്ക് പുറമേ, മറ്റുവിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന 33 ഹോള്‍ഡിംഗ്സിന്റെ ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുംകൂടിയാണ് മിയാന്‍ദാദ്, ഇത് കൂടാതെ 2023-ല്‍ പ്രോപ്പര്‍ട്ടി ഡെവലപ്പ്മെന്റില്‍ നിക്ഷേപം നടത്താന്‍ ഒരുങ്ങുകയാണ് ഇവരുടെ ഗ്രൂപ്പ്.
ലോകമെമ്പാടുമുള്ള ഏഴ് രാജ്യങ്ങളിലായി പ്രവര്‍ത്തിക്കുന്ന 33 ഹോള്‍ഡിംഗ്സാണ് മിയാന്‍ദാദിന്റെ കീഴില്‍ ഈ വ്യവസായങ്ങളെയെല്ലാം നയിക്കുന്നത്. ഫോബ്സ് മിഡില്‍ ഈസ്റ്റിന്റെ ടോപ് ഹെല്‍ത്ത് കെയര്‍ ലീഡര്‍ എന്ന അംഗീകാരം വ്യത്യസ്ത മേഖലകളിലായി മികച്ച സേവനങ്ങളും ഉല്‍പ്പന്നങ്ങളും നല്‍കാനുള്ള മുഹമ്മദ് മിയാന്‍ദാദിന്റെ പ്രതിബദ്ധതയ്ക്കുള്ള അംഗീകാരമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: