Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thrissur

പ്രദര്‍ശന നഗരിയുടെ വാടക കുത്തനെ കൂട്ടി ദേവസ്വം ബോര്‍ഡ്; പൂരം നടത്തിപ്പ് പ്രതിസന്ധിയില്‍, വാടകയിനത്തിൽ നൽകേണ്ടത് മൂന്ന് കോടിയോളം രൂപ

പൂരം നടത്തുന്നതിനുളള സാഹചര്യം സൃഷ്ടിക്കാന്‍ ഉത്തരവാദിത്വമുളള ബോര്‍ഡ് തന്നെ അതിന്റെ കടയ്‌ക്ക് കത്തിവെക്കുന്ന പോലെയാണ് പ്രദര്‍ശന ഗ്രൗണ്ടിനുളള വാടക വര്‍ധിപ്പിച്ച് ഉത്തരവിറക്കിയിരിക്കുന്നത്. തൃശൂര്‍ കോര്‍പ്പറേഷന് വിവിധ ആവശ്യങ്ങള്‍ക്ക് കൊടുത്തിട്ടുളള സ്ഥലങ്ങള്‍ക്ക് വളരെ തുച്ഛമായ വാടക മാത്രമാണ് കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് ഈടാക്കുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 15, 2023, 03:27 pm IST
in Thrissur

തൃശൂര്‍: പൂരം സംഘാടകരുടെ അഭ്യര്‍ത്ഥനയും പ്രതിഷേധവും അവഗണിച്ചു. പ്രദര്‍ശന നഗരിയുടെ വാടക കുത്തനെ വര്‍ദ്ധിപ്പിച്ച് കൊച്ചിന്‍ ദേവസ്വം ബോര്‍ഡ്. പുതിയ നിരക്കനുസരിച്ച് മൂന്ന് കോടിയിലേറെ പൂരം പ്രദര്‍ശന നഗരിക്ക് സംഘാടകര്‍ വാടക നല്‍കേണ്ടി വരും. മുന്‍ വര്‍ഷം 40 ലക്ഷം നല്‍കിയ സ്ഥാനത്താണിത്.ഇത്രയും തുക നല്‍കി പൂരം നടത്താനാകില്ലെന്ന് പൂരം സംഘാടകര്‍ പറഞ്ഞു. 

ചതുരശ്രയടിക്ക് ഒരു ദിവസത്തേക്ക് 2 രൂപ നിരക്കില്‍ 60 ദിവസത്തേക്ക് വാടക നിശ്ചയിച്ചാണ് ബോര്‍ഡ് ഉത്തരവിറക്കിയിരിക്കുന്നത്. മുന്‍ വര്‍ഷം ചതുരശ്രയടിക്ക് 21 പൈസയാണ് ഈടാക്കിയിരുന്നത്. ഇതാണ് രണ്ടു രൂപയായി വര്‍ധിപ്പിച്ചത്. ഇപ്പോഴത്തെ നിരക്കനുസരിച്ച് ജിഎസ്ടി ഉള്‍പ്പെടെ മൂന്നു കോടിയിലേറെ രൂപ വരും.

കഴിഞ്ഞ വര്‍ഷം നല്‍കിയതില്‍ നിന്ന് എട്ടു ശതമാനം വര്‍ധിപ്പിച്ച് നല്‍കാമെന്ന് പൂരം സംഘാടകര്‍ അറിയിച്ചിരുന്നു. പൂരം പ്രദര്‍ശനത്തില്‍ നിന്ന് ലഭിക്കുന്ന വരുമാനം കൊണ്ടാണ് 8 ഘടകക്ഷേത്രങ്ങള്‍ക്കു വേണ്ട ആനകളും, ചമയങ്ങളും നല്‍കുന്നത്.സുരക്ഷാ കാര്യങ്ങള്‍ക്കുളള ചിലവുകള്‍, താല്‍ക്കാലിക നിര്‍മ്മിതികള്‍, പോലീസിനുളള ഭക്ഷണം തുടങ്ങി മറ്റ്  ചെലവുകളും ഇരു ദേവസ്വങ്ങളും വഹിച്ചു പോരുന്നത് ഇതില്‍ നിന്നാണ്. ഇതിനു പുറമേ മൂന്നു കോടിയോളം രൂപ വാടകയിനത്തില്‍ നഷ്ടപ്പെട്ടാല്‍ മറ്റു ചെലവുകള്‍ക്ക് പണമുണ്ടാകില്ലെന്ന് തിരുവമ്പാടി – പാറമേക്കാവ് ദേവസ്വങ്ങള്‍ വ്യക്തമാക്കി. മുന്‍ വര്‍ഷത്തേക്കാള്‍ 375 ശതമാനം വര്‍ധനയാണ് ഇത്തവണത്തേത് എന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നു.

പൂരം നടത്തുന്നതിനുളള സാഹചര്യം സൃഷ്ടിക്കാന്‍ ഉത്തരവാദിത്വമുളള ബോര്‍ഡ് തന്നെ അതിന്റെ കടയ്‌ക്ക് കത്തിവെക്കുന്ന പോലെയാണ് പ്രദര്‍ശന ഗ്രൗണ്ടിനുളള വാടക വര്‍ധിപ്പിച്ച് ഉത്തരവിറക്കിയിരിക്കുന്നത്. തൃശൂര്‍ കോര്‍പ്പറേഷന് വിവിധ ആവശ്യങ്ങള്‍ക്ക് കൊടുത്തിട്ടുളള സ്ഥലങ്ങള്‍ക്ക് വളരെ തുച്ഛമായ വാടക മാത്രമാണ് കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് ഈടാക്കുന്നത്.

3 ലക്ഷം ചതുരശ്ര അടിയുള്ള നെഹ്റു പാര്‍ക്കിന് വെറും ചതുരശ്രയടിക്ക് 19 പൈസയാണ് ഇതുവരെ പ്രതിവര്‍ഷം വാടക വാങ്ങുന്നത്. ഇത് ഇലപ്പാള്‍ പ്രതിവര്‍ഷം ഒരു രൂപയായി വര്‍ധിപ്പിച്ചിട്ടുണ്ട്. 47,844 സ്‌ക്വയര്‍ ഫീറ്ററുള്ള  ഇന്നര്‍ ഫുട്പാത്തിന് പ്രതിവര്‍ഷം 1500 രൂപയും, 41,151 സ്‌ക്വയര്‍ ഫീറ്റുള്ള വാട്ടര്‍ ടാങ്ക് സ്ഥിതി ചെയ്യുന്ന സ്ഥലത്തിന് പ്രതിവര്‍ഷം 2867 രൂപയും, 447 സ്‌ക്വയര്‍ ഫീറ്റുള്ള ട്രാന്‍സ്ഫോര്‍മര്‍ സ്ഥിതി ചെയ്യുന്ന സ്ഥലത്തിന് പ്രതിവര്‍ഷം 200 രൂപയും ആണ് വാടകയായി ഈടാക്കുന്നത്.  

പുതിയ നിരക്കനുസരിച്ച് ഇവക്ക് പ്രതിവര്‍ഷം ചതുരശ്ര അടിക്ക് ഒരു രൂപ എന്ന നിരക്കില്‍ മാത്രമാണ് വര്‍ധിപ്പിച്ചിട്ടുള്ളത്. നെഹ്റു പാര്‍ക്കിനും കോര്‍പ്പറേഷന്റെ മറ്റ് കാര്യങ്ങള്‍ക്കും പ്രതിവര്‍ഷം ഒരു രൂപാ നിരക്കില്‍ വാടക നിശ്ചയിച്ചു കൊടുക്കുമ്പോള്‍ വെറു 50 ദിവസം മാത്രം നടക്കുന്ന പൂരം പ്രദര്‍ശനത്തിന് പ്രതിദിനം 2 രൂപാ നിരക്കില്‍ 60 ദിവസത്തേക്ക് വാടക നിശ്ചയിച്ചാണ് ബോര്‍ഡ് ഉത്തരവിറക്കിയിരിക്കുന്നത്.  

ഇതിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. വാടക നിരക്ക് കുറച്ചില്ലെങ്കില്‍ പൂരം നടത്തിപ്പ് പ്രതിസന്ധിയിലാകുമെന്ന് സംഘാടകര്‍ പറഞ്ഞു.

Tags: ദേവസ്വം ബോര്‍ഡ്crisisതൃശൂര്‍ പൂരംPooram
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഉത്രാളിക്കാവ് പൂരത്തിനിടെ ആന ഇടഞ്ഞത് പരിഭ്രാന്തി പരത്തി

India

ഇൻഡിഗോ പ്രതിസന്ധി തുടരുന്നതിന് പിന്നാലെ പ്രത്യേക ട്രെയിനുകൾ പ്രഖ്യാപിച്ച് ഇന്ത്യൻ റെയിൽവേ, 30 ട്രെയിനുകൾ ഓടിക്കും

Kerala

തെച്ചിക്കോട്ട്കാവ് രാമചന്ദ്രന് റെക്കോഡ് ഏക്കത്തുക; ഒരു പൂരത്തില്‍ എഴുന്നെള്ളാന്‍ 13.56 ലക്ഷം രൂപ

Kerala

ഐ എച്ച് ആര്‍ ഡി യില്‍ സാമ്പത്തിക പ്രതിസന്ധി: സ്വയം വിരമിയ്‌ക്കലിന് അപേക്ഷ ക്ഷണിച്ചു

തൃശൂര്‍ പൂരത്തിന് വടക്കുന്നാഥക്ഷേത്രത്തില്‍ എത്തിയ സുരേഷ് ഗോപി
Kerala

മന്ത്രിയൊക്കെ ആടയാഭരണം…തൃശൂരിന്റെ സ്വന്തം എംപിയായശേഷമുള്ള ആദ്യത്തെ പൂരം ശരിക്കും ആസ്വദിച്ചെന്ന് സുരേഷ് ഗോപി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ചോര്‍ന്നൊലിക്കുന്ന വീടുള്ള ഒരു എംഎല്‍എ…സിസി മുകുന്ദനെക്കുറിച്ചറിയാന്‍ ഇത് ധാരാളം; ദുഷിക്കുന്ന സിപിഐയ്‌ക്കെതിരെ സിസി സിസി മുകുന്ദന്‍ വീണ്ടും

സ്കൂൾ പ്രോഗ്രാമുകളിൽ വിജയുടെ സിനിമാഗാനം വേണ്ട ; വിലക്കി സ്റ്റാലിൻ സർക്കാർ

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

സണ്ണി എം കപിക്കാട് (ഇടത്ത്) അജയ് തറയില്‍ (വലത്ത്)

‘സണ്ണി കപിക്കാട് കള്ളനാണയം; മൂന്ന് പേരുകള്‍…ആദ്യം പൈലി, പിന്നെ എല്‍ഐസി ജോലികിട്ടാന്‍ ഹിന്ദുപേര്, ദളിതനായപ്പോള്‍ സണ്ണികപിക്കാടായി’

ആദിവാസി മേഖലയിൽ അനധികൃതമായി കുടിൽ കെട്ടിപ്പാർത്തു ; 500 ഓളം ബംഗ്ലാദേശികളെ കുടിയൊഴിപ്പിച്ച് ഹിമന്ത സർക്കാർ

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.