Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

അമേരിക്കയില്‍ മൂന്ന് ബാങ്കുകള്‍ തകര്‍ന്നു; ഇനിയും ബാങ്കുകള്‍ തകരുമോ എന്ന ജേണലിസ്റ്റിന്റെ ചോദ്യത്തിന് ഉത്തരമില്ലാതെ ബൈഡന്‍; യുഎസ് തകര്‍ച്ചയിലേക്കോ?

മൂന്ന് ബാങ്കുകള്‍ തകര്‍ന്നതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം അമേരിക്കന്‍ പ്രസിഡന്‍റ് ജോ ബൈഡന്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ഒരു പത്രപ്രവര്‍ത്തകന്‍ ചോദിച്ച ചോദ്യം ഇതാണ്: "പ്രസിഡന്‍റ്, ഈ തകര്‍ച്ച കൂടുതലായി പടരില്ല എന്ന് താങ്കള്‍ക്ക് അമേരിക്കക്കാര്‍ക്ക് ഉറപ്പുകൊടുക്കാന്‍ പറ്റുമോ?". ഒരക്ഷരം ഉരിയാടാതെ, പ്രസിഡന്‍റ് ബൈഡന്‍ വാര്‍ത്താസമ്മേളനം നിര്‍ത്തി ഇറങ്ങിപ്പോയി.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 14, 2023, 10:27 pm IST
in World

വാഷിംഗ്ടണ്‍: സിലിക്കണ്‍ വാലി ബാങ്ക് (എസ് വിബി), സിഗ്നേച്ചര്‍ ബാങ്ക് എന്നീ ബാങ്കുകള്‍ നിലംപൊത്തിയതോടെ അമേരിക്കയില്‍ അടുത്തടുത്ത് മൂന്ന് ബാങ്കുകള്‍ തകര്‍ന്നു. സില്‍വര്‍ഗേറ്റ് ക്യാപിറ്റല്‍  എന്ന ബാങ്ക് ഇതിന് തൊട്ടുമുന്‍പ് തകര്‍ന്നിരുന്നു.  ക്രിപ്റ്റോ സൗഹൃദ യുഎസ് ബാങ്ക് എന്നാണ് സില്‍വര്‍ ഗേറ്റ് ക്യാപിറ്റല്‍ അറിയപ്പെടുന്നത്. എന്നാല്‍ സില്‍വര്‍ഗേറ്റ് ക്യാപിറ്റല്‍ തകര്‍ന്നതോടെ അമേരിക്കയില്‍ ക്രിപ്റ്റോ കറന്‍സികളുടെ വില വന്‍തോതില്‍ ഇടിഞ്ഞുതകരുകയാണ്. 2008ലെ സാമ്പത്തികതകര്‍ച്ചയില്‍ അമേരിക്കയ്‌ക്ക് പ്രതീക്ഷയായി വളര്‍ന്ന ക്രിപ്റ്റോ കറന്‍സിതന്നെ ഇപ്പോള്‍ തുടച്ചുനീക്കപ്പെടുമോ എന്ന ആശങ്കയിലാണ് അവിടുത്തെ ചെറുതും വലുതുമായ നിക്ഷേപകര്‍.  

ബാങ്ക് തകര്‍ച്ചയെക്കുറിച്ച് കഴിഞ്ഞ ദിവസം അമേരിക്കന്‍ പ്രസിഡന്‍റ്  ജോ ബൈഡന്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ഒരു പത്രപ്രവര്‍ത്തകന്‍ ചോദിച്ച ചോദ്യം ഇതാണ്: “പ്രസിഡന്‍റ്, ഇത് എന്തുകൊണ്ട് സംഭവിച്ചു എന്നതിനെക്കുറിച്ച് താങ്കള്‍ എന്തറിയാം? ഈ തകര്‍ച്ച കൂടുതലായി പടരില്ല എന്നതിനെക്കുറിച്ച് താങ്കള്‍ക്ക് അമേരിക്കക്കാര്‍ക്ക് ഉറപ്പുകൊടുക്കാന്‍ പറ്റുമോ?”. ഒരക്ഷരം ഉരിയാടാതെ, പ്രസിഡന്‍റ് ബൈഡന്‍ വാര്‍ത്താസമ്മേളനം നിര്‍ത്തി ഇറങ്ങിപ്പോയി.” മറ്റ് ബാങ്കുകളും ഇതുപോലെ തകരുമോ?”- ഇറങ്ങിപ്പോകുന്ന ബൈഡനോട് മറ്റൊരു ജേണലിസ്റ്റ് ചോദിക്കുന്നത് കേള്‍ക്കാമായിരുന്നു. കൃത്യമായി ഒരു ഉത്തരം ഇല്ലാത്ത ബൈഡന് മൗനവും ഇറങ്ങിപ്പോക്കും തന്നെയായിരുന്നു അഭികാമ്യം.  

ഇതോടെ 2023ല്‍ ആഗോളമാന്ദ്യം ഉണ്ടാകും എന്നത് ഏതാണ്ടുറപ്പായിരിക്കുന്നു. ഒരു വര്‍ഷം നീണ്ടും മുന്നേറുന്ന റഷ്യ-ഉക്രൈന്‍ യുദ്ധത്തിന്റെ പരിണിത ഫലം ആഗോളമാന്ദ്യവും ചിലപ്പോള്‍ മൂന്നാം ലോകമഹായുദ്ധവും ആയിരിക്കാം.  അമേരിക്കയിലെ എഫ് ടിഎക്സ് എന്ന ക്രിപ്റ്റോ എക്സ്ചേഞ്ചിന്റെ തകര്‍ച്ച സംഭവിച്ചത് 2022 നവമ്പര്‍ 11നായിരുന്നു. ഇതാണത്രെ, ഇപ്പോള്‍ സില്‍വര്‍ ഗേറ്റ് എന്ന ധനകാര്യസ്ഥാപനത്തിലെ സാമ്പത്തിക പ്രശ്നത്തിന് കാരണമായത്. അതുതന്നെയാണ് സിലിക്കണ്‍ വാലി ബാങ്കും സിഗ്നേച്ചര്‍ ബാങ്കും തകരാന്‍ കാരണമായത്.  

അമേരിക്കയുടെ സമ്പദ് വ്യവസ്ഥയില്‍ ഏകദേശം 62000 കോടി ഡോളറിന്റെ റിസ്ക് (അപകടം) പതിയിരിക്കുന്നുണ്ടെന്നാണ് ഫെഡറല്‍ ഡെപോസിറ്റ് ഇന്‍ഷ്വറന്‍സ് കോര്‍പ് (എഫ് ഡി ഐസി) മേധാവി മാര്‍ട്ടിന്‍ ഗ്രുവെന്‍ബെര്‍ഗ് തിങ്കളാഴ്ച താക്കീത് നല്‍കിയിരിക്കുന്നത്.

ഡോളര്‍ പലിശനിരക്ക് കൂട്ടിയത് തകര്‍ച്ചയ്‌ക്ക് ആക്കം കൂട്ടി

പണപ്പെരുപ്പം കുറയ്‌ക്കാന്‍ അമേരിക്കയില്‍ 2023 ഫെബ്രവരിയില്‍ വീണ്ടും  ഡോളര്‍ പലിശ നിരക്ക് അവിടുത്തെ കേന്ദ്രബാങ്കായ ഫെഡ് റിസര്‍വ്വ് വര്‍ധിപ്പിച്ചിരുന്നു. ഇതോടെ വായ്‌പയ്‌ക്ക് കൂതുല്‍ തുക ചെലവാക്കേണ്ട അവസ്ഥ വന്നു. ചെറുകിട, സ്റ്റാര്‍ട്ടപ്പ് കമ്പനികള്‍ക്ക് ഇത് വലിയ തലവേദനയാണ്. അതോടെ അവര്‍ ഈ ബാങ്കുകളില്‍ നിന്നും അവരുടെ പണം പിന്‍വലിക്കാന്‍ തുടങ്ങി. ഒരുമിച്ച് നിരവധി പേര്‍ പണം പിന്‍വലിക്കുന്നു. വായ്‌പ എടുക്കാനാകട്ടെ ആരും വരുന്നുമില്ല. ഇതാണ് ബാങ്കുകളുടെ തകര്‍ച്ചയ്‌ക്ക് ഇപ്പോള്‍ കാരണമായത്. ചില വെഞ്ച്വര്‍ കാപിറ്റല്‍ സ്ഥാപനങ്ങളും പണം പിന്‍വലിച്ചതോടെ ബാങ്കുകള്‍ക്ക് നില്‍ക്കക്കള്ളിയിലാതായി.  

ബാങ്കിന് പുതുതായി ഫണ്ട് രൂപീകരിക്കാനും കഴിയുന്നില്ല. സിലിക്കണ്‍ വാലി ബാങ്കിന്റെ ഓഹരി വില കഴിഞ്ഞ ആഴ്ച 62 ശതമാനം ഇടിഞ്ഞു. ഒരു വര്‍ഷം കൊണ്ട് 80 ശതമാനം മൂല്യവും കുറഞ്ഞു.  

ക്രിപ്റ്റോ സ്ഥാപനങ്ങള്‍ക്കിടയില്‍ തത്സമയം ഫണ്ട് കൈമാറ്റം എളുപ്പമാക്കാന്‍ ഉപയോഗിക്കുന്ന പേമെന്‍റ് ശൃംഖലയാണ് സില്‍വര്‍ ഗേറ്റ് നല്‍കുന്നത്. എന്നാല്‍ ഇത്തരം പേമെന്‍റുകള്‍ക്ക് ഇപ്പോള്‍ ആരും വരുന്നില്ല. എഫ്ടിഎക്സ് എന്ന ക്രിപ്റ്റോ എക്സ്ചേഞ്ച് തകര്‍ന്നതാണ് സില്‍വര്‍ ഗേറ്റിന്റെ തകര്‍ച്ചയില്‍ എത്തിയത്. ക്രിപ്റ്റോ സൗഹൃദ യുഎസ് ബാങ്കാണ് സില്‍വര്‍ ഗേറ്റ് ക്യാപിറ്റല്‍. എന്നാല്‍ ഇവര്‍ തകര്‍ന്നതോടെ ക്രിപ്റ്റോ കറന്‍സികളുടെ വില വന്‍തോതില്‍ ഇടിയുകയാണ്. ക്രിപ്റ്റോ രംഗത്തിന് താങ്ങും തണലുമായ ഒരു വലിയ ബാങ്കാണ് സില്‍വര്‍ ഗേറ്റ്.  

ഡോളര്‍ പലിശ നിരക്ക് വര്‍ധിപ്പിച്ചത് ഇനി അമേരിക്കയിലെ ബാങ്കിംഗ്, ഓഹരി വിപണി, ക്രിപ്റ്റോ കറന്‍സി മേഖല എന്നിവയെ പാടെ തകര്‍ക്കുമോ എന്നാണ് ലോകം ഉറ്റുനോക്കുന്നത്. ഇന്ത്യയെപ്പോലുള്ള രാജ്യങ്ങളില്‍ നിന്നും വന്‍വിദേശ നിക്ഷേപകര്‍ അവരുടെ നിക്ഷേപം പിന്‍വലിച്ച് മടങ്ങിയാല്‍ അത് ഇന്ത്യയുടെ ഓഹരി വിപണിയ്‌ക്കും അടിയാകും.  

Tags: സില്‍വര്‍ഗേറ്റ് ക്യാപിറ്റല്‍അമേരിക്കന്‍ ബാങ്ക് പ്രതിസന്ധിcollapseബാങ്ക്joe bidenbidenക്രിപ്‌റ്റോ കറന്‍സിക്രിപ്റ്റോ എക്സ്ചേഞ്ച്സിലിക്കണ്‍ വാലി ബാങ്ക്സിഗ്നേച്ചര്‍ ബാങ്ക്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കോഴിക്കോട് കോണ്‍ക്രീറ്റ് സ്ലാബ് തകര്‍ന്നുവീണ് മരണം 4 ആയി

Kerala

മലപ്പുറത്ത് പോളിംഗ് ബൂത്തില്‍ കുഴഞ്ഞു വീണ ആള്‍ മരിച്ചു

Kerala

തിരുവനന്തപുരത്ത് മഷി പുരട്ടിയതിന് പിന്നാലെ വയോധിക ബൂത്തിനുളളില്‍ കുഴഞ്ഞുവീണു മരിച്ചു

Kerala

കൊല്ലത്ത് ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു, സര്‍വീസ് റോഡും ഇടിഞ്ഞു

World

ബൈഡന്റെ കാലത്തു എത്തിയ 200,000ലേറെ അഭയാർഥികൾക്ക് ഗ്രീൻ കാർഡ് അപേക്ഷ നിഷേധിക്കുന്നു

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ചോര്‍ന്നൊലിക്കുന്ന വീടുള്ള ഒരു എംഎല്‍എ…സിസി മുകുന്ദനെക്കുറിച്ചറിയാന്‍ ഇത് ധാരാളം; ദുഷിക്കുന്ന സിപിഐയ്‌ക്കെതിരെ സിസി സിസി മുകുന്ദന്‍ വീണ്ടും

സ്കൂൾ പ്രോഗ്രാമുകളിൽ വിജയുടെ സിനിമാഗാനം വേണ്ട ; വിലക്കി സ്റ്റാലിൻ സർക്കാർ

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

സണ്ണി എം കപിക്കാട് (ഇടത്ത്) അജയ് തറയില്‍ (വലത്ത്)

‘സണ്ണി കപിക്കാട് കള്ളനാണയം; മൂന്ന് പേരുകള്‍…ആദ്യം പൈലി, പിന്നെ എല്‍ഐസി ജോലികിട്ടാന്‍ ഹിന്ദുപേര്, ദളിതനായപ്പോള്‍ സണ്ണികപിക്കാടായി’

ആദിവാസി മേഖലയിൽ അനധികൃതമായി കുടിൽ കെട്ടിപ്പാർത്തു ; 500 ഓളം ബംഗ്ലാദേശികളെ കുടിയൊഴിപ്പിച്ച് ഹിമന്ത സർക്കാർ

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.