തിരുവനന്തപുരം: എല്ലാവരും പുറത്തു പറയാന്‍ ഭയന്ന 1921ലെ ഹിന്ദു വംശഹത്യയുടെ കഥ നിര്‍ഭയം രാമസിംഹന്‍ തുറന്നുപറഞ്ഞ സിനിമയാണ് ‘പുഴ മുതല്‍ പുഴ വരെ’. കേരളത്തില്‍ റിലീസ് ചെയ്ത 81 തിയറ്ററുകളില്‍ വലിയ ഇളക്കമുണ്ടാക്കാന്‍ രാമസിംഹന്റെ സിനിമയ്‌ക്ക് സാധിച്ചു. രണ്ടാം വാരത്തിലേക്ക് കടന്ന സിനിമയുടെ പ്രദര്‍ശനം കേരളത്തില്‍ തുടരുകയാണ്.
അതിനിടെ ‘പുഴ മുതല്‍ പുഴ വരെ’ അമേരിക്കയിൽ റിലീസിന് ഒരുങ്ങുകയാണെന്ന് രാമസിംഹന്‍ ഫേസ്ബുക്കിലൂടെ അറിയിച്ചു. ‘പുഴ അമേരിക്കയിലേക്കൊഴുകാൻ പോകുന്നു’, എന്നാണ് രാമസിംഹൻ കുറിച്ചത്.
തലൈവാസല്‍ വിജയ് ആണ് വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ വേഷത്തില്‍ എത്തിയത്. ജോയ് മാത്യുവും ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. 1921ലെ കലാപത്തിന്സാക്ഷികളായവരുടെ ഇപ്പോഴത്തെ തലമുറയില്‍പ്പെട്ട പലരും ഈ സിനിമ കണ്ട് കരഞ്ഞുപോയിരുന്നു. പലരും രാമസിംഹനെ കെട്ടിപ്പിടിച്ച് നന്ദി അറിയിച്ചു. ചില ക്ഷേത്രക്കമ്മിറ്റികള്‍ കൂട്ടത്തോടെ ടിക്കറ്റെടുത്ത് വിശ്വാസികളെ തിയറ്ററുകളിലേക്ക്കൊണ്ട് വന്നിരുന്നു. സിനിമ കണ്ട ഹിന്ദു പ്രേക്ഷകരുടെ വൈകാരികമായ പ്രതികരണങ്ങള്‍ പറഞ്ഞറിയിക്കുക പ്രയാസം. കഴിഞ്ഞ ദിവസം ഒരു പെണ്‍കുട്ടി കരഞ്ഞുകൊണ്ട് പറഞ്ഞത് ഈ സിനിമ വിജയിപ്പിക്കണം, ഇനിയും ഹിന്ദു ഇത് കണ്ടില്ലെന്ന് നടിച്ചാല്‍ സമുദായം തന്നെ ഇല്ലാതാകുമെന്നാണ്.
“ഇത് കാണാൻ ആളുകൾ ഉണ്ടാകില്ല എന്നവർ പറഞ്ഞു. അരുവി പതിയെ പുഴയായി മാറി. കോഴിക്കോടും എറണാകുളത്തുമെല്ലാം തിയറ്ററുകൾ നിറഞ്ഞ് കവിയുന്നത് കാണുമ്പോൾ എനിക്ക് സന്തോഷമുണ്ട്. എവിടെയും വീണിട്ടില്ല കേട്ടോ. ഈ സീസണിൽ മറ്റെല്ലാ സിനിമകളും തകർന്ന് അടിഞ്ഞപ്പോൾ, ആരും തിയറ്ററിലേക്ക് വരാത്ത സീസണിൽ പുഴ ഒഴുകുന്നുണ്ടെങ്കിൽ നമ്മൾ വിജയിച്ചു. നമ്മൾ എന്ത് ഉദ്ദേശിച്ചോ അത് സംഭവിച്ചു.” – സിനിമയുടെ വിജയത്തോടുള്ള രാമസിംഹന്റെ പ്രതികരണം ഇങ്ങിനെയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: