Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

നിയമ നിര്‍മ്മാണ നീക്കത്തിനെതിരെ ഉപവാസ പ്രാര്‍ത്ഥന; സമാധാന അന്തരീക്ഷം തകര്‍ക്കരുതെന്ന് കുറിയാക്കോസ് മാര്‍ ക്ലിമീസ് മെത്രാപ്പോലീത്ത

രാവിലെ 9.45 ന് പ്രാര്‍ത്ഥനയോടെ ആരംഭിച്ച ഉപവാസ പ്രാര്‍ത്ഥനയില്‍ ഡോ. ഗബ്രിയേല്‍ മാര്‍ ഗ്രിഗോറിയോസ് മെത്രാപ്പോലീത്ത ആമുഖ പ്രസംഗം നടത്തി. ഭരണഘടന അനുസരിച്ച് ഇടവകകള്‍ ഭരിക്കപ്പെടണം എന്ന കോടതി തീരുമാനം നിലനില്‍ക്കെ അത് അംഗീകരിക്കാത്തവര്‍ക്ക് ആരാധനാസ്വാതന്ത്ര്യം അനുവദിക്കുന്ന നടപടി അനീതിയാണെന്ന് അദ്ദേഹം പറഞ്ഞു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 13, 2023, 02:53 pm IST
in Kerala

തിരുവനന്തപുരം: കോടതി വിധിയിലൂടെ കൈവന്ന സമാധാന അന്തരീക്ഷം തകര്‍ക്കരുതെന്നു കുറിയാക്കോസ് മാര്‍ ക്ലിമീസ് മെത്രാപ്പോലീത്ത. മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭ സര്‍ക്കാരിന്റെ നിയമ നിര്‍മ്മാണ നീക്കത്തിനെതിരെ തിരുവനന്തപുരം പാളയം സെന്‍റ് ജോര്‍ജ്ജ് കത്തീഡ്രലില്‍ നടത്തിയ ഉപവാസ പ്രാര്‍ത്ഥന ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സഹന സമരത്തിലൂടെ സര്‍ക്കാരിന്റെ നിലപാടിനെതിരെ പ്രതിഷേധിക്കുവാന്‍ നമുക്ക് ബാദ്ധ്യതയുണ്ട്. വൈദേശിക അധിനിവേശത്തില്‍ നിന്നും മോചനം നേടുവാന്‍ കൈയ്യും മെയ്യും മറന്നു പോരാടിയ ധീര പിതാക്കന്മാരുടെ പ്രാര്‍ത്ഥന നമ്മോടൊപ്പം ഉണ്ടെന്നും അദ്ദേഹം പറഞ്ഞു.

രാവിലെ 9.45 ന് പ്രാര്‍ത്ഥനയോടെ ആരംഭിച്ച ഉപവാസ പ്രാര്‍ത്ഥനയില്‍ ഡോ. ഗബ്രിയേല്‍ മാര്‍ ഗ്രിഗോറിയോസ് മെത്രാപ്പോലീത്ത ആമുഖ പ്രസംഗം നടത്തി. ഭരണഘടന അനുസരിച്ച് ഇടവകകള്‍ ഭരിക്കപ്പെടണം എന്ന കോടതി തീരുമാനം നിലനില്‍ക്കെ അത് അംഗീകരിക്കാത്തവര്‍ക്ക് ആരാധനാസ്വാതന്ത്ര്യം അനുവദിക്കുന്ന നടപടി അനീതിയാണെന്ന് അദ്ദേഹം പറഞ്ഞു. പ. എപ്പിസ്കോപ്പല്‍ സുന്നഹദോസ് സെക്രട്ടറി ഡോ. യൂഹാനോന്‍ മാര്‍ ക്രിസോസ്റ്റമോസ് മെത്രാപ്പോലീത്ത അദ്ധ്യക്ഷത വഹിച്ചു.  

വൈദിക സംഘം പ്രസിഡന്‍റ് ഡോ. മാത്യുസ് മാര്‍ തിമോത്തിയോസ് സ്വാഗതം പറഞ്ഞു. പ്രതിഷേധം പ്രകടിപ്പിക്കുന്നതിന് പ്രകോപനപരമായ മാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കാതെ ഉപവാസ പ്രാര്‍ത്ഥന നടത്തുന്നത് സഭയുടെ ബലഹീനതയായി കാണരുതെന്ന് അദ്ദേഹം പ്രസ്താവിച്ചു. അസോസിയേഷന്‍  സെക്രട്ടറിഅഡ്വ. ബിജു ഉമ്മന്‍ പ്രതിഷേധ പ്രമേയം അവതരിപ്പിച്ചു. പുതിയ വ്യവഹാര ചരിത്രത്തിനു തുടക്കം കുറിക്കുന്ന നടപടികളില്‍ നിന്ന് സര്‍ക്കാര്‍ പിന്‍തിരിയണമെന്ന് പ്രമേയം സര്‍ക്കാരിനോട് അഭ്യര്‍ത്ഥിച്ചു. സമാന്തര ഭരണം അനുവദിക്കാന്‍ സാദ്ധ്യമല്ലായെന്ന കോടതി വിധിയാണ് നിയമനിര്‍മ്മാണത്തിലൂടെ മറികടക്കുവാന്‍ ശ്രമിക്കുന്നത്.

ഡോ. യുഹാനോന്‍ മാര്‍ ദിയസ്കോറോസ് മെത്രാപ്പോലിത്ത, യൂഹാനോന്‍ മാര്‍ പോളിക്കര്‍പ്പോസ് മെത്രാപ്പോലീത്ത, യൂഹാനോന്‍ മാര്‍ തേവോദോറോസ് മെത്രാപ്പോലീത്താ മാത്യൂസ് മാര്‍ എപ്പിപ്പാനിയോസ് മെത്രാപ്പോലീത്ത, മാത്യൂസ് മാര്‍ തേവോദോസിയോസ് മെത്രാപ്പോലീത്ത,ഗീവര്‍ഗീസ് മാര്‍ പക്കോമിയോസ് മെത്രാപ്പോലീത്ത, വെരി റവ. തോമസ് പോള്‍ റമ്പാന്‍, വൈദിക ട്രസ്റ്റി ഫാ. ഡോ. തോമസ് വറുഗീസ് അമയില്‍ വൈദിക സംഘം സെക്രട്ടറി ഫാ. ഡോ. നൈനാന്‍ വി. ജോര്‍ജ്ജ്, സഭാവക്താവ് ഫാ. ഡോ. ജോണ്‍സ് എബ്രഹാം കോനാട്ട്, സണ്ടെസ്കൂള്‍ ഡയറക്ടര്‍ ഫാ. ഡോ. വറുഗീസ് വറുഗീസ്, ഫാ. വിജു ഏലിയാസ് എന്നിവര്‍ പ്രസംഗിച്ചു. കത്തീഡ്രല്‍ വികാരി ഫാ. മാത്യു നൈനാന്‍ നന്ദി രേഖപ്പെടുത്തി. ഉപവാസ പ്രാര്‍ത്ഥന ഒരു മണിക്ക് സമാപിച്ചു.

Tags: christianഓര്‍ത്തഡോക്‌സ്യാക്കോബായമലങ്കര കത്തോലിക്ക സഭ
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പെന്തക്കോസ്ത് സഭകളെ ക്രൈസ്തവ സഭാ വിഭാഗമായി അംഗീകരിക്കാന്‍ സര്‍ക്കാര്‍ തീരുമാനം, എന്‍ആര്‍ഐ പൊലീസ് സ്റ്റേഷന്‍ ആരംഭിക്കും

India

ലോകമെമ്പാടും ക്രിസ്ത്യൻ മതത്തിന്റെ ജനസംഖ്യ ശതമാനം കുറയുന്നു ; സമീപ വർഷങ്ങളിൽ 3.1 പേർ ക്രിസ്തുമതം ഉപേക്ഷിച്ചു

India

ക്രൈസ്തവാചാരം മാറ്റിവച്ച് വധുവിനെ മംഗല്യസൂത്രമണിയിച്ചു,പൊലീസ് സ്റ്റേഷന്‍ ഒരിക്കല്‍ക്കൂടി വിവാഹവേദിയായി

Kerala

ഉത്തരേന്ത്യയിലെ ചെറിയ സംഭവങ്ങളെ പെരുപ്പിച്ചു കാട്ടുന്നു- ജോര്‍ജ് കുര്യന്‍,കേരളത്തില്‍ ക്രൈസ്തവര്‍ക്കെതിരായ ആക്രമണങ്ങള്‍ വാര്‍ത്തയാക്കുന്നില്ല

Kerala

ക്രൈസ്തവരോടുളള അവഹേളനം,സത്യപ്രതിജ്ഞ ചടങ്ങ് ഞായറാഴ്ച നടത്തുന്നതിനെതിരെ ന്യൂനപക്ഷമോര്‍ച്ച സംസ്ഥാന അധ്യക്ഷന്‍ സുമിത്ത് ജോര്‍ജ്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

തിരുവനന്തപുരം നഗരത്തില്‍ കുടിവെള്ള വിതരണം തടസപ്പെടും

പത്തനംതിട്ട വടശേരിക്കരയില്‍ വന്‍ അഗ്നിബാധ

ജനിച്ചത് 2009 ൽ ; 18 ആകാത്ത മൊണാലിസയുടെ വിവാഹം നടത്തിയവർ കുടുങ്ങും ; കേസെടുക്കുമെന്ന് മധ്യപ്രദേശ് പൊലീസ്

എല്‍ദോസ് കുന്നപ്പിള്ളിയെ അനുനയിപ്പിക്കാന്‍ കോണ്‍ഗ്രസ് നേതൃത്വം

റോഡും പാലവും മാത്രമല്ല വികസനം എന്ന് പറയുന്നത്, പാലായില്‍ജനങ്ങള്‍ മാറി ചിന്തിക്കും-ഷോണ്‍ ജോര്‍ജ്

‘ ഇന്ത്യയിൽ താമസിച്ചു ഇന്ത്യ നശിക്കാൻ ആഗ്രഹിക്കുന്നവർ, ധുരന്തർ കാണാൻ പോകുമ്പോൾ ബർണോൾ കൂടി എടുത്തോളൂ ‘

മേജര്‍ മോഹിത് ശര്‍മ്മ (വലത്ത്) ധുരന്ധര്‍ സിനിമയില്‍ മേജര്‍ മോഹിത് ശര്‍മ്മയുടെ വേഷമിട്ട നടന്‍ രണ്‍വീര്‍ സിങ്ങ് (ഇടത്ത്)

പാകിസ്താനില്‍ പോയി അവിടുത്തെ ഒരു ക്യാമ്പ് മുഴുവന്‍ അടിച്ച് തകര്‍ത്ത് പോന്ന മേജര്‍ മോഹിത് ശര്‍മ്മ, ധുരന്ധര്‍ സിനിമ ഇദ്ദേഹത്തിന്റെ കഥയെന്ന് മേജര്‍ രവി

ചാനല്‍ ചര്‍ച്ചയില്‍ പട്ടികജാതി നേതാക്കളെ അപമാനിച്ചു : സിപിഎം നേതാവിനെതിരെ കേസെടുക്കണമെന്ന് ബിജെപി പട്ടികജാതി മോര്‍ച്ച

‘ നിങ്ങൾക്കും പറ്റും പാചകം ചെയ്യാനും തുണി അലക്കാനും , അത് നിങ്ങൾ വിവാഹം കഴിച്ച ഭാര്യയാണ് വേലക്കാരിയല്ല ‘ ; വിവാഹമോചനം തേടിയ യുവാവിനോട് സുപ്രീം കോടതി

നിയമസഭയില്‍ രാജീവ് ചന്ദ്രശേഖറുടെ നേതൃത്വത്തിലുളള വന്‍ സംഘം ഉണ്ടാകണം- സുരേഷ് ഗോപി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.