പയ്യാവൂര്‍: കണ്ടകശ്ശേരിയില്‍ നിന്നും തട്ടിക്കൊണ്ടുപോയ പെണ്‍കുട്ടിയെ മാതാപിതാക്കള്‍ക്ക് തിരികെ ലഭിച്ചു. തട്ടിക്കൊണ്ടു പോകലിന് പിന്നില്‍ ലൗജിഹാദാണെന്നാണ് ആരോപണം. ഭീഷണിപ്പെടുത്തി തട്ടിക്കൊണ്ടുപോയ പെണ്‍കുട്ടിയെ ന്യൂനപക്ഷമോര്‍ച്ചയുടെയും കാസയുടെയും നേതൃത്വത്തില്‍ ശക്തമായ ഇടപെടലിനെ തുടര്‍ന്നാണ് മാതാപിതാക്കള്‍ക്ക് തിരിച്ചു കിട്ടയത്.
സമൂഹത്തിന്റെ കെട്ടുറപ്പിനെ ശിഥിലമാക്കുന്ന ഇത്തരം പ്രവണതകള്‍ക്കെതിരെ സര്‍ക്കാരും പോലീസും ഉദാസീനമായ നിലപാടാണ് സ്വീകരിക്കുന്നത്. ഇത്തരം പ്രവണതകളെ ശക്തമായി നേരിടും. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ഉള്ള ജാഗ്രത കുടുംബങ്ങളുടെ ഭാഗത്തുനിന്നും ഉണ്ടാവണം. ഇത്തരം സംഭവങ്ങളെ നേരിടാന്‍ സംഘപരിവാര്‍ സംഘടനകള്‍ക്കും ബിജെപിക്കും മാത്രമേ സാധിക്കുവെന്നും ബിജെപി ന്യൂനപക്ഷമോര്‍ച്ച ജില്ലാ പ്രസിഡണ്ട് അരുണ്‍ തോമസ് പറഞ്ഞു.
വിഷയവുമായി ബന്ധപ്പെട്ട് ഒറ്റക്കെട്ടായി നിന്ന് പ്രമേയം പാസാക്കി പ്രതിഷേധ മുന്നറിയിപ്പ് കൊടുത്ത പയ്യാവൂര്‍ വലിയ പള്ളി ഇടവക സമൂഹത്തിനും ഇടവകയിലെ വിവിധ ക്രൈസ്തവ സംഘടനകള്‍ക്കും ബിജെപിയുടെ ഭാഗത്തുനിന്ന് പൂര്‍ണ്ണ പിന്തുണയും അദ്ദേഹം അറിയിച്ചു. പെണ്‍കുട്ടിക്ക് വേണ്ടി ബിജെപി ജില്ലാ സെക്രട്ടറി അഡ്വ. ശ്രദ്ധ രാഘവന് ഹാജരായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: