ന്യൂദല്‍ഹി: ബ്രഹ്മപുരം തീപിടുത്തത്തിൽ കേന്ദ്ര ഇടപെടൽ തേടി കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ. കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യയുമായി കൂടിക്കാഴ്ച നടത്തിയ മുരളീധരൻ ബ്രഹ്മപുരത്തെ സ്ഥിതിഗതികൾ ധരിപ്പിച്ചു.
മാലിന്യ സംസ്കരണം സംബന്ധിച്ച ചട്ടങ്ങൾ ഒന്നും പാലിക്കാതെയുള്ള പ്ലാൻ്റിന്റെ പ്രവർത്തനവും അഴിമതിക്കരാറുമടക്കം വിഷയത്തിന്റെ വിവിധതലങ്ങൾ കൂടിക്കാഴ്ചയിൽ ചർച്ചയായി. പാരിസ്ഥിതിക ആഘാതത്തെ കുറിച്ച് പഠിക്കുന്നത് ഉൾപ്പെടെയുള്ള കാര്യങ്ങളിൽ മന്ത്രാലയത്തിൽ നിന്നുള്ള അടിയന്തര ഇടപെടൽ ഉണ്ടാകണമെന്നും വി മുരളീധരൻ ആവശ്യപ്പെട്ടു.
രണ്ടാഴ്ചയോളമായി തുടരുന്ന ബ്രഹ്മപുരം തീപിടിത്തവും വിഷപ്പുകയും കൊച്ചിയിലെ ജനങ്ങളെ വലയ്‌ക്കുകയാണ്. വിഷയത്തിൽ ഹൈബി ഈഡനും ബെന്നി ബഹനാനും ലോക്സഭയിൽ അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകിയിട്ടുണ്ട്. രാജ്യസഭയിൽ കെ.സി വേണുഗോപാലാണ് നോട്ടീസ് നൽകിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: