തൃശ്ശൂര്‍: തേക്കിന്‍കാട് മൈതാനത്തു നടന്ന ജനശക്തി റാലിയില്‍ ഇടത്- കോണ്‍ഗ്രസ് കൂട്ട്ക്കെട്ടിനെ പരിഹസിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ. കേരളത്തില്‍ തമ്മിലടിക്കുന്നവര്‍ ത്രിപുരയില്‍ ഒന്നിച്ച മത്സരിച്ചു, എന്നിട്ടും ജനം തെരഞ്ഞെടുത്തത് ബിജെപിയെയാണെന്ന് അദേഹം പറഞ്ഞു.
ഇന്ന് കമ്യൂണിസ്റ്റുകളെ ലോകവും കോണ്‍ഗ്രസിനെ രാജ്യവും തള്ളികളഞ്ഞിരിക്കുന്നു. 2024ലെ പൊതു തെരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തിന്റെ തുടക്കമാണ് ഇന്നത്തെ റാലിയെന്നും കഴിഞ്ഞ ഒമ്പതുകൊല്ലം കൊണ്ട് നരേന്ദമോദി സര്‍ക്കാര്‍ രാജ്യത്തെ സുരക്ഷിതമാക്കിയെന്നും അമിത് ഷാ വ്യക്തമാക്കി.
കോണ്‍ഗ്രസ്- ഇടത് ഭരണങ്ങള്‍ വോട്ട് ബാങ്കിനായി നിലകൊള്ളുന്നു. ഇതിനു ഉദാഹരണമാണ് യുപിഎ സര്‍കാരിന്റെ കാലത്ത് നടന്ന പാക് തീവ്രവാദികള്‍ നടത്തിയ അക്രമത്തില്‍ പ്രതികരിക്കാത്തത്. എന്നാല്‍ ഇന്ന് മോദിസര്‍ക്കാര്‍ ഭീകരരുടെ വീട്ടില്‍ കയറി തിരിച്ചടി നല്ക്കുന്നു.
ലോകാരാധ്യനായ മോദിയുടെ ശവക്കുഴി തോണ്ടുമെന്ന് ഒരു കോണ്ഗ്രസ്സുകാരന് പറഞ്ഞു. രാഹുല്‍ ഗാന്ധിയോട് പറയാനുള്ളത് എത്രത്തോളം മോദിയെ അതിര്‍ക്കുന്നോ അത്രത്തോളം മോദി ശക്തനാകും. നിങ്ങള്‍ ബിജെപിയെ എത്തിര്‍ക്കുത്തോറും ഇനിയും താമരകള്‍ ശക്തമായി വിരിയുമെന്നും അമിത് ഷാ കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: