നവഗ്രഹാ സിനി ആര്‍ട്‌സിന്റെ ബാനറില്‍ കെ.എന്‍. ബൈജു കഥ തിരക്കഥ സംഭാഷണമെഴുതി സംവിധാനം ചെയ്യുന്ന ‘മൂര്‍ഖന്‍’ എന്ന ചിത്രത്തിന്റെ രണ്ടാമത്തെ പോസ്റ്റര്‍ റിലീസായി. കര്‍ണ്ണാടക തമിഴ്‌നാട് അതിര്‍ത്തികളില്‍ നടന്ന ഒരു യഥാര്‍ത്ഥ സംഭവത്തെ മുന്‍നിര്‍ത്തി സസ്‌പെന്‍സ് ത്രില്ലര്‍ രൂപത്തില്‍ ഹൈവേക്കും, ട്രക്കിനും, സൗണ്ട് എഫക്ടിനും പ്രാധാന്യം നല്‍കി മലയാളം തമിഴ് ഭാഷകളില്‍ ഒരുക്കുന്ന ഈ ചിത്രത്തില്‍ നായകനാകുന്നത് കെ.എന്‍. ബൈജുവാണ്.
റിയാസ് ഖാന്‍, തമിഴ് നടന്മാരായ സമ്പത്ത് രാമന്‍, ശരവണന്‍, വിജയരാജ്, കന്നട നടന്‍ ടെന്നീസ് കൃഷ്ണ, ജയന്‍ ചേര്‍ത്തല, നാരായണന്‍കുട്ടി, എം.ജെ. ജേക്കബ് മാമ്പറ, കേശവദേവ്, അബാബീല്‍ റാഫി കൂടാതെ വില്ലന്‍ വേഷത്തില്‍ മൂന്ന് ചൈനീസ് നടന്മാരും ‘മൂര്‍ഖ’നില്‍ അഭിനയിക്കുന്നു. പ്രശസ്ത ഹിന്ദി ചലച്ചിത്ര താരം നായികയാവുന്നു.
എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍- എം.ജെ. ജേക്കബ് മാമ്പറ, ഛായഗ്രഹണം- രാജാറാവു, ക്യാമറ യൂണിറ്റ്-ശ്രീ യൂണിറ്റ് ചെന്നൈ,കളറിംഗ്- വിനായകം, ലൊക്കേഷന്‍ മാനേജര്‍- ശരവണന്‍ ചൊക്കം പെട്ടി, ഡിസൈന്‍- മനോജ്,വിതരണം- നവഗ്രഹാസിനി ആര്‍ട്‌സ്. മധുര, ബാംഗ്ലൂര്‍, കുറ്റാലം, കൊല്ലം എന്നീ സ്ഥലങ്ങളിലൂടെ ഈ ചിത്രത്തിന്റെ ചിത്രീകരണം പൂര്‍ത്തിയാകും. പിആര്‍ഒ- എ.എസ്. ദിനേശ്.
















