കോട്ടയം: സഭാ തർക്കം പരിഹരിക്കൻ നിയമനിർമ്മാണം നടത്താനുള്ള നീക്കത്തിനെതിരെ ഓർത്തഡോക്സ് സഭ പ്രതിഷേധം ശക്തമാക്കുന്നു. ഇന്ന് പള്ളികളിൽ പ്രതിഷേധ ദിനം ആചരിക്കും. കുർബാനയ്‌ക്ക് ശേഷം പ്രതിഷേധ പ്രമേയം പാസാക്കും. തിങ്കളാഴ്ച തിരുവനന്തപുരത്ത് ഉപവാസ പ്രാർത്ഥനാ യജ്ഞവും നടക്കും. പാളയം സെൻ്റ് ജോർജ് ഓർത്തഡോക്സ് കത്തീഡ്രൽ പള്ളിയിൽ സഭയിലെ മെത്രാപ്പൊലീത്തമാരും വൈദികരും പ്രാർത്ഥനാ യജ്ഞത്തിൽ പങ്കെടുക്കും.
കഴിഞ്ഞ ദിവസം കോട്ടയത്ത് വച്ച് സിപി എം സംസ്ഥാന സെക്രട്ടറി എം. വി ഗോവിന്ദനുമായി ഓർത്തഡോക്സ് സഭ പ്രതിനിധികൾ ചർച്ച നടത്തിയിരുന്നു. എന്നാൽ സുപ്രീംകോടതി വിധി അനുസരിച്ചുള്ള നടപടിക്രമങ്ങളാണ് സർക്കാർ സ്വീകരിച്ചിരിക്കുന്നതെന്നായിരുന്നു ഗോവിന്ദന്റെ മറുപടി. അതേസമയം യാക്കോബായ വിഭാഗം സർക്കാരിനെ പിന്തുണച്ച് ഇന്ന് പള്ളികളിൽ പ്രമേയം അവതരിപ്പിക്കും.
യാക്കോബായ-ഓർത്തഡോക്സ് സഭാ തർക്കം പരിഹരിക്കാൻ നിയമനിർമാണം നടത്താനുള്ള നിയമത്തിന്റെ കരടിന് ഇടതുമുന്നണി അംഗീകാരം നൽകിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: