കൊച്ചി: സ്മാര്‍ട്ട് സിറ്റി പദ്ധതിയില്‍ ഉള്‍പ്പെട്ട കൊച്ചി നഗരത്തിന്റെ വികസനത്തിന് വേണ്ടി കേന്ദ്രം അനുവദിച്ച കോടികള്‍ എവിടെപോയി എന്ന് കേന്ദ്രമന്ത്രി വി. മുരളീധരന്. വിവിധ പദ്ധതികള്‍ക്കായി ചെലവിട്ട തുകയുടെ വിശദാംശങ്ങളും പുരോഗതിയും നഗരസഭ വെളിപ്പെടുത്തണമെന്ന് കേന്ദ്രമന്ത്രി ആവശ്യപ്പെട്ടു.
രാജ്യത്തെ നഗരങ്ങളുടെ നിലവാരമുയര്‍ത്താന്‍ നരേന്ദ്ര മോദി സര്‍ക്കാര്‍ നടപ്പാക്കുന്ന പദ്ധതിയുടെ ഭാഗമായി 2016 മുതല്‍ കോടിക്കണക്കിന് രൂപ അനുവദിച്ചിട്ടുണ്ട്. 166 കോടിയുടെ പശ്ചിമകൊച്ചി മലിനജല സംസ്കരണ പ്ലാന്റിന് അടക്കം എന്ത് സംഭവിച്ചു എന്ന് ഉത്തരവാദപ്പെട്ടവര്‍ മറുപടി നല്‍കണം. കരാര്‍ നല്കിയ വിവിധ പദ്ധതികളുടെ പുരോഗതി ജനങ്ങളോട് വിശദീകരിക്കാന്‍ മേയര്‍ തയാറാവണവെന്നും കേന്ദ്രമന്ത്രി പറഞ്ഞു.
വിഷപ്പുക മൂലം ജനം പ്രാണവായുവിനായി പരക്കംപായുന്ന ഈ നഗരമെങ്ങനെ സ്മാര്‍ട്ട് സിറ്റിയാകുമെന്നും വി. മുരളീധരന് ചോദിച്ചു. പ്രളയവും വിഷവാതകവുമടക്കം പിണറായി സര്‍ക്കാര്‍ സമ്മാനിച്ച രണ്ടാം മനുഷ്യനിര്‍മിത ദുരന്തമാണ് കൊച്ചി ഏറ്റുവാങ്ങുന്നതെന്ന് കേന്ദ്രമന്ത്രി ചൂണ്ടിക്കാട്ടി. ‘ക്യാപ്ടനെ’ന്ന് സാമന്ത മാധ്യമങ്ങള്‍ വിശേഷിപ്പിച്ച പിണറായി വിജയന്റെ കെടുകാര്യസ്ഥത, കേരളത്തെ പിന്നോട്ടടിക്കുന്നതിന്റെ നേര്‍സാക്ഷ്യമാണ് കൊച്ചിയില്‍ കാണുന്നതെന്നും മന്ത്രി വിമര്‍ശിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: