തലശ്ശേരി : തിരുവനന്തപുരം ചെങ്കോട്ടുകോണം ശ്രീരാമദാസ ആശ്രമത്തിന്റെ ആഭിമുഖ്യത്തില്‍ കൊല്ലൂര്‍ മൂകാംബിക ക്ഷേത്രത്തില്‍ നിന്നും ആരംഭിച്ച ശ്രീരാമനവമി രഥയാത്രയുടെ പരി ക്രമണം ഇന്ന് കണ്ണൂര്‍ തളാപ്പ് ശ്രീ സുന്ദരേശ്വര ക്ഷേത്രത്തില്‍ നിന്നും ആരംഭിച്ചു.ഭക്തജനങ്ങളുടെ രാമനാമ ജപത്താല്‍ മുഖരിതമായ ക്ഷേത്രാങ്കണത്തില്‍ തന്ത്രിയുടെ ആരാധനയോടെയാണ് രഥ യാത്ര ആരംഭിച്ചത്.മുഴപ്പിലങ്ങാട് കുറുമ്പ ഭഗവതി ക്ഷേത്രം, മീത്തലെ പീടിക, ആല്‍ത്തറ ബ്രണ്ണന്‍ കോളേജ്, വെട്ടക്കൊരു മകന് ക്ഷേത്രം മണ്ടോത്തും കാവ്, കാഞ്ചി കാമാക്ഷി അമ്മന്‍ കോവില്‍ വാടിക്കല്‍ എന്നിവിടങ്ങളിലെ സ്വീകരണങ്ങള്‍ ഏറ്റുവാങ്ങി.രാമ മന്ത്ര ജപത്താല്‍ തലശ്ശേര ഹതിരുവാങ്ങാട് ശ്രീ രാമസ്വാമി ക്ഷേത്രത്തില്‍ നിരവധി ഭക്തരുടെ സന്നിധ്യത്താല്‍ ഹൃദ്യമായ വരവേല്പ് നല്കി രാമ രഥത്തെ സ്വീകരിച്ചു. ഭക്തിയുടെ അലയോടുങ്ങാതെ കൊട്ടിയൂരില്‍ ഇന്നത്തെ പ്രയാണം സമാപിച്ചു.നാളെ രാവിലെ 7.30ന് നിടുംപൊയില്‍, കണ്ണവം, കോളയാട്, ചിറ്റരിപറമ്പ്, കൂത്തുപറമ്പ്, പാനൂര്‍, കുഞ്ഞിപ്പള്ളി വഴി കോഴിക്കോട് ജില്ലയില്‍ പ്രയാണം തുടരും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: