അനിൽ ആറന്മുള
ഓസ്റ്റിൻ ടെക്സാസ്: ഹ്യൂസ്റ്റൺ ശ്രീ ഗുരുവായൂരപ്പൻ ക്ഷേത്രത്തിലെയും ശ്രീ മീനാക്ഷി ക്ഷേത്രത്തിലെയും പായസനിവേദ്യവും ഉണ്ണിയപ്പവും നാരങ്ങാമാലയും പ്രസാദവും ഓസ്റ്റിനിലെ പ്രവർത്തകർക്കും കുടുംബങ്ങൾക്കും കൈമാറി ഒരു വേറിട്ട തുടക്കം കുറിച്ചായിരുന്നു കെ എച് എൻ എ യുടെ ഓസ്റ്റിനിലെ ശുഭാരംഭം.
പ്രസിഡണ്ട് ജി കെ പിള്ളയോടൊപ്പം ഹ്യൂസ്റ്റണിൽനിന്നെത്തിയ പ്രവർത്തകർക്ക് ഊഷ്മളമായ സ്വീകരണം ഒരുക്കി ഓസ്റ്റിനിലെ കൂട്ടായ്‌മ. ആദ്യമായി രൂപീകരിച്ച ഓസ്റ്റിൻ കെ എച് എൻ എ യിൽപെട്ട അൻപതോളം കുടുംബങ്ങൾ ഒത്തുചേർന്നാണ് ശുഭാരംഭം സംഘടിപ്പിച്ചത്.
മൈഥിലി നമ്പൂതിരി ആലപിച്ച പ്രാർഥന ശ്ലോകത്തിനു ശേഷം പ്രസിഡണ്ട് ജി കെ പിള്ള, കൺവെൻഷൻ ചെയർമാൻ രഞ്ജിത്ത് പിള്ള, ട്രസ്റ്റീ ബോർഡ് അംഗം സോമരാജൻ നായർ, ഓസ്റ്റിൻ കെ എച് എൻ എ കോർഡിനേറ്റർ മഹേഷ് നായർ, സിറ്റി വൈസ് പ്രസിഡണ്ട് പരമേശ്വരൻ നമ്പൂതിരി, അമ്പിളി ശ്യാം എന്നിവർ ചേർന്ന് ഭദ്രദീപം കൊളുത്തി. പൊതു സമ്മേളനത്തിൽ പരമേശ്വരൻ നമ്പൂതിരി സ്വാഗതം ആശംശിച്ചു.
കെ എച് എൻ എ യുടെ ലക്ഷ്യങ്ങളും പ്രവർത്തനവും ജി കെ പിള്ള തന്റെ ഉത്ഘാടന പ്രസംഗത്തിൽ വിവരിച്ചു. 2023 നവംബറിൽ ഹ്യൂസ്റ്റനിൽ നടക്കുന്ന കൺവൻഷന്റെ പ്രവർത്തനങ്ങളും പ്രത്യേകതകളും ചെയർമാൻ രഞ്ജിത് പിള്ള വിവരിച്ചു. സോമരാജൻ നായർ, ഡോ. ബിജു പിള്ള, അനിൽ ആറന്മുള എന്നിവരും സംസാരിച്ചു. ശ്രീദേവി ദീപു പരിപാടികൾക്ക് എംസി ആയിരുന്നു.
ഓസ്റ്റിനിലെ കുടുംബങ്ങൾ ഒത്തുചേർന്ന് കുട്ടികൾക്കും വനിതകൾക്കും ഉപയുക്തമായ കെ എച് എൻ എ യുടെ പരിപാടികൾ ഓസ്റ്റിനിൽ ഉടൻ ആരംഭിക്കുമെന്ന് നന്ദി പ്രകാശന വേളയിൽ ഓസ്റ്റിൻ കോർഡിനേറ്റർ മഹേഷ് നായർ പറഞ്ഞു. രജിസ്‌ട്രേഷൻ ഉത്ഘാടനവേളയിൽ ഓസ്റ്റിനിൽനിന്നുള്ള നാൽപതു കുടുംബങ്ങളുടെ രെജിസ്ട്രേഷൻ മഹേഷ് നായർ റീജിയണൽ വൈസ് പ്രസിഡണ്ട് പൊടിയമ്മ പിള്ളക്ക് കൈമാറി.
കലാപരിപാടികളും അവതരിപ്പിക്കപ്പെട്ടു. ഗോവിന്ദൻ നമ്പൂതിരി അവതരിപ്പിച്ച ഫ്ലൂട്ട്, അക്ഷിത ദീപു അവതരിപ്പിച്ച നൃത്തം എന്നിവ കാണികളുടെ പ്രശംസ നേടി. കൺവെൻഷൻ കൺവീനർ അശോകൻ കേശവൻ, വിവിധ കമ്മറ്റികളിൽ അംഗങ്ങളായ അനിത മധു, ഗിരിജ ബാബു, ഡോ. വസന്ത അശോകൻ, മിനി നായർ, രമണി പിള്ള, ശശിധരൻ പിള്ള, മധു ചേരിക്കൽ, ജയകുമാർ, ഗോപകുമാർ എന്നിവരും പങ്കെടുത്തു.
ഓസ്റ്റിനിൽ നിന്നുള്ള ആശിഷ് സൗദമ്മ, നിഷാന്ത് നായർ, ശ്രീജിത്ത് നമ്പ്യാർ, രാജ് ലാൽ, എന്നിവർ സംഘടകരായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: