കോഴിക്കോട്: കോഴിക്കോട് ജില്ലയിലെ പേരാമ്പ്രയിലെ ഒരു തിയറ്ററില്‍ 1921 പുഴ മുതൽ പുഴ വരെ സിനിമയുടെ പ്രദർശന സമയത്ത് എത്തിയ രാമസിംഹന് വന്‍സ്വീകരണം.
പേരാമ്പ്ര അലങ്കാർ തിയേറ്ററിൽ എത്തിയ സംവിധായകന്‍ രാമസിംഹനാണ് പ്രേക്ഷകര്‍ വന്‍ സ്വീകരണൺ ഒരുക്കിയത്. അതുപോലെ എറണാകുളം സവിത തിയറ്ററിലും മറക്കാനാവാത്ത അനുഭവമാണ് സിനിമയുടെ പ്രദര്‍ശനവുമായി ബന്ധപ്പെട്ട് ഉണ്ടായത്. രണ്ടിടത്തും പ്രേക്ഷകര്‍ സങ്കടം സഹിക്കാതെ പൊട്ടിക്കരഞ്ഞിരുന്നു. രാമസിംഹന് നന്ദി പ്രകാശിപ്പിച്ച് അദ്ദേഹം പലരും കെട്ടിപ്പുണര്‍ന്നിരുന്നു.
ചരിത്രരേഖകൾ സാക്ഷിയാക്കി , മലബാർ കലാപം ഒരുഹിന്ദു വംശഹത്യയ്‌ക്ക് വേണ്ടിയുള്ളതായായിരുന്നു എന്ന് ലോകത്തെ അറിയിക്കുന്ന സിനിമയാണ് ‘പുഴ മുതൽ പുഴ വരെ’.
സംഘടിത മുസ്ലിം വോട്ടിന് വേണ്ടി പ്രീണനം നടത്താൻ കലാപത്തെ സ്വാതന്ത്യ സമരമായും കാർഷിക സമരമായും വ്യാഖ്യാനിച്ചിരുന്നുവെന്ന് രാമസിംഹന്‍ ഈ സിനിമയില്‍ തുറന്നുകാട്ടുന്നു. കബന്ധങ്ങളാക്കി നൂറുകണക്കിന് സ്ത്രീകളും പുരുഷന്മാരും വലിച്ചെറിയപ്പെട്ടു, വാളുകൾക്ക് മുന്നിൽ മതം മാറേണ്ടി വന്ന നൂറ് കണക്കിന് ഹിന്ദുക്കള്‍ അന്ന് അപമാനിക്കപ്പെട്ടു.
ഖിലാഫത്തിനെ ഇന്ത്യൻ സ്വാതന്ത്ര്യ സമരവുമായി ബന്ധപ്പെടുത്തിയത് ഗാന്ധിജി കാണിച്ച അബദ്ധമായിരുന്നെന്ന് ഈ സിനിമ ബോധ്യപ്പെടുത്തുന്നു. 1921ലെ ഈ ചരിത്രം ഒരു പാഠമാണ്, ഹിന്ദുവിനും വാര്യംകുന്നന്റെ അനുയായികൾക്കും.എന്ന് രാമസിംഹന്‍ പറയുന്നു. കൊണ്ടുപോയി വെട്ടിയ കോണ്ടോട്ടിയും വെട്ടി ചിറയിലിട്ട വെട്ടിച്ചിറയും കബന്ധങ്ങൾ നിറച്ച തുവ്വൂർ കിണറും എല്ലാം സിനിമയില്‍ കടുന്നുവരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: