കൊച്ചി : ബ്രഹ്മപുരം മാലിന്യ പ്ലാന്റില്‍ നിന്നുള്ള പുക ജനങ്ങള്‍ ഇനിയും എത്രനാള്‍ സഹിക്കണമെന്ന് ഹൈക്കോടതി. വിഷയത്തില്‍ സ്വമേധയാ എടുത്ത കേസ് പരിഗണിക്കുകയായിരുന്നു ഹൈക്കോടതി. ഖരമാലിന്യ സംസ്കരണത്തില്‍ കര്‍മ്മ പദ്ധതി സമര്‍പ്പിക്കാനും കോടതി സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.
നിലവിലെ സ്ഥിതിഗതികളുടെ അടിസ്ഥാനത്തില്‍ ബ്രഹ്മപുരത്ത് ഒരു നിരീക്ഷണ സമിതിക്കും ഹൈക്കോടതി രൂപം നല്‍കിയിട്ടുണ്ട്. മാലിന്യ സംസ്കരണത്തിലെ പുരോഗതി വിലയിരുത്തുന്നതിനായാണ് ഇത്. ജില്ലാ കളക്ടര്‍, ലീഗല്‍ സര്‍വീസ് അതോറിട്ടി അംഗങ്ങള്‍, മലിനീകരണ നിയന്ത്രണ ബോര്‍ഡ് ഉദ്യോഗസ്ഥര്‍ എന്നിവരാണ് സമിതിയിലുള്ളത്. 24 മണിക്കൂറിനുള്ളില്‍ ബ്രഹ്മപുരം സന്ദര്‍ശിക്കണം. ഖരമാലിന്യ സംസ്കരണത്തില്‍ കര്‍മ്മപദ്ധതി സമര്‍പ്പിക്കാന്‍ സര്‍ക്കാരിനോട് നിര്‍ദേശിച്ച കോടതി, ശനിയാഴ്ച മുതല്‍ കൊച്ചിയിലെ മാലിന്യനീക്കം പുനരാരംഭിക്കണമെന്നും നിര്‍ദേശിച്ചു.
ബ്രഹ്മപുരത്തെ പുക സംബന്ധിച്ച ആരാഞ്ഞപ്പോള്‍ തീ പൂര്‍ണമായും അണച്ചെന്ന് കൊച്ചി കോര്പ്പറേഷന് കോടതിയെ അറിച്ചത്. എന്നാല്‍ ബ്രഹ്മപുരത്തെ നിലവിലെ അവസ്ഥ ഓണ്‍ലൈനില്‍ കാണണമെന്ന് കോടതി ആവശ്യപ്പെട്ടു. ഇതോടെ ബ്രഹ്മപുരത്തെ ആറ് മേഖലകളിലെ തീയണച്ചെന്നും രണ്ടിടത്ത് പുക ഉയരുന്നുണ്ടെന്നും കാറ്റിന്റെ ഗതി കടലിലേക്കാണെന്നും കോര്പ്പറേഷന് അറിയിക്കുകയായിരുന്നു.
അതേസമയം ബ്രഹ്മപുരം മാലിന്യ സംസ്കരണ കേന്ദ്രത്തിലെ തീപിടിത്തത്തെ തുടര്‍ന്നുള്ള ആരോഗ്യ പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ആരോഗ്യമന്ത്രി വീണാ ജോര്‍ജിന്റെ നേതൃത്വത്തില്‍ ഉന്നതതല യോഗം ചേര്‍ന്നു. ആരോഗ്യ പ്രവര്‍ത്തകര്‍ വീടുകളിലെത്തി സര്‍വേ നടത്തും.
തീപിടിത്തവും പുക ശ്വസിച്ചതുമായി ബന്ധപ്പെട്ടുള്ള രോഗലക്ഷണങ്ങള്‍ ഉള്ളവരുണ്ടെങ്കില്‍ അവരെ കണ്ടെത്തി വിദഗ്ധ ചികിത്സ ഉറപ്പാക്കും. കുട്ടികള്‍, പ്രായമായവര്‍, ഗര്‍ഭിണികള്‍, മറ്റു രോഗമുള്ളവര്‍ എന്നിവര്‍ പ്രത്യേകം ശ്രദ്ധിക്കണം. ശ്വാസകോശ സംബന്ധമായ ബുദ്ധിമുട്ടുള്ളവര്‍ എത്രയും വേഗം ഡോക്ടറെ കാണണം. എല്ലാ ആശുപത്രികളിലും മതിയായ സൗകര്യങ്ങള്‍ ഉറപ്പ് വരുത്താനും മന്ത്രി നിര്‍ദേശം നല്‍കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: