തിരുവനന്തപുരം: ജന്മഭൂമി എന്നും എപ്പോഴും സത്യത്തിന്റെ കാവലാളാണെന്ന് കേന്ദ്രമന്ത്രി വി മുരളീധരന്. സത്യമറിയാന്‍ ആഗ്രഹിക്കുന്നവര്‍, ദേശീയതയ്ക്ക് ഒപ്പം നില്ക്കുന്നവര് തീര്‍ച്ചയായും ജന്മഭൂമി വായനക്കാരാകണം. നമ്മുടെ നാടിന്റെ ശബ്ദമായ ജന്മഭൂമിഅന്പത് വര്‍ഷം തികയുന്ന വേളയില്‍ ഏവരും വരിസംഖ്യാ പദ്ധതിയുടെ ഭാഗമാകും എന്ന് പ്രതീക്ഷിക്കുന്നു. മാര്‍ച്ച് 25 മുതല്‍ ഏപ്രില്‍ 10 വരെ നടക്കുന്ന ജന്മഭൂമി പ്രചാരണ പരിപാടിയുടെ കാര്‍ഡ് ഫേസ് ബുക്കില്‍ പോസ്റ്റു ചെയ്തുകൊണ്ട് മുരളീധരന് അഭ്യര്‍ത്ഥിച്ചു.
ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന് ഉള്‍പ്പെടെ പ്രമുഖര്‍ പ്രചരണ പരിപാടിക്ക് പിന്തുണ അഭ്യര്‍ത്ഥിച്ച് ഫേസ് ബുക്ക് പേജില്‍ കുറിപ്പെഴുതി .
കേരളത്തിലെ മാധ്യമ രംഗത്തെ സമൂലമായി മാറ്റുന്നതിന് ജന്മഭൂമി എല്ലാവരിലും എത്തേണ്ടത് അനിവാര്യമാണെന്ന് ആര്‍എസ്എസ് പ്രാന്തകാര്യവാഹും പ്രചാരണക്യാമ്പയില് സംയോജകനുമായ പി എന്‍ ഈശ്വരന് പറഞ്ഞു. ജന്മഭൂമി കാലത്തിന്റെ അനിവാര്യതയാണ്. കാലഘട്ടത്തിന്റെ ഇച്ഛയാണ് എന്ന ബോധ്യത്തോടെ പ്രാചാരണ പരിപാടിയില്‍ പങ്കാളികളാകണമെന്ന് അദ്ദേഹം അഭ്യര്‍ത്ഥിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: