ഇന്നത്തെ തലമുറയെ നശിപ്പിക്കുന്ന മയക്ക്മരുന്നിനെതിരെ ശക്തമായി വിരൽചൂണ്ടുന്ന “കുട്ടിയോദ്ധാവ്” മഹത്തായ സന്ദേശമാണ് നൽകുന്നത്. ഈ കാലത്ത് മയക്കുമരുന്നിന് എതിരെയുള്ള എന്ത് നീക്കത്തിനും എല്ലാവരും ഒപ്പം നിൽക്കേണ്ടതുണ്ട്. നമ്മുടെയൊക്കെ കുഞ്ഞുങ്ങളുടെ ശരീരത്തിൽ ലഹരി നൽകി ജീവിതം നശിപ്പിക്കുന്നവർക്കെതിരെ ഈ സിനിമ ഒരു താക്കീതാണ്. പ്രതിരോധം കൂടിയാണ്.
സി.ആർ സലീമിന്റെ മകൻ അൽതാരിഖ് ഈ ചിത്രത്തിൽ കുട്ടിയോദ്ധാവായ രാഹുൽ എന്ന പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. കുറ്റിയാടി കെഇടി പബ്ലിക് സ്കൂളും പരിസരപ്രദേശങ്ങളുമാണ് പ്രധാന ലൊക്കേഷൻ. കേരള പോലീസും എൻഎച്ച്ആർഎഎഫിന്റെയും സഹകരണത്തോടുകൂടിയാണ് ഹ്രസ്വ ചിത്രം ഒരുക്കിയിരിക്കുന്നത്.
മാർച്ച് മാസം പതിനാറാം തീയതി എറണാകുളത്ത് വെച്ച് ഉന്നത പോലീസ് ഉദ്യോഗസ്ഥന്മാർ സ്വിച്ച് ഓൺ കർമ്മം നിർവഹിച്ച ശേഷം”കുട്ടി യോദ്ധാവ്” റിലീസ് ആവുന്നു. നിരവധി സിനിമ പ്രവർത്തകരും പ്രശസ്ത നടിനടന്മാരും ഫസ്റ്റ് പോസ്റ്റർ അവരവരുടെ ഫേസ്ബുക്ക് പേജിലും ഇൻസ്റ്റാഗ്രാമിലും പങ്കു വെക്കുക ഉണ്ടായി.
“നാഷണൽ ഹ്യൂമൻ റൈറ്റ്സ് ആൻറ് ആൻറി കറപ്ഷൻ ഫോഴ്സ് കേരള പോലീസിന്റെ “മാർഗ്ഗ നിർദ്ദേശത്തോടെ നിർമിച്ച ഈ ചിത്രം ലഹരിമരുന്ന് എന്ന മാരക വിപത്തിനെതിരായ കാലികമായ ചുവടുവെയ്‌പ് കൂടിയാണ്. നന്മ ആഗ്രഹിക്കുന്ന സമൂഹത്തിനും ഇതൊരു പൊൻ തൂവൽ ആയിരിക്കും.
മാസ്റ്റർ താരിഖ്, അനീഷ് ജി മേനോൻ, സ്മിനു സിജോ, കുട്ടിക്കൽ ജയചന്ദ്രൻ, ശ്രീജിത്ത് കൈവേലി, അനശ്വർ ഘോഷ്, കെ സി മൊയ്തു, ദിനേഷ് ഏറാമല, നാസർ മുക്കം, രാജീവ് പേരാമ്പ്ര, ബഷീർ പേരാമ്പ്ര, സന്തോഷ് സൂര്യ, നന്ദനബാലമണി, ശ്രീല.എം സി തുടങ്ങിയവർ അഭിനയിക്കുന്നു.
കലന്തൻ ബഷീറിന്റെ മകനായ “റോഷൻ ബഷീറാണ്’ ദൃശ്യത്തിലെ പ്രധാന വില്ലനായ വരുൺ പ്രഭാകറിന് ജീവൻ കൊടുത്തത്. കുറ്റ്യാടി ദേശത്തെ ഒരു കുടുംബത്തിലെ മൂന്ന് തലമുറയിൽപ്പെട്ട കലാകാരന്മാർ ആണ് ഇവർ.
കഥ & സംവിധാനം കലന്തൻ ബഷീർ, നിർമ്മാണം നാഷണൽ ഹ്യൂമൻ റൈറ്റ്സ് ആൻഡ് ആന്റി കറപ്ഷൻ ഫോഴ്സ്.
പി ആർ ഒ. എം കെ ഷെജിൻ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: