ബംഗളുരു: സാധാരണക്കാര്‍ക്ക് വളരെ കുറഞ്ഞ ചെലവില്‍ ആധുനിക ചികിത്സ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന ജയദേവ് മെമ്മോറിയൽ രാഷ്ട്രോത്ഥാന ആശുപത്രിയിലെ മാതൃശിശു വിഭാഗം കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് എൽ.മാണ്ഡവ്യ ദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു.
”സര്‍വ്വേ സന്തു നിരാമയ” എന്ന ഒരു ആശയം മുന്നോട്ടുവച്ചു കൊണ്ട് രാജ്യത്തെ ജനങ്ങള്‍ക്ക് കുറഞ്ഞ ചെലവില്‍ ചികിത്സ ലഭ്യമാക്കുവാന്‍ വേണ്ടിയാണ്. രാഷ്ട്രീയ സ്വയംസേവക സംഘം മുന്‍ ക്ഷേത്രീയ പ്രചാരകനും രാഷ്ട്രോത്ഥാന പരിഷത്തിന്റെ മാര്ഗ്ഗദര്ശിയുമായിരുന്ന സ്വര്‍ഗ്ഗീയ ജയദേവ് ജിയുടെ ഓര്‍മ്മാര്‍ത്ഥത്തില്‍ രാഷ്ട്രോത്ഥാന പരിഷത്ത് ബാംഗ്ലൂരിലെ ആര്.ആര്. നഗറില്‍ ആരംഭിച്ചതാണ് ജയദേവ മെമ്മോറിയല്‍ രാഷ്ട്രോത്ഥാന ഹോസ്പിറ്റല്‍ ആന്‍ഡ് റിസര്‍ച്ച് സെന്റർ.
ജനങ്ങള്‍ക്ക് കുറഞ്ഞ ചെലവില്‍ അത്യാധുനിക സജ്ജീകരണങ്ങള്‍ കൂടിയ ഡയാലിസിസ് ലഭ്യമാകുന്നതിന് വേണ്ടിയുള്ള ഡയല്‍സ് യൂണിറ്റ് ഏതാനും നാളുകൾക്ക് മുമ്പാണ് ഇവിടെ ആരംഭിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: