ന്യൂദല്‍ഹി:മോദിയുടെ കോണ്‍ഗ്രസ് മുക്ത് ഭാരതം എന്ന സ്വപ്നം വടക്ക്-കിഴക്കന്‍ ഇന്ത്യയില്‍ യാഥാര്‍ത്ഥ്യമായി. ഇപ്പോള്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടന്ന നാഗാലാന്റ്, ത്രിപുര, മേഘാലയ എന്നീ സംസ്ഥാനങ്ങളില്‍ ബിജെപി പങ്കാളിത്തമുള്ള സര്‍ക്കാരുകള്‍ അധികാരമേല്ക്കുകയാണ്. ചൊവ്വാഴ്ച കോണ്‍റാഡ് സാംഗ്മ ബിജെപിയ്ക്ക് കൂടി പങ്കാളിത്തമുള്ള സര്‍ക്കാരിന്റെ മുഖ്യമന്ത്രിയായി ചുമതലയേറ്റു.
ഇതോടെ കഴിഞ്ഞ 72 വര്‍ഷങ്ങളായി ആദ്യമൊക്കെ സമ്പൂര്‍ണ്ണമായും പിന്നീട് കൂട്ടികക്ഷി ഭരണമായും കോണ്‍ഗ്രസ് അധികാരത്തില്‍ ഇരുന്നിരുന്നു. വടക്ക് കിഴക്കന്‍ ഇന്ത്യയിലെ എട്ട് സംസ്ഥാനങ്ങളിലും ഇപ്പോള്‍ കോണ്‍ഗ്രസ് ഭരണമില്ലെന്ന് മാത്രമല്ല, സഖ്യകക്ഷിയായിക്കൂടി കോണ്‍ഗ്രസില്ല എന്നതാണ് വാസ്തവം. അസം, അരുണാചല്‍പ്രദേശ്, ത്രിപുര, സിക്കിം, നാഗാലാന്റ്, മണിപ്പൂര്‍, മേഘാലയ, മിസോറാം എന്നിവയാണ് ഈ എട്ട് വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങള്‍.
അസമില്‍ ബിജെപി മുഖ്യമന്ത്രി ഹിമന്ത ബിശ്വശര്‍മ്മയാണ് ഭരിയ്ക്കുന്നത്.. സിക്കിമില്‍ സിക്കിം ക്രാന്തി മോര്‍ച്ച നേതാവ് പ്രേം സിങ്ങ് തമങ് ആണ് മുഖ്യമന്ത്രി. ഇവിടെ ബിജെപി പിന്തുണയോടെയാണ് ഭരണം. സിക്കിം ക്രാന്തി മോര്‍ച്ച ബിജെപി ദേശീയ മുന്നണിയായ എന്‍ഡിഎയില്‍ അംഗമാണ്.
അരുണാചല്‍ പ്രദേശില്‍ ബിജെപി നേതാവ് പേമ കണ്ഡുവാണ് മുഖ്യമന്ത്രി. ഇവിടെ 60 അംഗ നിയമസഭയില്‍ ബിജെപി 49 സീറ്റുകള്‍ നേടി. സഖ്യകക്ഷിയായ എന്‍പിപി നാലും.
ത്രിപുരയില്‍ 32 സീറ്റുകള്‍ നേടി ബിജെപി കേവല ഭൂരിപക്ഷം നേടിയെങ്കിലും ഒരു സീറ്റ് നേടിയ സഖ്യകക്ഷിയായ ഐപിഎഫ് ടിയുമായി ചേര്‍ന്നാണ് ഭരിക്കുന്നത്. നാഗാലാന്റില്‍ ബിജെപി-എന്‍ഡിപിപി സഖ്യം 37 സീറ്റുകള്‍ നേടി. എന്‍ഡിപിപി 25ഉം ബിജെപി 12ഉം സീറ്റുകള്‍ നേടി. ഇവിടെ കോണ്‍ഗ്രസ് വട്ടപ്പൂജ്യമായി. മേഘാലയയില്‍ കോണ്‍റാഡ് സാംഗ്മയുടെ എന്‍പിപി ബിജെപിയുടെയും യുഡിപിയുടെയും പിന്തുണയോടെയാണ് ഭരിയ്ക്കുന്നത്.
മണിപ്പൂരില്‍ ബിജെപി നേതൃത്വത്തിലുള്ള എന്‍ഡിഎയ്ക്കാണ് 60ല്‍ 54 സീറ്റുകളും. ബിജെപി 37 സീറ്റുകളിലും എന്‍പിപി ഏഴ് സീറ്റുകളിലും ഉണ്ട്. ബിജെപി മുഖ്യമന്ത്രി എന്‍.ബീരേന്‍സിങ്ങാണ്.
മിസോറാമില്‍ പത്ത് വര്‍ഷത്തിന് ശേഷം 2018ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ മിസോ നാഷണല്‍ ഫ്രണ്ട് 40ല്‍ 26സീറ്റുകള്‍ നേടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: