തിരുവനന്തപുരം: കരള്‍ രോഗത്തെ തുടര്‍ന്ന് ഗുരുതരാവസ്ഥയില്‍ കഴിയുന്ന നടന് ബാലയെ കാണാന്‍ ഉണ്ണി മുകുന്ദന് എത്തി.ഐസിയുവില്‍ കയറി ബാലയുമായി സംസാരിച്ചതായും ഉണ്ണി മുകുന്ദന് പറഞ്ഞു.
കരള്‍രോഗസംബന്ധമായ അസുഖത്തെ തുടര്‍ന്ന് കൊച്ചിയില്‍ സ്വകാര്യ ആശുപത്രിയിലാണ് ബാലയെ പ്രവേശിപ്പിച്ചിരിക്കുന്നത്. താനും ബാലയും തമ്മില്‍ ശത്രുതയുണ്ടെന്നും പ്രതിഫലം നല്‍കിയില്ലെന്നുമുള്ള ഓണ്‍ലൈന്‍ ചാനലുകളില്‍ വന്ന വാര്‍ത്തകള്‍ തെറ്റാണെന്നും ഉണ്ണി മുകുന്ദന് വ്യക്തമാക്കി. “ബാല പൂര്‍ണ്ണ ബോധവാനാണ്.സംസാരിക്കുന്നതില്‍ ബുദ്ധിമുട്ടില്ല.ഡോക്ടര്‍മാരോടും സംസാരിച്ചു. ഇപ്പോള്‍ താന്‍ ആശുപത്രിയില്‍ ബാലയ്ക്കൊപ്പം തുടരുകയാണ്.”- ഉണ്ണി മുകുന്ദന് പറഞ്ഞു.
മകളെ കാണണമെന്ന് ബാല ആഗ്രഹം പ്രകടിപ്പിച്ചതായും മകളെ ഉടന്‍ ആശുപത്രിയില്‍ എത്തിക്കുംമെന്നും പറയുന്നു.
ജീവന്‍രക്ഷാ മരുന്നുകള്‍ നല്‍കിയിട്ടുണ്ടെന്നും മരുന്നുകളോട് പ്രതികരിക്കുന്നുണ്ടോ എന്ന് അറിയാന്‍ 24-48 മണിക്കൂറുകള്‍ വരെ വേണ്ടിവരുമെന്ന് ഡോക്ടര്‍മാര്‍ പറയുന്നുണ്ടെന്നും നിര്‍മ്മാതാവ് ബാദുഷ പറഞ്ഞു. അദ്ദേഹം അബോധാവസ്ഥയിലാണെന്ന് പ്രചരിക്കുന്ന വാര്‍ത്തകള്‍ ശരിയല്ലെന്നും ബാദുഷ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: